പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ആന്ത്രോത്ത് ബേളാപുറത്തെ കയ്യേറ്റക്കാരെ ഒഴിപ്പിക്കണം- ഹൈക്കോടതി



കൊച്ചി- ബേളാപുരം തുറമുഖ പരിസരത്തുള്ള എട്ട് ഏക്കറോളമുള്ള കച്ചേരി പണ്ടാരം എന്ന സര്‍ക്കാര്‍ ഭൂമിയിലുള്ള അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവായി. വീടുകളും കച്ചവട പീടികകളുമുള്‍പ്പടെ ലൈസന്‍സില്ലാതെ അനധികൃതമായി താമസിക്കുന്ന 40 ഓളം പേര്‍ക്കെതിരെ ടൗണ്‍ പ്ലാന്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ.ടി.മുഹമ്മദ് ഹുസൈന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കയ്യേറ്റം മൂലം പ്രധാന ജെട്ടിയില്‍ നിന്നു് നാട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒഴിപ്പിക്കുന്ന ആര്‍ക്കെങ്കിലും പുനരധിവാസം ആവശ്യമെങ്കില്‍ അതിനുള്ള നടപടി എടുക്കാനും ഒഴിപ്പിക്കല്‍ ഈമാസം 31 ന് മുമ്പ് പൂര്‍ത്തിയാക്കാനും കോടതി ഉത്തരവിട്ടു.

1 comment:

  1. i this order will change the androth junction same time the transport problems also clean & smooth. thanks the orer same time thanks to Mr.T. Mohammed hussain

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.