പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

മീനുകള്‍ സുലഭം- പക്ഷെ പിടിക്കാന്‍ തയ്യാറല്ല (Editorial)

ലക്ഷദ്വീപില്‍ അടുത്ത കുറേ വര്‍ഷങ്ങളായി ചൂര മത്സ്യത്തിന്റെ ലഭ്യത വളരെ കുറഞ്ഞിരുന്നു. ഇത് കാരണം മത്സ്യത്തൊഴിലാളികള്‍ ഏറെ ബുദ്ധിമുട്ടിലാവുകയും അഗത്തി പോലുള്ള ദ്വീപുകളില്‍ തൊഴിലാളികള്‍ അവരുടെ ബോട്ട് വരെ ഉപേക്ഷിക്കുകയും ചെയ്തതായി കാണാം. എന്നാല്‍ ഇപ്പോള്‍ ബിത്ര ഉള്‍പ്പടെയുള്ള ദ്വീപുകളില്‍ മീന്‍ പിടിക്കാന്‍ പോയ ചെത്ത്ലാത്ത്, കില്‍ത്താന്‍, കടമത്ത്, അഗത്തി ദ്വീപുകാര്‍ക്ക് ദുരവസ്ഥയാണ്. കാരണം മാസ് ചൂരക്കായി പോയവരെ തേടിയെത്തിയത് മഞ്ഞച്ചൂര. ചാള കൊടുക്കേണ്ട താമസം ഇവ ഓടിയടുക്കകയാണ്. എന്നാല്‍ ബോട്ട്കാര്‍ ഇത് പിടിക്കാന്‍ ധൈര്യപ്പെടുന്നില്ല. കാരണം ഈ മഞ്ഞച്ചൂര പിടിച്ചാല്‍ നാട്ടുകാര്‍ക്ക് കച്ചവടം നടത്താനല്ലാതെ മാസുണ്ടാക്കാന്‍ സാധിക്കുന്നില്ല. കച്ചവടം നടത്താനും ധൈര്യത്തില്‍ കൊണ്ട് പോകാന്‍ സാധിക്കുന്നില്ല. കി.ലോയിന് 100 രൂപ യായിട്ടും വാങ്ങാന്‍ ആളെ കിട്ടാത്ത അവസ്ഥ.ഇത് ഡീസല്‍ ചിലവിനുള്ള പൈസ പോലും തികയുന്നില്ല എന്നതാണ് വാസ്ഥവം. ഈ അടുത്തിടെ അഗത്തിയില്‍ നിന്നുള്ള ഒരു ബോട്ട് ചൂരയുമായി കില്‍ത്താനിലും ചെത്ത്ലാത്തിലും വന്ന് വില്‍പന നടത്തി.
എന്നാല്‍ നമ്മുടെ കടലില്‍ നിന്ന് ലഭിക്കുന്നത് ഏറ്റവും വലുപ്പമുള്ള മഞ്ഞച്ചൂരയാണ്. ഇതിനുപുറമെ നീണ്ട വാലന്‍ ചൂര, ഉരുണ്ട ചൂര, വലിയ കണ്ണുള്ള ചൂര (സ്കിപ് ജാക്, ബിഗ് ഐ) തുടങ്ങി മുന്തിയ 12 ഇനം ചൂരകളുടെ ആവാസകേന്ദ്രമാണ് അറബിക്കടല്‍. ഇതില്‍ ലോക മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഒന്നാണ് മഞ്ഞച്ചൂര. എറണാകുളത്തെ മാര്‍ക്കറ്റില്‍ ഇതിന് കിലോയ്ക്ക് 200 രൂപയുടെ മുകളിലാണ് വില. എന്നാല്‍ വിദേശ മാര്‍ക്കറ്റില്‍ ഈ ചൂരയ്ക്ക് കിലോയിക്ക് ഏറ്റവും കൂടിയത് 800 ഡോളറാണ് വില. മനസ്സിലാവാത്തവര്‍ക്ക് 50,000 ഇന്ത്യന്‍ രൂപ !!!!(സംശയമുള്ളവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിക്കീപീഡിയാ നോക്കിക്കോളു)
ദ്വീപിലെ സര്‍ക്കാരും ഭരിക്കുന്ന പാര്‍ട്ടിയും പ്രതിപക്ഷുവും മറ്റ് പാര്‍ട്ടിക്കാരും ഈ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ തയ്യാറാവാത്തതെന്താണ്?. ഇവര്‍ പിടിക്കുന്ന മഞ്ഞച്ചൂര നേരിട്ട് വാങ്ങിക്കാനുള്ള ഒരു ഫ്ലോട്ടിങ്ങ് മൊബൈല്‍ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ഇവര്‍ക്ക് എത്ര ആശ്വാസമായേനെ.

5 comments:

  1. വളരെ അത്ഭുതം തോന്നുന്നു. ആ ലിങ്ക് ഒന്ന് പബ്ബ്ളിഷ് ചെയ്യുമോ?

    ReplyDelete
  2. അതിനു വേണ്ടിയാണ് NCP നിയുക്ത സ്ഥാനാര്‍ത്തി ശ്രീ. പടിപ്പുര മുഹമ്മദ്‌ ഫൈസല്‍ , ശക്തമായി ശരത് പവാര്‍ജിയോട് ഫിഷ്‌ പ്രോസസ്സിംഗ് യുണിറ്റ്‌ ആവശ്യപ്പെടുന്നത്.ഏതെങ്കിലും രണ്ട് ദ്വീപില്‍ FPU തുടങ്ങാന്‍ വേണ്ട നടപടി എടുക്കാമെന്ന് പവാര്‍ജി വാക്കും കൊടുത്തിട്ടുണ്ട്

    ReplyDelete
  3. congresum ncp yum alle adhikarathilirikunnath evark enth kond ee oru karyam mugavilakeduth kooda pavapeta matsya thoilalikalude prashnamalle...

    ReplyDelete
  4. Ulla canning factoryil FPU effective aayittu pravartjippikkaan pattunnilla.pinneya ..!

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.