കില്‍ത്താന്‍(2/11/13):- കടലില്‍ മീന്‍ പിടിക്കാന്‍ (അപ്പല്‍ കുത്താന്‍)പോയ കില്‍ത്താന്‍ സ്വദേശി കമ്മയത്തങ്ങ് മസ്ഊദ് (46) മുങ്ങി മരിച്ചു. വൈകുന്നേരമായിരുന്നു ഇദ്ദഹം അപ്പല്‍ക്കായി ബില്ലത്തിലേക്ക് പോയത്. കില്‍ത്താന്‍ ബില്ലത്തിന് പൊതുവേ ആഴം കുറവായതിനാല്‍ വേലി ഇറക്ക സമയത്ത് നടന്നാണ് ആളുകള്‍ മീന്‍ പിടിക്കാനും അപ്പല്‍ കുത്താനും പോകുന്നത്. ഇദ്ദഹവും നടന്നായിരുന്നു മീന്‍പിടിക്കാന്‍ പോയത്. നേരം ഇരുട്ടിയിട്ടും എത്താത്തിനാല്‍ ബന്ധുക്കള്‍ നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയപ്പോഴാണ് മരിച്ച നിലയില്‍ ഇദ്ദേഹത്തെ കടലില്‍ കാണുന്നത്. ഇദ്ദേഹത്തിന് അപസ്മാരത്തിന്റെ അസുഖം ഉള്ളതിനാല്‍ കടലില്‍വെച്ച് അപസ്മാരം വന്നതായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കില്‍ത്താനില്‍ ഏതെങ്കിലും മരണം നടന്നാല്‍ ഖബറിന്‍ പുറത്ത് ഓതാനായി ആളുകള്‍ ആദ്യം സമീപിക്കുക മസ്ഊദിനെയാണ്. കില്‍ത്താനിലെ ഈ തലമുറയില്‍ മരണപ്പെട്ട ഒരു ആത്മാവിന് പോലും മസ്ഊദിന്റെ ഓത്ത് ലഭിക്കാത്തതായി ഉണ്ടാവില്ലെന്ന് സാരം.
അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്ക്കരിക്കുവാനും മഅഫിറത്തിനായി പ്രാര്‍ത്ഥിക്കുവാനും അഭ്യര്‍ത്ഥിക്കുന്നു.
അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്ക്കരിക്കുവാനും മഅഫിറത്തിനായി പ്രാര്‍ത്ഥിക്കുവാനും അഭ്യര്‍ത്ഥിക്കുന്നു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.