പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

കലോല്‍സവ ചിന്തകള്‍ വായിച്ച് വീണ്ടും ചിന്തിച്ചപ്പോള്‍..... (പ്രതികരണം)


ശ്രീ.എന്‍.ഇസ്മത്ത് ഹുസൈന്‍
ദ്വീപ് ഡയറിയിലല്‍ വന്ന കലോല്‍സവ ചിന്തകള്‍ വായിച്ചു. സന്തോഷം തോന്നി. ചില അഭിപ്രായ വ്യത്യാസങ്ങളും. ലക്ഷദ്വീപിലെ സാഹിത്യം,സംസ്ക്കാരം,കലാരൂപങ്ങള്‍,ഭാഷ എന്നിവയുടെ വളര്‍ച്ചക്കും പാകതക്കും സ്കൂള്‍ കലോല്‍സവങ്ങള്‍ തീര്‍ത്തും ഉപകാരപ്രദമാണ്. കേരളത്തില്‍ അമ്പത്തിമൂന്നാമത് കലോല്‍സവം നടക്കുമ്പോള്‍നമ്മുടേത് മൂന്നാമത്തെ സ്കൂള്കലോല്‍സവമാണ്. സ്കൂള്‍ കലോല്‍സവ ഇങ്ങളില്‍നിന്നും നാടോടി നൃത്തം ഗ്രൂപ്പ് ടാന്‍സ് എന്നീ ഇനങ്ങള്‍എടുത്ത് മാറ്റുന്നതിന് പകരം നമ്മുടെ സംസ്ക്കാരത്തിന് ഇണങ്ങുന്നവിധം അത് പരിഷ്ക്കരിക്കാവുന്നതാണ്. നമ്മുടെ സംസ്ക്കാരവും നാടോടി സംസ്ക്കാരത്തിന്റെ ഭാഗമാണ്. ദ്വീപോടങ്ങളില്‍ യാത്ര ചെയ്ത് ഇന്ത്യയുടെ ഒരുപാട് തീര പ്രദേശങ്ങളില്‍പാടാരിയായി താമസിക്കുകയും പലദ്വീപുകളിലും ചെന്ന് താമസിക്കുകയും ചെയ്യുന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അവിടെ ടോലിപ്പാട്ടും മറ്റും അവതരിപ്പിക്കുകയും അവിടത്തെ കലാരൂപങ്ങള്ദ്വീപുകളില്‍ കൊണ്ട് വന്ന് അവതരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടെ മുന്‍ തലമുറയില്‍ ഉണ്ടായിരുന്നു. കോല്‍ക്കളിയും പരിചകളിയും ടോലിപ്പാട്ടും ഉലക്കമുട്ടും ദഫ് റാത്തീബുമെല്ലാം അങ്ങനെ നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വന്ന കലാരൂപങ്ങളാണ്. അങ്ങിനെ വന്ന കലാരൂപങ്ങള്ക്ക് നമ്മുടെ ഭാവനയുള്ള പ്രതിഭകള്‍തീര്‍ത്ത പരിഷ്ക്കാരങ്ങള്‍ അത് നമ്മുടെ സംസ്ക്കാരത്തിന്റെ കാഴ്ച രൂപങ്ങളാക്കി മാറ്റി. എന്നാല്‍ ദ്വീപിന്റെ സാഹചര്യത്തിലും സംസ്ക്കാരത്തിലും രൂപം കൊണ്ട നമ്മുടെ സ്വന്തം കലാരൂപങ്ങളും ഇവിടെ നാശത്തെ നേരിടുകയാണ്. കാറ്റു വിളിയും ആട്ടവും(സ്തീകളുടേത്) കലോല്‍സവ വേദികളില്‍ മത്സ ഇനങ്ങളെ അല്ല. ദഫ്മുട്ട് മത്സ ഇനത്തില്‍ ഉണ്ടെങ്കിലും അത് ഏത് റാത്തീബുമാകാമെന്ന വിധമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വട്ടപ്പാട്ടിന് പകരം ദ്വീപിലെ നാടന്‍പാട്ടോ,പുറപ്പാടോ,സ്തീകളുടെ ഒപ്പനയോ, വഴി നീളപ്പാട്ടോ, ഒക്കെ മത്സ ഇനമായി ഉള്‍പ്പെടുത്താവുന്നതാണ്. ലക്ഷദ്വീപിലെ ജീവിത സാഹചര്യങ്ങള്‍പാട്ടു രൂപത്തില്‍ എഴുതിച്ച് സംഗീതത്തിന്റെ അകമ്പടിയോടെ നാടോടി നൃത്തമാക്കാവുന്നതാണ്. ഇങ്ങിനെ അവതരിപ്പിക്കാന്‍ ചെറിയൊരു ഫണ്ട് ഓരോ സ്കൂളിനും അനുവധിച്ചാല്‍വ്യത്യസ്തമായ അനുഭവങ്ങള്‍ കലോല്‍സവ വേദികളില്‍അനുഭവിക്കാനാവും.
