അമിനിയില്‍വെച്ച് 7 മുതല്‍ 11 വരെ നടന്ന മൂന്നാമത് യു.ടി.ലെവല്‍ കലോല്‍സവത്തിലെ പ്രകനങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് പൊതുവേ കടുത്തതായിരുന്നു. വിവിധ ദ്വീപുകളില്‍ നിന്നായി 1500 ഓളം കലാ പ്രതിഭകളാണ് ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ലക്ഷദ്വീപിലെ ചരിത്ര തലസ്ഥാനമായ അമിനി ദ്വീപില്‍ എത്തിയത്. സീനിയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ പണിത പ്രധാന സ്റ്റേജില്‍ കാണികള്‍ക്കായി ഒരുക്കിയ പന്തല്‍ അമിനി ദ്വിപിലെ അധ്യാപക വിദ്യാര്‍ത്ഥി കൂട്ടാഴ്മയുടെ സഹകരണമാണ് വിളിച്ചോതിയത്. നാലായിരത്തോളം ആളുകള്‍ക്ക് ഇരിക്കാവുന്ന ചിലങ്ക പന്തല്‍ മറുനാട്ടുകാര്‍ക്ക് കൗതുകമായി. കലോല്‍സവ തത്സമയ സ്കോറുകളും ചിത്രങ്ങളും വീഡിയോകളും യഥാസമയം കലോല്‍സവ വെബ്സൈറ്റിലൂടെ ലോകത്തിന് ദര്‍ശിക്കാനായത് ഏറെ പ്രശംസിക്കേണ്ട ഒന്നാണ്. ദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വേദി ലഭിച്ചതില്‍ ഒന്നു കൂടി ഡിപ്പാര്‍ട്ട് മന്റിനോടും പ്രത്യേകിച്ച് ഡയരക്ടര്‍ ശ്രീ.ഹംസ സാറിനോടും ഏറെ കൃതജ്ഞതാ ബന്ധരാണ്. നാലാമത് കലോല്‍സവം ലക്ഷദ്വിപിന്റെ കവാടമായ അഗത്തിയില്‍ വെച്ച് നടക്കുമ്പോള്‍ കഴിഞ്ഞ മൂന്ന് കലോല്‍വങ്ങളില്‍ വന്ന് പോയ പോരാഴ്മകള്‍ പരിഹരിക്കേണ്ടതായുണ്ട്. അതിന് ഡിപ്പാര്‍ട്ട്മെന്റ് തലത്തില്‍ ഓരോ ദ്വിപില്‍ നിന്നും പ്രത്യേകം അഭിപ്രായം ക്രോഡീകരിക്കേണ്ടതായി കാണുന്നു. ജഡ്ജിങ്ങ് പാനലിന് 85% നീതിപുലര്‍ത്തായെങ്കിലും പല ഇനങ്ങളിലും ജഡ്ജിങ്ങില്‍ അപാകത കാണുകയുണ്ടായി. കലാ ജാഥയില്‍ കില്‍ത്താന്‍ ടീം ഏറ്റവും മികച്ചതെന്ന് ജനങ്ങള്‍ വിധി എഴിതിയപ്പോള്‍ ജഡ്ജസിന് അഗത്തി ടീം മികച്ചതായതില്‍ എല്ലാവരേയും അത്ഭുതപ്പെടുത്തി. ജഡ്ജസിനെ നിരാശപ്പെടുത്തേണ്ട എന്ന് കരുതിയാണോ എന്നറിയില്ല അപ്പീല്‍ ജൂറി നോക്കുകുത്തിയാകുകയാണന്നായിരുന്നു പൊതുവുലുള്ള വിലയിരുത്തല്‍.
മൂന്നാമത് യു.ടി.ലെവല്‍ കലോല്‍സവത്തില്‍ ദ്വീപ് ഡയറിയുടെ ശ്രദ്ധയില്‍പെട്ട ചില പോരാഴ്മകള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ശ്രദ്ധയിലേക്ക് എത്തിക്കട്ടെ.
