പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

'0% തൊഴിലില്ലാഴ്മ ' -ഇതാണ് ഈ ഇലക്ഷനില്‍ ഞങ്ങളുടെ മുദ്രാവാക്യം. - കോമളംകോയ



വരുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ നിയുക്ത സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി നേതാവുമായ ആന്ത്രോത്ത് ദ്വീപ് സ്വദേശി ശ്രീ.കോമളം കോയ ഉള്ളത് പറഞ്ഞാല്‍ എന്ന പരിപാടിക്ക് വേണ്ടി ദ്വീപ് ഡയറി പ്രതിനിധിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ വായക്കാര്‍ക്കായി സമര്‍പ്പിക്കുന്നത്.
ദ്വീപ് ഡയറി: ലക്ഷദ്വീപില്‍ നിലവിലുള്ള രണ്ട് പ്രബല പാര്‍ട്ടികളുടെ ഇടയിലേക്ക് ഒരു പുതിയ പാര്‍ട്ടിയുമായി രംഗ പ്രവേശം ചെയ്യുമ്പോള്‍ സ്വാഭാവികമായ പ്രതിസന്ധികളെ നേരിടേണ്ടതായിട്ട് വരുന്നില്ലേ?
ശ്രീ.കോമളം കോയ: വലിയ പ്രതിസന്ധിയൊന്നും നേരിടേണ്ടതായിട്ട് വരുന്നില്ല. ദ്വീപിലെ രണ്ട് പാര്‍ട്ടികളും പ്രഘടിപ്പിക്കുന്ന നയമേയല്ല നമ്മള്‍ ഇപ്പോള്‍ മുന്നോട്ട് വെക്കുന്നത്. തികച്ചും വ്യത്യസ്തമാണ്. എല്ലാ പാര്‍ട്ടികളുമായി സഹകരിക്കുകയും പുരോഗമന കാര്യങ്ങളില്‍ തികച്ചും വ്യത്യസ്തമായ ലക്ഷ്യം വെച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന രീതിയാണ് സമാജ് വാദി പാര്‍ട്ടിയുടേത്.
ദ്വീപ് ഡയറി: താങ്കള്‍ ആദ്യം എന്‍.സി.പി.യിലായിരുന്നു. പിന്നീട് കോണ്‍ഗ്രസ്സിലേക്ക് പോയി. ഇപ്പോള്‍ സമാജ്വാദി പാര്‍ട്ടിയില്‍. ഒരു സ്ഥലത്തും ഉറച്ച് നില്‍ക്കാത്ത ഒരു മറുകണ്ടം ചാടിക്കളി താങ്കളുടെ ജീവിതത്തില്‍ കാണുന്നുണ്ടല്ലോ. എന്താണിങ്ങനെ?
ശ്രീ.കോമളം കോയ: നമ്മുടെ പ്രഭലരായ രണ്ട് നേതാക്കളായ ഡോക്ടര്‍ മുഹമ്മദ് കോയാസാഹിബിനേയും പി.എം.സഈദ് സാഹിബിനേയും ഒരുപോലെ സ്നേഹിക്കുയും ഇഷ്ടപ്പെടുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. ജനിച്ച നാള്‍ മുതല്‍ ഡോക്ടര്‍ സാഹിബിനെ കണ്ട് വളര്‍ന്നു. എന്റെ വീട്ടുകാരെല്ലാം എന്‍.സി.പി.ക്കാരായിരുന്നു. അദ്ദേഹം മല്‍സര രംഗത്ത് ഉണ്ടായിരുന്ന കാലത്തെല്ലാം ഞാന്‍ ആ വിഭാഗത്തില്‍ തന്നെയുണ്ടായിരുന്നു. അദ്ദേഹം മാറി പുതിയ ഒരാള്‍ വന്നപ്പോഴാണ് ഞാന്‍ കോണ്‍ഗ്രസ്സിലേക്ക് പോവുന്നത്. വ്യക്തി വൈരാഗ്യമൊന്നുമല്ല ആ മാറ്റത്തിന് കാരണം. ഇഷ്ടപ്പെട്ട മറ്റൊരു നേതാവിനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം. അങ്ങിനെ എന്റെ നാട്ടുകാരന്‍ കൂടിയായ പി.