പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

മൂന്നാമത് ദ്വീപുതല തോണി തുഴയല്‍ അഡ്മിനിസ്ട്രേറ്റര്‍ ഫ്ലോഗോഫ് ചെയ്തു


കില്‍ത്താന്‍ (7.1.14):- മൂന്നാമത് ദ്വീപുതല തോണി തുഴയല്‍ മത്സരം അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.രാജേഷ്പ്രസാദ്.IAS രാവിലെ 9:43 ന് ഫ്ലാഗോഫ് ചെയ്തു. കില്‍ത്താനില്‍ നിന്നും കടമത്തിലേക്കാണ് മത്സരം. ആകെ 19 തോണികളാണ് മത്സരത്തിനായി പങ്കെടുക്കുന്നത്. ഒരു തോണിയില്‍ 7 പേരടങ്ങുന്ന ടീമുകളാണുള്ളത്. കില്‍ത്താന്‍ ദ്വീപ് ചെയര്‍പേഴ്സണ്‍ ശ്രീ.എന്‍.കോയാ ഹാജി, DP മെമ്പര്‍ ശ്രീ.റഹ്മത്തുള്ളാ, SDO, മറ്റ് VDP മെമ്പര്‍മാര്‍, ഉദ്യോഗസ്ഥന്മാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. ഓരോ തോണിക്കും ഓരോ എസ്ക്കോട്ട് ബോട്ടുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം 3 മണിക്ക് ശേഷമായിരിക്കും തോണികള്‍ കടമത്തിലെത്തുക. എന്നാല്‍ പ്രതീകൂല കാലാവസ്ഥയും വടക്കോട്ടുള്ള നീരൊഴുക്കും മത്സരം കടുത്തതാകുമെന്നാണ് പറയപ്പെടുന്നത്.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.