സ്വന്തം ആവശ്യങ്ങള്‍ക്ക് പൊതുഖജനാവില്‍ കൈയിട്ട് വാരുന്നതില്‍ LDCL'ക്കു A+ ഗ്രേഡ് നല്‍കാം. ഭാരതം സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകേറാന്‍ കൈകാലിട്ടടിക്കുമ്പോള്‍ ഞങ്ങള്‍ ഭാരതീയരല്ലല്ലോ എന്ന ഭാവത്തിലാണ് LDCL. തങ്ങള്‍ നഷ്ടത്തിലാണ് എന്ന് നാഴികയ്ക്ക് 40 വട്ടം പ്രസ്താവന നടത്തുന്നവര്‍ക്ക് "കൈയിട്ട് വാരല്‍" പരിപാടികള്‍ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. തലപ്പത്ത് ഇരിക്കുന്നവര്‍ മുതല്‍ താഴെക്കിടയിലുള്ളവര്‍ വരെ ഈ അഴിമതിയുടെ ചങ്ങല കണ്ണികളെന്ന് പറയുമ്പോള്‍ നാട്ടില്‍ നീതി ന്യായം കേവലം മരീചിക മാത്രം.
അറിയാതെ പോകുമായിരുന്ന ചില ധൂര്‍ത്തിന്റെ കഥകള്‍ ദ്വീപ് ഡയറി വായനക്കാര്‍ക്ക് സമര്‍പ്പിക്കട്ടെ?
LDCL'ന് താഴെ വങ്കരയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും കപ്പല്‍ തൊഴിലാളികള്‍ക്കും താമസ സൌകര്യമൊരുക്കാന്‍ വേണ്ടി ഒരു ഗസ്റ്റ് ഹൌസ് നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള രൂപ രേഖ ബോഡ് മെമ്പറ്മാരുടെ മുമ്പില്‍ കമ്പനി സെക്രട്ടറി ചെറിനീത, ഡെപ്യൂട്ടി മാനേജര്‍ ഫോര്‍ അക്കൌണ്ട്സ് എസ്.എന്‍.ആര്. നായിക് എന്നിവരുടെ നേതൃത്വത്തില്‍ സമര്‍പ്പിക്കുകയുണ്ടായി. 25 കോടിയാണത്രെ ഈ ഗസ്റ്റ് ഹൌസിനായി പ്രതീക്ഷിക്കുന്ന ചെലവ്. എന്നാല്‍ ബോഡ് ഇവരുടെ ആവശ്യം തള്ളികളയുകയുണ്ടായി.
ദ്വീപ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് ധൂര്‍ത്തടിക്കാനുള്ള തന്ത്രമാണ് ഈ ഗസ്റ്റ് ഹൌസ് എന്ന് LDCLലെ ഉദ്യോഗസ്ഥര്‍ തന്നെ ആരോപിക്കുന്നു.
LDCL'ന് താഴെ വങ്കരയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും കപ്പല്‍ തൊഴിലാളികള്‍ക്കും താമസ സൌകര്യമൊരുക്കാന്‍ വേണ്ടി ഒരു ഗസ്റ്റ് ഹൌസ് നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള രൂപ രേഖ ബോഡ് മെമ്പറ്മാരുടെ മുമ്പില്‍ കമ്പനി സെക്രട്ടറി ചെറിനീത, ഡെപ്യൂട്ടി മാനേജര്‍ ഫോര്‍ അക്കൌണ്ട്സ് എസ്.എന്‍.ആര്. നായിക് എന്നിവരുടെ നേതൃത്വത്തില്‍ സമര്‍പ്പിക്കുകയുണ്ടായി. 25 കോടിയാണത്രെ ഈ ഗസ്റ്റ് ഹൌസിനായി പ്രതീക്ഷിക്കുന്ന ചെലവ്. എന്നാല്‍ ബോഡ് ഇവരുടെ ആവശ്യം തള്ളികളയുകയുണ്ടായി.
ദ്വീപ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് ധൂര്‍ത്തടിക്കാനുള്ള തന്ത്രമാണ് ഈ ഗസ്റ്റ് ഹൌസ് എന്ന് LDCLലെ ഉദ്യോഗസ്ഥര്‍ തന്നെ ആരോപിക്കുന്നു.
