പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

NCP സെക്രട്ടറിയേറ്റ് ഉപരോധം- കവരത്തിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കവരത്തി(03/12/2013): വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് NCP ലക്ഷദ്വീപ് ഘടകം ഉപരോധം സംഘടിപ്പിച്ചു. രാവിലെ 6 മണിക്ക് വിവിധ ദ്വീപുകളില്‍ നിന്നും എത്തിയ പ്രവര്‍ത്തകര്‍ സമാധാനപരമായി മുദ്രാവാക്യം വിളിച്ച് സെക്രട്ടറിയേറ്റിലേക്ക് നീങ്ങി. സെക്രട്ടറിയേറ്റിന്‍റെ വിവിധ ഗേറ്റുകള്‍ ഉപരോധിച്ച് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. 8.30 ഓടെ സ്ഥലം SDO  സമരക്കാരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയും ഇത് കൂട്ടാക്കാതെ തുടര്‍ന്ന് പോലീസ് സമരക്കാര്‍ക്കെതിരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.ഇതിനെ തുടര്‍ന്ന് ചില പ്രവര്‍ത്തകര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവര്‍ത്തിപ്പിച്ചു. എന്നാല്‍ സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കെതിരെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചത് എന്ന് NCP സ്ഥാനാര്‍ത്ഥി പടിപ്പുര മുഹമ്മദ് ഫൈസല്‍ പറഞ്ഞു. NCP ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അഡ്മിനിസ്ട്രേറ്റര്‍ അംഗീകരിച്ചു എന്ന് NCP നേത്യത്വം പറഞ്ഞു. ചില ആവശ്യങ്ങള്‍ കൂടി അംഗീകരിച്ച് കിട്ടാനുണ്ടെന്നും അതുകൂടി അംഗീകരിക്കാത്ത പക്ഷം അഡ്മിനിസ്ട്രേറ്ററുടെ പൊതുപരിപാടികള്‍ ബഹിഷ്ക്കരിക്കുമെന്നും അവര്‍ പ്രസ്താവിച്ചു.
***************
Page 1    2      3       4        5         6

1 comment:

  1. സമരം ചെയേണ്ട അവശമുണ്ടുരുണോ 28 11 2013 മറുപടി കിട്ടിറ്റ്

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.