പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ദ്വീപ് ഡയറിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരെ സൂക്ഷിക്കുക.



 (-എന്‍.ഇസ്മത്ത് ഹുസൈന്‍ (ദ്വീപ് ഡയറി കില്‍ത്താന്‍ ബ്യൂറോ)
കില്‍ത്താന്‍ദ്വീപിലെ കോണ്‍ഗ്രസ്സ് നേതൃത്ത്വം ലക്ഷദ്വീപിലെ ടെറിട്ടോറിയല്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിക്കെതിരെയെടുത്ത ധീരമായ പരിഹാര രാജി ദ്വീപ് ഡയറിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെതിരെ ഫേസ്ബുക്കിലും മറ്റും ചിലര്‍ നടത്തിയ അഭിപ്രായ പ്രകടങ്ങളാണ് ഈ കുറിപ്പിനാധാരം. കില്‍ത്താന്‍ ദ്വീപിനേയും ഇവിടത്തെ പാര്‍ട്ടി നേതൃത്ത്വത്തേയും അവഗണിക്കുന്ന നിലപാട് ജില്ലാ പഞ്ചായത്ത് ചീഫ് കൌണ്‍സിലര്‍ തിരഞ്ഞെടുപ്പ് മുതല്‍ ദ്വീപുകാര്‍ കണ്ട് തുടങ്ങിയതാണ്. ഒരാഴ്ചയും രണ്ടാഴ്ചയും കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും വാക്ക് പാലിക്കാന്‍ പാര്‍ട്ടി നേതൃത്ത്വം ഇത് വരെ തയ്യാറായിട്ടില്ല. അത് ചോദിക്കാതിരിക്കാന്‍ റഹ്മത്തുള്ളയുടെ മേല്‍ എച്ച്.എം.സി,ചില കമ്മിറ്റി ചെയര്‍മാന്‍ ഷിപ്പ് എന്നിവ തന്ത്രപൂര്‍വ്വം കെട്ടിവെച്ചു.  കില്‍ത്താന്‍ ദ്വീപുകാരുടേതാണ് ആവശ്യം. അത് റഹ്മത്തുള്ളയുടേതാക്കി ചുരുക്കി കാണുന്നതിലാണ് തെറ്റ്.
 മിനിക്കോയിലെ മര്‍ഹൂം കല്ലിക്കഗോത്തി മൂസ കൌണ്‍സിലറും പാര്‍ട്ടി പ്രസിഡന്റുമായി,അമിനിയിലെ പൊന്നിക്കവും ബുഹാരിക്കോയയും കൌണ്‍സിലറും ചീഫ് കൌണ്‍സിലറും പാര്‍ട്ടി പ്രസിഡന്റുമായി ഇങ്ങനെ എണ്ണി പറഞ്ഞാല്‍ കടമത്തിനും അഗത്തിക്കും ആന്ത്രോത്തിനും കവരത്തിക്കുമെല്ലാം പ്രാധിനിത്യം കിട്ടി കഴിഞ്ഞു. ഇപ്പോള്‍ ചെത്ത്ലാത്തിനും. കില്‍ത്താന്‍ദ്വീപിന് നിരാശമാത്രം.
ഈ കാര്യങ്ങള്‍ തുറന്ന് പറയുമ്പോള്‍ ഡി.പി.മെമ്പറിന്റെ ഫൈസ്ബുക്ക് എക്കൌണ്ട് തുറന്ന് അദ്ദേഹംപോലുമറിയാതെ അവരുടെ തീരുമാങ്ങള്‍ക്കും നീക്കങ്ങള്‍ക്കും എതിരായി മറ്റൊരാള്‍ തന്റെ സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നു. ഫോണ്‍ വിളിച്ചാല്‍ ഡി.പി മെമ്പറുടെ ഫോണില്‍ സ്വന്തം അഭിപ്രായം മെമ്പറുടേതെന്ന് പറഞ്ഞ് രേഖപ്പെടുത്തുന്നു. എന്നിട്ട് ദ്വീപ് ഡയറി പക്ഷപാതപരമാണെന്നും മറ്റും ഡി.പി.മെമ്പറുടെ ചിലവില്‍ പ്രചരിപ്പിക്കുന്നു. റഹ്മത്തുള്ളയും ഒ.പി.കുഞ്ഞി സീതിയും രാജിവെച്ചിട്ടില്ലെങ്കില്‍ കുഞ്ഞിസീതി ചെത്ത്ലാത്തിലെ ഞങ്ങളുടെ റിപ്പോര്‍ട്ടറോടും റഹ്മത്തുള്ള എന്നോടും  രാജിവെച്ചു എന്ന് പറഞ്ഞത് എന്ത് കൊണ്ടാണ്?. അതിന് ശേഷം  കില്‍ത്താന്‍ദ്വീപില്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് കൂടിയായ റഹ്മത്തുള്ളയുടെ വസതിയായ കീളാപ്പുരയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ പൊതു തിരഞ്ഞെടുപ്പില്‍ നിന്ന് വരെ വിട്ട് നില്‍ക്കാന്‍ ഐക്യഖണ്ഡേന തീരുമാനിച്ചത് എന്തിനാണ്.