1. കലാ ജാഥയ്ക്ക് ഒരു സ്ഥാനമാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത് മൂന്നെങ്കിലുമാക്കി ഉയര്‍ത്തുക. കൂടാതെ കലാ ജാഥയുടെ ജഡ്ജിങ്ങ് ചുരുങ്ങിയത് 10 പേരെക്കൊണ്ടെങ്കിലും നടത്തുക. ഈ ജഡ്ജിങ്ങ് പാനലിലുള്ളവരെ പരസ്പരം അറിയാതിരിക്കുക.നാടു നീളെ വിദ്യാര്‍ത്ഥികളെ പ്രദര്‍ശന വസ്തുവായി നടത്താതെ വളരെ ചുരുങ്ങിയ സ്ഥലത്ത് കലാ ജാഥ നടത്തുക.
2. നാടോടി നൃത്തം, ഗ്രൂപ്പ് ഡാന്‍സ് നിര്‍ത്തലാക്കുക. ഇത് ദ്വീപിന്റെ സംസ്ക്കാരത്തിന് തീര്‍ത്തും യോജിച്ചതായി കാണുന്നില്ല.
3. ദഫ് മുട്ട്, വട്ടപ്പാട്ട് തുടങ്ങിയവ ദ്വീപിന്റെ തനതായ ശൈലിയില്‍ അവതരിപ്പിക്കുക. അമിനിയില്‍ ഈ കലകള്‍ ദ്വീപിന്റെ ശൈലിയില്‍ അവതരിപ്പിക്കുകയും അതിനെ ഏറ്റവും മികച്ചതായി ജഡ്ജെസ് തീരുമാനിക്കുകയും ചെയ്തതില്‍ ദ്വീപ്ഡയറിക്ക് ഏറെ സന്തോഷം തോന്നുന്നു.
4. കലോല്‍സവ മാനുവലില്‍ കാതലായ മാറ്റം വരുത്തുക. അതായത് ഓരോ ഇനവും വ്യക്തമായി എന്താണെന്ന് നിര്‍വചിക്കുക. മൂല്യ നിര്‍ണ്ണയ ഉപാധികള്‍ അതിനനുസരിച്ച് പുതുക്കുക. ഉദാഹരണത്തിന് ദഫ് മുട്ടാണെങ്കില്‍ ദ്വീപില്‍ നിലനില്‍ക്കുന്ന ദഫ് റാത്തീബെന്നും, ഇതിനെ വൈവിധ്യമായ ചുവടുകളോടെയും നടത്താമെന്നു നിര്‍വചിക്കുക. എന്നിട്ട് അതിനനുസരിച്ച മൂല്യ നിര്‍ണ്ണയ ഉപാധികള്‍ ഉണ്ടാക്കട്ടെ.
5. മോണോ ആക്ട്, മിമിക്രി, സ്കിറ്റ് തുടങ്ങിയവ ഓരോരുത്തരുടേയും തനതായ ശൈലിയില്‍ നിന്ന് കൊണ്ട് (ദ്വീപ് ഭാഷ) അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. അമിനി കലോല്‍സവത്തില്‍ ഈ ശൈലിയില്‍ അവതരിപ്പിച്ച സ്കിറ്റ് ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തതില്‍ ദ്വീപ് ഡയറിക്ക് ഏറെ സന്തോഷമുണ്ട്.
6. മൈമിങ്ങ് യൂട്യൂബ് കോപ്പി ചെയ്യാതെ ദ്വീപിന്റെ പശ്ചാത്തലത്തിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും സാമൂഹ്യ പ്രസക്ത പ്രശ്നങ്ങളോ ആയി സ്വന്തമായി എഡിറ്റ് ചെയ്ത മ്യൂസിക്ക് ഉപയോഗിച്ച് അവതരിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുക.