എം.സഈദ് സാഹിബിന്റെ പിന്നില്‍ അണിനിരന്നു. ഈ രണ്ട് തോക്കളേയും ഞാന്‍ വിലയിരുത്തി നോക്കീട്ടുണ്ട്. ഡോക്ടര്‍ കോയാ സാഹിബ് ഒരു പാര്‍ട്ടിയില്‍ മാത്രം ഉറച്ച് നിന്നയാളല്ല. മറിച്ച് അദ്ദേഹത്തിന്റെ ആദര്‍ശം പാറപോലെ ഉറച്ചതായിരുന്നു. സഈദ്സാഹിബിന്റെ ചരിത്രം നോക്കിയാല്‍ സ്വതന്ത്രായി വിജയിച്ച അദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. പിന്നീട് ഇന്തിരാ ഗാന്ധിയുമായി പിണങ്ങി ചരണ്‍ സിങ്ങ് മന്ത്രി സഭയില്‍ കല്‍ക്കരി മന്ത്രിയായി. ഈ രണ്ട് തോക്കളും നമുക്ക് കാണിച്ച് തന്നത് ഒരിടത്ത് തന്നെ അന്തമായി നില്‍ക്കാനല്ല, മറിച്ച് ദ്വീപിന്റെ വികസത്തിന് വേണ്ടി തീരുമാങ്ങളില്‍ അയവ് വരുത്താം എന്നാണ്.
ദ്വീപ് ഡയറി: താങ്കള്‍ പി.എം.സഈദ് സാഹിബിനേയും ഡോക്ടര്‍ സാഹിബിനേയും പുകഴ്ത്തി പറയുന്നുണ്ട്. താങ്കളുടെ ഈ ചെറിയപാര്‍ട്ടിക്ക് ദ്വീപില്‍ വേരോട്ടമുണ്ടാക്കാനുള്ള ഒരു രാഷ്ട്രീയ അടവല്ലേ ഈ സ്ഥുതി കീര്‍ത്തനം?
ശ്രീ.കോമളം കോയ: ഒരിക്കലുമല്ല. സഈദ് സാഹിബിനും ഡോക്ടര്‍കോയാ സാഹിബിനും മഹത്ത്വമുള്ളത് കൊണ്ട് സമാജ് വാദി പാര്‍ട്ടിയെ ആരും അംഗീകരിക്കണമെന്നില്ല. അവര്‍ നടന്ന വഴിയിലൂടെ സത്യസന്ധമായി നമ്മള്‍ മുന്നേറുന്നുണ്ട് എന്ന് ദ്വീപ് ജതക്ക് മസ്സിലാവുന്ന സമയത്താണ് അവര്‍ നമുക്ക് പിന്തുണക്കുക. ഡോക്ടര്‍ കോയാ സാഹിബിന് ഒരു വലിയ പ്രസ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ 25 വര്‍ഷം വേണ്ടി വന്നു. ഇന്നത്തെ കാലത്ത് അത്രയൊന്നും കാല പരിധി ആവശ്യമില്ല ജങ്ങള്‍ക്ക് കാര്യങ്ങള്‍ മസ്സിലാവാന്‍. അന്നാണെങ്കില്‍ അഗത്തിയില്‍ നടന്ന ഒരു കാര്യം ആന്ത്രോത്തിലേക്ക് അറിയുമ്പോഴേക്കും ഇലക്ഷനുകളെല്ലാം കഴിഞ്ഞ് പോവും. എന്നാല്‍ ഇന്ന് നിമിശനേരം കൊണ്ട് എല്ലാ വിവരങ്ങളും നേരിട്ട് കാണാനാവും. ഇന്റര്‍നെറ്റ് യുഗത്തിലാണ് നാം ജീവിക്കുന്നത്. അത്രക്കും ഫാസ്റ്റാണ് കാര്യങ്ങള്‍. ഈ കാലത്ത് മാറ്റവും അത്രഫാസ്റായിരിക്കും.ഞാന്‍ ഇവരുടെ പേര് പറഞ്ഞ് ആരോടും വോട്ട് ചോദിക്കുന്നില്ല. വോട്ട് രാഷ്ട്രീയത്തിലല്ല ഞാന്‍ വിശ്വസിക്കുന്നത്. പ്രവര്‍ത്തന രാഷ്ട്രീയത്തിലാണ്.
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.