ചെത്ത്ലാത്(04/12/2013): ലക്ഷദ്വീപ് ഗവര്‍മെന്‍റ് എംപ്ലോയീസ് യൂണിയന്‍(LGEU) ചെത്ത്ലാത് യൂണിറ്റ് നാല് ദിവസം നീണ്ടു നില്‍ക്കുന്ന വാര്‍ഷിക സമ്മേളനം സംഘടിപ്പിക്കുന്നു. വിവിധ വകുപ്പുകളിലുള്ള നൂറുകണക്കിന് ആണ്‍-പെണ്‍ ഉദ്യോഗസ്ഥര്‍ ഇതില്‍ പങ്കെടുക്കുന്നു. ഇന്ന്‍ രാവിലെ നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്‍റ് ജനാബ് എം.കെ. തങ്ങ കോയ യൂണിയന്‍ ഫ്ലാഗ് ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് തീരദേശ ശുചീകരണ പരിപാടിയും, വൈകുന്നേരം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ വെച്ച് ഉദ്യോഗസ്ഥരുടെ പരാതികള്‍ കേള്‍ക്കലും സംഘടിപ്പിക്കും. വരും ദിവസങ്ങളില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രമുഖര്‍ സംസാരിക്കും. LGEU കേന്ദ്ര കമ്മിറ്റി അംഗവും LGEU ജനറല്‍ സെക്രട്ടറി ശ്രീ. SM നൂറുല്‍ അമീന്‍ പടിപ്പുര പരിപാടികളില്‍ സംബന്ധിക്കും.
Reported by: ഏ.ജി.എ.എം., Unit Publicity Wing LGEU, Chetlat


great effort from a gifted and well educated society........keep continuing.......
ReplyDelete