7. അപ്പില്‍ ജ്യൂറി നോക്കുകുത്തി ആകാതിരിക്കുക. വീഡിയോ പരിശോധിക്കുകയും അപാകത കാണുകയാണങ്കില്‍ മത്സര ഫലം തിരുത്തി പ്രഖ്യാപിക്കാന്‍ തയ്യാറാവുകയും വേണം.
8. കലാതിലകം, കലാപ്രതിഭ തുടങ്ങിയവ ഇപ്പോള്‍ നിലവിലുള്ളത് ആര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്ത ഒന്നാണ്. വ്യത്കിഗത ഇനത്തിലുള്ള പ്രകടനമാണല്ലോ ഇത് കൊണ്ടര്‍ത്ഥമാക്കുന്നത്. എന്നാല്‍ നിലവില്‍ വ്യക്തിഗത ഇനത്തിനേക്കാളുപരി ഗ്രൂപ്പ് ഇനത്തിനാണ് കൂടുതല്‍ പ്രാധാന്യം. തന്നെയുമല്ല പോസിഷനിലെത്തിയ മത്സരാര്‍ത്ഥിയേക്കാളും ഗ്രേഡ് കൂടുതലുള്ള വരെയാണ് ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. ഇത് കേരളത്തിലേതുപോലെ കൊണ്ടുവരാനാണ് ഉദ്ദേശ്യമെങ്കില്‍ കലാതിലകം, കലാപ്രതിഭ നിര്‍ത്തലാക്കുക. കാരണം കേരളത്തില്‍ കലോല്‍സവത്തില്‍ ഡ്രേഡിങ്ങ് വന്നതിന് ശേഷം തിലകവും പ്രതിഭയുമില്ല.
9. കേരളത്തില്‍ ഇപ്പോള്‍ നില നില്‍ക്കുന്നത് ഒരു വ്യക്തിഗത ഇനത്തില്‍ A ഗ്രേഡ് ഒരു കുട്ടിക്ക് ലഭിച്ചാല്‍ ആ കുട്ടി പ്രധി നിധീകരിക്കുന്ന ജില്ലക്ക് 5 പോയിന്റ് നല്‍കലാണ്. ഗ്രൂപ്പിനത്തിലാണെങ്കില്‍ ജില്ലക്ക് 10 പോയിന്റാണ്. അതായത് ദഫ് മുട്ടില്‍ അമിനി, കടമം, അഗത്തിക്ക് A ഗ്രേഡാണെങ്കില്‍ ഈ ഓരോ ദ്വീപിനും 10 പോയിന്റ് വീതം നല്‍കുക. B ഗ്രേഡ് കിട്ടിയ ദ്വീപുകള്‍ക്ക് 6 പോയിന്റ് വീതം നല്‍കുക. ഇതാണ് ഡ്രേഡിങ്ങ് സിസ്റ്റം കൊണ്ടര്‍ത്ഥമാക്കുന്നത്. ഇങ്ങനെയാണെങ്കില്‍ ഒരു ദ്വീപിന്പോലും 0 പോയിന്റുമായി തിരിച്ച് പോകേണ്ടി വരില്ല. മത്സരങ്ങള്‍ നിലവാരത്തിനൊത്ത് ഉയരുകയും ചെയ്യും.
10.വിവിധ ദ്വീപുകളില്‍ നിന്നായുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന താമസ സൗകര്യം നിര്‍ണ്ണയിക്കുകന്നത് എല്ലാ ദ്വീപുകളുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ലോട്ടിലൂടെയാവണം. അല്ലാതെ 'കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന നിലക്കല്ല. അതേ പോലെ പ്രധാന വേദിയില്‍ നിന്ന് ദൂരേ താമസിക്കുന്ന മത്സരാര്‍ത്ഥികളെ അതാത് സ്റ്റേജിലെത്തിക്കാന്‍ വാഹന സൗകര്യം ഓര്‍ഗനൈസിങ്ങ് കമ്മിറ്റി തന്നെ നിര്‍വ്വഹിക്കേണ്ടതാണ്.