അതുപോലെ ഞങ്ങള്‍ പ്രസിദ്ധീകരിച്ചത് ഒരു വാര്‍ത്തയാണ്. അതില്‍ നേരത്തെയുള്ള പ്രശ്നങ്ങള്‍ വായക്കാരുടെ ഓര്‍മ്മക്ക് വേണ്ടി കൊടുക്കുന്നത് ലേഖകന്റെ സ്വാതന്ത്ര്യമാണ്. വാര്‍ത്തകള്‍ എന്താണെന്ന് മസ്സിലാക്കാതെയാണോ പ്രതികരണ കോലാഹലവുമായി തുള്ളിപ്പുറപ്പെടുന്നത്. കുഞ്ഞിസീതി പറഞ്ഞത് അദ്ദേഹത്തിന്റെ ഫോട്ടോയ്ക്കൊപ്പം ബോള്‍ടായി കൊടുത്തിട്ടുണ്ട്. ദ്വീപ് ഡയറിയുടെ വാര്‍ത്ത മുകളിലും. അതില്‍ പക്ഷപാതം കാണുന്നുണ്ടെങ്കില്‍ അത് കാണുന്നവരുടെ പ്രശ്മാണ്. അതുപോലെ കില്‍ത്താന്‍ദ്വീപുകാരുടെ അവകാശങ്ങള്‍ കൊച്ചാക്കി കാണാനുള്ള ശ്രമവും. അത് കൊണ്ട് തന്നെ ഡി.പി.മെമ്പറുടെ ഫൈസ് ബുക്ക് അക്കൌണ്ട് തെറ്റായി ദുര്‍വിനിയോഗം ചെയ്തയാള്‍ പരസ്യമായി മാപ്പു പറയുകയാണ് അഭികാമ്യം. ഇത് വരെ ഫൈസ്ബുക്ക് അക്കൌണ്ട് ഇല്ലാത്ത ഡി.പി.മെമ്പര്‍ റഹ്മത്തുള്ളക്ക് പെട്ടെന്ന് ഒരു ദിവസം മറ്റൊരാള്‍ അക്കൌണ്ട് ഓപ്പണ്‍ ചെയ്ത് അദ്ദേഹത്തിന്റെ തീരുമാങ്ങള്‍ക്കെതിരായി പ്രതികരിച്ചത് രാഷ്ട്രീയാപരാധമാണ്. ചീഫ് കൌണ്‍സിലര്‍ പ്രശ്നം ന്യൂസില്‍ പരാമര്‍ശിച്ചതാണ് ചിലര്‍ക്ക് പ്രശ്നം. അത് ഇപ്പോഴത്തെ രാജിക്ക് ഒരു കാരണമാവുന്നില്ലെങ്കിലും കില്‍ത്താന്‍ദ് ദ്വീപുകാരുടെ ആവശ്യമല്ലാതാവുന്നുണ്ടോ.
    നിഷ്പക്ഷമായ ഒരു മാധ്യമം എന്ന സ്വപ്നം മുന്നില്‍ കണ്ട് കൊണ്ട് ആരംഭിച്ച ദ്വീപ് ഡയറി കിട്ടാവുന്ന പരമാവധി വാര്‍ത്തകള്‍ പക്ഷംപിടിക്കാതെ തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ രണ്ട് പാര്‍ട്ടിയിലേയും ആളുകളെ അണിനിരത്താനും കഴിഞ്ഞിട്ടുണ്ട്. അത് ദ്വീപ് ഡയറിയേയും ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തേയും അറിയുന്ന ആര്‍ക്കും അറിയാവുന്നതാണ്.
ദ്വീപ് ഡയറി നിക്ഷ്പക്ഷവും നീധിപൂര്‍വ്വവുമായ ചുവടുവെപ്പുകളിലൂടെ മുന്നോട്ട് പോവാന്‍ ശ്രമിക്കുമ്പോള്‍ വാക്ക് കസര്‍ത്തുകള്‍ കൊണ്ടും തെറ്റായ ശ്രമങ്ങളിലൂടേയും ദ്വീപ് ജതയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ടും ദ്വീപുകാര്‍ തിരിച്ചറിയണം എന്നത് കൊണ്ടാണ് ഇത്രയും ഇവിടെ കുറിച്ചിടുന്നത്.

2 comments:

  1. നിഷ്പക്ഷമായ ഒരു മാധ്യമം എന്ന സ്വപ്നം മുന്നില്‍ കണ്ട് കൊണ്ട് ആരംഭിച്ച ദ്വീപ് ഡയറി കിട്ടാവുന്ന പരമാവധി വാര്‍ത്തകള്‍ പക്ഷംപിടിക്കാതെ തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.... but ചെത്ത്ലാത്തിലെ ദ്വീപ് ഡയറി റിപ്പോര്‍ട്ടര്‍..LGEU Chetlat Unit convention ദ്വീപ് ഡയറി പ്രസിദ്ധീകരിച്ചു but LEP Chetlat Unit convention എന്തിനാണ് പ്രസിദ്ധീകരിക്കത്തത്.......................

    ReplyDelete
  2. rahmathullayude fake facebook account aarenkilum thurannittundenkil rahmathulla thanne facebookil pradikarikkatte. ismathano rahamthullayude fake ID e pattiparayunnadu???

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.