കൊച്ചി(25/09/2013): പനമ്പിള്ളി നഗർ ലക്ഷദ്വീപ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ നഗരസഭാ സ്ഥലം കൈയേറി മതിൽ കെട്ടി. നഗരസഭാ കെട്ടിടത്തിന്റെ ഇരുഭാഗത്തുമുളള പൊതുകാനയാണ് കൈയേറി മതിൽകെട്ടിയത്. ഇതുമൂലം കാനയിൽ അടിഞ്ഞുകൂടുന്ന മാലിന്യം നീക്കം ചെയ്യാൻ കഴിയാത്ത സ്ഥിതിയായി. പെരുമാനൂർ, പനന്പിള്ളി നഗർ പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലായിരിക്കുകയാണ്.
2006ൽ കാനയ്ക്ക് മുകളിൽ സ്ളാബിടാൻ നഗരസഭ ലക്ഷദ്വീപ് ഡവലപ്പ്മെന്റ് കോർപ്പറേഷന് അനുമതി നൽകിയിരുന്നു. ഇതു മറയാക്കിയാണ് കാനക്ക് മുകളിൽ സ്ളാബിട്ട ശേഷം ഈ ഭാഗവും കൂടി കൈയേറി കോർപ്പറേഷൻ മതിൽകെട്ടിയത്. സർക്കാർ സ്ഥാപനമായ ലക്ഷദ്വീപ് ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ നടപടിക്കെതിരെ ബി.ജെ.പി എളംകുളം മേഖലാ കമ്മിറ്റി സമരത്തിനൊരുങ്ങുകയാണ്. സമരത്തിന് മുന്നോടിയായി ബി.ജെ.പി തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത്, മണ്ഡലം സെക്രട്ടറി സി. സതീശൻ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് പി.ആർ. ഓമനക്കുട്ടൻ കിഴിപ്പിള്ളഇ എന്നിവർ കൈയേറ്റ സ്ഥലം സന്ദർശിച്ചു. കൈയേറ്റം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത് അറിയിച്ചു.
കടപ്പാട്: കേരള കൌമുദി (പഴയ ഒരു വാര്‍ത്ത)
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.