പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

MA അറബിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുമായി ലക്ഷദ്വീപുകാരന്‍.

കവരത്തി: ചരിത്രത്താളുകളില്‍ ലക്ഷദ്വീപിന്‍റെ പേര് അപൂര്‍വ്വം മാത്രം രേഖപ്പെടുത്തുന്ന കാലം പോയി. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട് കിടക്കുന്ന ദ്വീപുകാര്‍ വിദ്യാഭ്യാസപരമായി പൊതുരംഗത്തേക്ക് പൊരുതി കയറുന്ന ചിത്രമാണ് അടുത്തിടെ നാം കണ്ടുകൊണ്ടിരിക്കുന്നത്. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കോട്ടയം പുറത്ത് വിട്ട MA Arabic ഫലം പുറത്ത് വന്നപ്പോള്‍ ആന്ത്രോത്ത് സ്വദേശി അമാനുള്ള പുത്തലം ഡിസ്റ്റിങ്ങ്ഷനോടെ പാസായി.  2200'ല്‍ 1780 മാര്‍ക്കാണ് അമാനുള്ള കരസ്ഥമാക്കിയത്. എന്നാല്‍ ഒരു വിഷയത്തിന് മോഡറേഷന്‍ ലഭിച്ചത് കാരണം റാങ്ക് നഷ്ടമായി. റാങ്ക് ലഭിച്ച കുട്ടിക്കാവട്ടെ 1706 മാര്‍ക്കും. മൂന്നാം സെമെസ്റ്ററില്‍ Terminology and Specialized Translation എന്ന പേപ്പറിന് 4 മാര്‍ക്ക് മോഡറേഷന്‍ ലഭിച്ചതിനാലാണ് അമാനുള്ളക്ക് റാങ്ക് നഷ്ടമായത്. റാങ്ക് നഷ്ടപ്പെട്ടതില്‍ തനിക്ക് വിഷമമൊന്നും ഇല്ലെന്നും തന്‍റെ സുഹൃത്തായ മലയാളി മെഹ്റൂഫിന് റാങ്ക് ലഭിച്ചതില്‍ താന്‍ സന്തോഷിക്കുന്നുണ്ടെന്നും അമാനുള്ള ദ്വീപ് ഡയറിയോട് പറഞ്ഞു.
ഇപ്പോള്‍ ഗവര്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കവരത്തിയിലെ അറബിക് അദ്ധ്യാപകനായി ജോലി ചെയ്യുന്നു. പഠനം കഴിഞ്ഞ് ഇറങ്ങിയ ഉടനെ അമാനുള്ളക്ക് ജോലി ലഭിച്ചിരുന്നു. മികച്ച അദ്ധ്യാപകനായ ഇദ്ദേഹം എഴുത്തുകാരന്‍, നാടക കൃത്ത് തുടങ്ങിയ മേഖലകളില്‍ പഠന കാലത്ത് തന്നെ ശോഭിതനാണ് ഇദ്ദേഹം. കവരത്തി B.Ed സെന്‍റര്‍ 2009-10 പുറത്തിറക്കിയ "ശിമ്മിണി" എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച "ചക്രവാളത്തിലെ കള്ള കോഴി" എന്ന ഹാസ്യ ചെറുകഥ അദ്ദേഹത്തിന്റെ മികച്ച രചനകളില്‍ ഒന്നാണ്.

ദ്വീപ് ഡയറിയുടെ എല്ലാവിധ ആശംസകളും.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.