11. പ്രധാന വേദിയില്‍ ഓരോ ദ്വീപില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്ക് പ്രത്യേകം പ്രത്യേകം ദ്വീപ് തിരിച്ചുള്ള ഇരിപ്പിടം തയ്യാറാക്കണം.ഇതിലൂടെ കയ്യാങ്കളി ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും.
12. മത്സരഫലം പരിപാടി നടന്ന വേദിയില്‍ അനൗണ്‍സ് ചെയ്യുകയും ഉടന്‍തന്നെ പ്രധാന വേദിയില്‍ അനൗണ്‍സ് ചെയ്യുകയും വേണം. മത്സര ഫലത്തിനായി വിശാലമായ സ്കോര്‍ ബോര്‍ഡ് പ്രധാന വേദിയില്‍ സ്ഥാപിക്കുകയും ചെയ്യണം.
13. കംപ്ലേന്‍സ് & എന്‍ക്വൈറി എന്ന പ്രത്യേക വിഭാഗത്തിനായി പ്രധാന വേദിയില്‍ സ്ഥലമൊരുക്കുകയും വൊളണ്ടിയേഴ്സിന്റെ സഹായത്തോടെ പ്രശ്നങ്ങള്‍ അതാത് ഒഫീഷ്യല്‍സിനെ എത്തിക്കാനും ശ്രമിക്കുക.

നിലവിലുള്ള മാനുവലില്‍ കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടത് തീര്‍ത്തൂം അനിവാര്യമാണ് . കലാജാഥ, കലാതിലകം, കലാപ്രതിഭ, ജൂറി ഓഫ് അപ്പീല്‍ , എന്നിവയിലും മാറ്റങ്ങള്‍ ആവശ്യമാണ് . ദ്വീപ് ഡയറിയുടെ വിലയിരുത്തല്‍ തികച്ചും അര്‍ത്തവത്താണ് .
ReplyDeleteദ്വീപ് ഡയറിയുടെ അഭിപ്രായത്തോട് അര്‍ത്തവത്താണ് തികച്ചും ഇതിനോട് യോജിക്കുന്നു. കലാജാഥ, കലാതിലകം, കലാപ്രതിഭ, ജൂറി ഓഫ് അപ്പീല്‍ എന്നിവയില്‍ കാതലായ മാറ്റം അനിവാര്യമാണ്. നിലവിലുള്ള അപ്പീല്‍ കമ്മിറ്റി അപ്പീല്‍നല്‍കുന്ന ടീം മാനേജറെ ഹിയറിങ്ങിന് വിളിക്കുന്നതായി കാണുന്നില്ലാ. ഹിയറിങ്ങ് തികച്ചും അനിവാര്യമാണ്.
ReplyDeleteകലാതിലകവും, കലാപ്രതിഭയെയും തെരഞ്ഞെടുക്കുന്ന രീതി നോക്കുക : ഇന്‍റിവിജുവല്‍ മത്സരങ്ങളില്‍ പങ്കെടുത്ത് രണ്ട് ഫസ്റ്റ് കിട്ടിയ വിദ്യാര്‍ത്തിയെക്കാള്‍ ഒരു ഗ്രൂപ് ഐറ്റത്തില്‍ ഫസ്റ്റ് കിട്ടിയ വിദ്യാര്‍ത്തിക്ക് കലാതിലകവും കലാപ്രതിഭയും നല്‍കുന്നതയാണ് കാണപ്പെടുന്നത് .ഇത് തികച്ചും മണ്ടത്തരമല്ലേ ?
കലോല്‍സവ മാനുവലില്‍ കാതലായ മാറ്റം വരുത്തേണ്ടത് തികച്ചും അനിവാര്യമാണ്.