LDCL നടത്തിയ മറ്റൊരു വിവാദ പര്‍ച്ചേഴ്സിന്റെ രേഖകളും ദ്വീപ് ഡയറിക്ക് ലഭിച്ചിട്ടുണ്ട്. മിനിക്കോയി ടൂണാ ക്യാനിങ്ങ് ഫാകറ്ററിയിലേക്ക് മലേഷ്യയില്‍ നിന്നും വാങ്ങിയ ഒരു പ്രൊഡക്ഷന്‍ മെഷീനാണ് വിവാദത്തില്‍പ്പെട്ടത്. ദിവസം 10000 ടിന്(ക്യാന്‍) ഉല്പാദിപ്പിക്കാന് ശേഷിയുള്ള ഈ മെഷീന് ദ്വീപിലെ അവസ്ഥയില്‍ അനാവശ്യമെന്ന് മിനിക്കോയി ട്യൂണാ ക്യാനിങ്ങ് ഫാക്ടറി ജനറല്‍ മാനേജര്‍ വിസി പാണ്ഡേക്ക് അയച്ച കത്തില്‍ പറയുന്നു. മീന്‍ ലഭ്യത ദ്വീപിന്റെ സാഹചര്യത്തില്‍ കുറവായതിനാല്‍ നിലവില്‍ 1000 ടിന് പോലും ഉല്പാദിപ്പിക്കാന് പറ്റാത്ത ഫാക്ടറിക്ക് എന്തിനാണ് 10000 ടിന് ഉല്പാദിപ്പിക്കുന്ന മെഷീന് എന്ന് കത്തില്‍ ചോദിക്കുന്നു. ബന്ധപ്പെട്ടവരോട് ആലോചിക്കാതെ വിദേശത്തില്‍ നിന്നും ഇറക്കുമതി ചെയ്ത ഈ മെഷീന് ഖജനാവിന് എത്രമാത്രം പ്രഹരമേല്‍പ്പിച്ചെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മാത്രമല്ല മേയ് 2012നു മിനിക്കോയിയില്‍ എത്തിയ ഈ മെഷീന് ഫാക്ടറിക്ക് അകത്തു പ്രവേശിപ്പിക്കണമെങ്കില്‍ ഫാക്ടറി പൊളിക്കേണ്ടി വരുമത്രെ! ഉപയോഗിക്കാതെ കുറെ കാലം വെറുതെയിട്ടാല്‍ ഇതിന്റെ വാറണ്ടിയും നഷ്ടമാകുമെന്ന് ക്യാനിങ്ങ് ഫാക്ടറി ജനറല്‍ മാനേജര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൂടാതെ മെഷീന് ഇറക്കുമതി ചെയ്യുമ്പോള്‍ ഇറക്കുമതി തീരുവയില്‍ ഇളവനുവദിക്കാന്‍ LDCL അപേക്ഷിക്കുകയും തല്‍ഫലമായി ഇളവ് നല്കിയ പണത്തിന്റെ 6 ഇരട്ടി ഉല്പന്നം കയറ്റുമതി ചെയ്യുക എന്ന വ്യവസ്ഥയില്‍ ഇറക്കുമതി തീരുവ കുറച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ മെഷീന് ഇനിയും ഉപയോഗമില്ലാതെ കിടക്കുയാണ്. കസ്റ്റംസുമായുള്ള കരാര്‍ ലംഘിക്കപ്പെട്ടാല്‍ കനത്ത പിഴ ബോഡ് നാല്‍കേണ്ടി വരുമെന്നത് തീര്‍ച്ചയാണ്.
ട്യൂണാ ക്യാനിങ്ങ് ഫാക്റ്ററിയില്‍ ഉല്പാദിപ്പിച്ച 14,480 കിലോ ഗ്രാം ട്യൂണാ ടിന്നുകള്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം വന്‍കരയില്‍ കെട്ടിക്കിടന്ന് കേടായി ഉപേക്ഷിച്ച വാര്‍ത്ത ദ്വീപ് ഡയറി പ്രസിദ്ധീകരിച്ചിരുന്നല്ലോ? ഉചിതമായ മാര്‍ക്കറ്റ് കണ്ടെത്താതെ ദീര്‍ഘകാലം കെട്ടി കിടന്ന ദ്വീപിന്റെ തനത് ഉല്പന്നങ്ങള് ആര്‍ക്കുമില്ലാതെ നശിച്ചപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിന് വേണ്ടി ബോഡ് കണ്ടെത്തിയ കാരണം Manufacturing Defects ആത്രേ!
നമ്മുടെ "വികസന ബോഡ്" കേരള സംസ്ഥാന വൈദ്യുതി ബോഡിന് കറന്റ് ഉപയോഗിച്ചതിന് മാസം അടയ്ക്കുന്നത് അരലക്ഷത്തിന് അടുത്താത്രെ!
ഏതായാലും ധൂര്‍ത്തിന് പരിഹാരം കാണാനും LDCL'ന്റെ ചെവിക്ക് പിടിക്കാനും രാഷ്ട്രീയക്കാരും യുവജന സംഘടനകളും രംഗത്തിറങ്ങുമെന്ന പ്രതീക്ഷയോടെ ഈ ലക്കം അവസാനിപ്പിക്കുന്നു.
അന്വേഷണ പരമ്പര തുടരും...




DWEEP DAIRYIKU ABINANTHANAGAL. ITHUPOLE ELLA DEPT. -UM AYEEMATHI PURATHUKONDUVARANNAM. KUDATHE ITHU CBI UDE SHRADAIL PEDUTHUKKA.
ReplyDelete