പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

രണ്ടാമത് യു.ടി ലെവല്‍ ചിത്രരചനാ മത്സരം - കുമാരി ഹിസാനാ കവരത്തിക്ക് ഒന്നാം സ്ഥാനം

 (1)
 (2)
(3)

അഗത്തി- Central Ground Water Board Kerala Region, Thiruvanathapuram ത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് യു.ടി.ലെവല്‍ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. 6,7,8 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്  “CARE FOR WATER BEFORE IT BECOMES RARE” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മത്സരം. CGW Board ഉം Education ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗോള്‍ഡന്‍ ജൂബിലി മ്യൂസിയത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഒന്നാം സ്ഥാനം കുമാരി ഹിസാനാ കവരത്തി(കേന്ദ്രീയ വിദ്യാലയ) യും രണ്ടാ സ്ഥാനം മാസ്റ്റര്‍ അഖ്വില്‍ സുഹൈല്‍ കവരത്തി (GSSS) യും മൂന്നാം സ്ഥാനം കുമാരി ഇസ്ഹാറത്ത് അഗത്തി (GSSS) ഉം നേടി. വിജയികള്‍ക്കുള്ള സമ്മാനം ഡെപ്യൂട്ടി കളക്ടര്‍ ശ്രീ.നിസാമുദ്ധീന്‍ കോയ നല്‍കി. ഒന്നാം സ്ഥാനത്തിന് 10,000/- രൂപയും രണ്ടാം സ്ഥാനത്തിന് 8000/- രൂപയും മൂന്നാം സ്ഥാനത്തിന് 5000/- രൂപയും സെര്‍ട്ടിഫിക്കറ്റും നല്‍കി. കൂടാതെ 10 പേര്‍ക്ക് പ്രത്യേക പ്രൈസും നല്‍കി. ശ്രീ.കെ.പി.ബി.അഹമദ് കോയ, Principal GSSS Agatti.,ശ്രീ.കെ.അബ്ദുല്‍ ജബ്ബാര്‍ Drawing Teacher GSSS Agatti, ശ്രീ.ഓ.ജി.മൂസാ,Assistant Curator GJM Agatti തുടങ്ങിയവരുടെ പരിപാടിക്ക് നേതൃത്വം നല്‍കി.വിവിധ ദ്വീപുകളില്‍ നിന്നായി 44 വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്.

വിജയികളുടെ പേരുകള്‍ ചുവടെ.


No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.