പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

മൂന്നാമത് യു.ടി.ലെവല്‍ തോണി തുഴയല്‍- ഒന്നാം സ്ഥാനം കടമത്തിന്

 


കടമത്ത്(8.1.14):- മൂന്നാമത് യു.ടി.ലെവല്‍ തോണി തുഴയലില്‍ ഒന്നാം സ്ഥാനം കടമം കരസ്ഥമാക്കി. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ കില്‍ത്താനും കരസ്ഥമാക്കി. ഇന്നലെ രാവിലെ 9:45 ന് കില്‍ത്താന്‍ ദ്വീപില്‍ വെച്ച് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.രാജേഷ്പ്രസാദ്.IAS തോണി തുഴയല്‍ ഫ്ലാഗോഫ് ചെയ്യുകയായിരുന്നു. ആകെ 19 ടീമുകളായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. ഓരോ തോണിക്കും എസ്ക്കോട്ടായി ഓരോ ബോട്ടും ഉണ്ടായിരുന്നു. വൈകുന്നേരം 3 മണിയോടെ തോണികള്‍ കടമത്തിലെത്തിച്ചേര്‍ന്നു. മത്സരാര്‍ത്ഥികളെ സ്വീകരിക്കാന്‍ വന്‍ ജനാവലിയായിരുന്നു ജെട്ടിപരിസരത്ത് എത്തി ചേര്‍ന്നത്. വിജയികള്‍ക്കുള്ള സമ്മാനം അഡ്മിനിസ്ട്രേറ്റര്‍ വിതരണം ചെയ്തു.
ഒന്നാം സ്ഥാനം ലഭിച്ച കടമത്തിലെ ടീം 5 മണിക്കൂര്‍ 14 മിനിറ്റില്‍ ഫിനിഷ് ചെയ്തു. രണ്ടാം സ്ഥാനം ലഭിച്ച കില്‍ത്താന്‍ ടീം 5 മണിക്കൂര്‍ 15 മിനിറ്റില്‍ ഫിനിഷ് ചെയ്തു. ഒന്നാം സ്ഥാനക്കാര്‍ക്ക് 2 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 1.5 ലക്ഷം രൂപയുമാണ് സമ്മാനത്തുക. ‌‌മറ്റ് ഫിനിഷ് ചെയ്ത എല്ലാ ടീമംഗങ്ങള്‍ക്കും 60,000 രൂപയും സമ്മാനത്തുകയായി നല്‍കി. അടുത്തവര്‍ഷം ഇത് 3 ലക്ഷം, 2 ലക്ഷം , 70,000 വുമായി ഉയര്‍ത്തുമെന്നും സംഘാടകര്‍ അറിയിച്ചു. രണ്ടാം സ്ഥാനം ലഭിച്ച കില്‍ത്താന്‍ ടീമിന്റെ ക്യാപ്റ്റനായ ശ്രീ.കാസിം VDP മെമ്പര്‍ കൂടിയാണ്.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.