സ്കിറ്റ്,മോണോ ആക്റ്റ്,കവിതാ പാരായണം,കഥാ രചന,മുതലായവയുടെ കാര്യത്തില്‍ അധ്യാപകര്‍ പോലും അങ്കലാപ്പിലാണ്. ദ്വീപു ഭാഷയില്ഇവയൊന്നും അവതരിപ്പിക്കാന്പാടില്ലാ എന്ന് പറയുന്ന അധ്യാപകര്‍ഉണ്ട്. ഒരധ്യാപകന്‍ അതിന് പറഞ്ഞ കാരണം ഭാഷാ ശുദ്ധിയാണ്. മന്ദബുദ്ധിയായ ഒരു കഥാപാത്രം സംസാരിക്കേണ്ടത് ഏത് ശുദ്ധതയോടെയാണ്. കാറ്റു വിളിക്ക് നല്ല മലയാളപ്പാട്ട് എഴുതിക്കാന്‍ വന്ന ഒരാളെ ഈയവസരത്തില്‍ ഞാന്‍ ഓര്‍ത്ത് പോകുന്നു. ഇത്തരം കാര്യങ്ങളില്‍ ദ്വീപിന്റെ പശ്ചാത്തലവും ഭാഷയും വരുന്ന രൂപത്തില്‍ വന്നാല്‍ അത്മ്മുടെ ഭാഷക്കും സാഹിത്യത്തിനും വളരാനും പടരാനുമുള്ള അവസരമാകും. ഇന്ത്യയിലെ സംസ്ക്കാരങ്ങളും കലാരൂപങ്ങളും അവതരിപ്പിക്കുമ്പോള്സ്ത്രീകള്‍പര്‍ദ്ദയും മഫ്ത്തയും ഇടണമെന്ന്
പറയുന്നത് ശരിയല്ല. അത്മ്മുടെ സംസ്ക്കാരത്തിന് ഇണങ്ങണം എന്ന് പറയുന്നതാവും ശരി.
നമ്മുടെ കലോല്‍സവം ശൈശവാവസ്ഥയിലാണ്. അതില്‍ പോരായ്മകള്‍ തീര്‍ച്ചയായിട്ടും ഉണ്ടാവും. പോരായ്മകള്‍ നികത്തി സ്കൂള്‍ കലോല്‍സവം ദ്വീപിന്റെ സര്‍ഗ്ഗ വളര്‍ച്ചയുടെ സംഘമ വേദിയായി മറട്ടേ എന്ന ആശംസകളോടെ, കലോല്സവ നടത്തിപ്പിന് ധീരമായ തീരുമാമെടുത്ത ഡയറക്ടര്‍ ഹംസസാറിന് ഞങ്ങളുടെ സാഹിത്യ പ്രവര്‍ത്തത്തക സംഘത്തിന്റെ എല്ലാവിധ അഭിന്ദനങ്ങളും പിന്തുണയും അറിയിക്കുന്നു.
സ്ഹോദരവുകളോടെ
ഇസ്മത്ത് ഹുസൈന്
ചീഫ് എഡിറ്റര്‍,കണ്ണാടിപ്പാത്ത, സാംസ്ക്കാരിക മാസിക
ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.