"ദ്വീപ് ഡയറി നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വെച്ചു ഒരു വിഭാഗത്തേയും പക്ഷംപിടിച്ചോ വാര്‍ത്തക്ക് വേണ്ടി വാര്‍ത്ത നിര്‍മ്മിച്ചോ വ്യക്തി ഹത്യ നടത്തിയോ മുന്നേറിയിട്ടില്ല. ഇല്ലായ്മയുടെയും നിഷ്കളങ്കതയുടേയും കടലിന്‍റെ നടുക്ക് നിത്യ ജീവിതം ഓടി തീര്‍ക്കാന്‍ വിധിക്കപ്പെട്ട നമ്മെ സുന്ദരമായ പുഞ്ചിരിയാല്‍ വഞ്ചിക്കുന്ന ഒരു സര്‍ക്കാര്‍ ഏജന്‍സിയെക്കുറിച്ച് വായനക്കാരെ ബോധവാന്‍മാരാക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു വിഭാഗത്തിന് മേല്‍ പറഞ്ഞ അപമാനം തോന്നുമെങ്കില്‍ ഞങ്ങളോടു ക്ഷമിക്കുക."
പേര് LDCL, ദ്വീപുകാര്‍ക്ക് അയിത്തം.
ലക്ഷദ്വീപ് ഡെവലെപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (LDCL) 1987'ല്‍ ലക്ഷദ്വീപിന്‍റെ സമഗ്ര വികസനത്തിനും പൊതുജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും ലക്ഷദ്വീപിന്‍റെ ഉല്‍പന്നങ്ങള്‍ക്ക് ദേശീയ-അന്താരാഷ്ട്ര വിപണിയില്‍ ഉചിതമായ സ്ഥാനം നല്‍കി നമ്മുടെ സാമ്പത്തിക ഭൂപടം പ്രശംസനീയമാകുവാനും രൂപം കൊണ്ടതാണ്. 2013'ല്‍ 26 വര്‍ഷം തികഞ്ഞ ഈ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനം ഇന്ന്‍ തികച്ചും അഴിമതിയുടേയും സ്വജനപക്ഷപാതികളുടേയും ഉല്പാദന ഫാക്ടറിയായി മാറിയിരിക്കുന്നു. ഈ സ്ഥാപനത്തിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ ലക്ഷദ്വീപിന്‍റെ സമഗ്ര വികസനം എന്ന ഒന്ന്‍ ഇല്ല എന്ന്‍ ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസിലാകും. കൂടാതെ ലക്ഷദ്വീപുകാര്‍ക്ക് തൊഴിലവസരം നല്‍കാന്‍ യാതൊരു താല്‍പര്യവും ഈ സ്ഥാപനത്തിനോ അതിലെ സാരഥികള്‍ക്കോ ഇല്ല.
കൊച്ചിയിലെ പനംപള്ളിയിലുള്ള LDCL ഓഫീസില്‍ ജോലി ചെയ്യുന്ന 35 ജീവനക്കാരില്‍ (സ്ഥിരം, കരാര്‍ ജീവനക്കാര്‍ അടക്കം) 6 പേര്‍ മാത്രമാണ് ദ്വീപുകാര്‍. അടിച്ചു തളിക്കുന്ന ജോലി ചെയ്യാന്‍ വരെ ദ്വീപുകാരെ ഒഴിവാക്കി കേരളീയരെ നിയമിച്ചിരിക്കുന്നു (നല്ലവരായ കേരള മലയാളികള്‍ ക്ഷമിക്കണം). പിന്നെ മുതിര്‍ന്ന തസ്തികകളുടെ കാര്യം പറയണോ? തെളിവുകള്‍ താഴെ.
എന്നാല്‍ ഇക്കാര്യങ്ങളൊക്കെ മറച്ചു വെച്ചു കൊണ്ട് Managing Director വി.സി. പാണ്ഡെ ലോകസഭ സെക്രട്ടറിയേറ്റിലേക്ക് അയച്ച കത്തില്‍ 100% C ഗ്രൂപ്പ് തസ്തികകളും ലക്ഷദ്വീപുകാരെ മാത്രം നിയമിച്ചിട്ടുണ്ടെന്നും A ഗ്രൂപ്പ് തസ്തികകള്‍ ഉചിതമായ റിസര്‍വേഷന്‍ നല്‍കുന്നുണ്ടെന്നും B ഗ്രൂപ്പുകളില്‍ UPSC നൊംസ് പ്രകാരം നടത്തുന്നുണ്ടെന്നും (ലക്ഷദ്വീപിലെ മറ്റു വകുപ്പുകള്‍ B ഗ്രൂപ്പുകളില്‍ 100% ദ്വീപുകാരെ നിയമിക്കുന്നുണ്ട്) എഴുതി. കൂടാതെ നിയമന വ്യവസ്ഥകള്‍ ഉണ്ടാക്കുമ്പോള്‍ ഗവര്‍മെന്‍റ് ഓഫ് ഇന്‍ഡ്യയുടെ DOPT പ്രകാരമാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദ്വീപുകാര്‍ക്ക് ആര്‍ക്കും ലഭ്യമല്ലാത്ത വ്യവസ്ഥകളും കാക്കത്തൊള്ളായിരം പരിചയസമ്പത്തും ചോദിച്ച് യോഗ്യരായ ദ്വീപുകാര്‍ ഇല്ല എന്ന്‍ ഉറപ്പ് വരുത്തി ഇഷ്ടക്കാരെ തിരുകി കയറ്റും.
(ലോകസഭ സെക്രട്ടറിയേറ്റിലെ കമ്മിറ്റി ഓഫീസര്‍ ശ്രീമതി. സുനിത ശര്‍മക്ക് അയച്ച കത്തിന്‍റെ കോപ്പി താഴെ.)
4 വര്‍ഷത്തിലേറെയായി 11 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഇവയ്ക്കു യോഗ്യരായവരെ ലഭിക്കുന്നില്ലെങ്കില്‍ യോഗ്യതയില്‍ റിലാക്‍സേഷന്‍ നല്‍കി ദ്വീപുകാരെ നിയമിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാവുന്നില്ല.
ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ താഴെ(31/08/2013 വരെയുള്ള കണക്ക്):-
1. Manager(stores) സ്ഥിരം നിയമനം
2. Asst. Manager(ISM & Co-ordn.) സ്ഥിരം നിയമനം
3. Manager(G.A. & Co-ordn.) ഡെപ്യൂട്ടേഷന്‍
4. Legal Assistant കരാര്‍ നിയമനം
5. Stenographer cum Asst. സ്ഥിരം നിയമനം
6. Marine Superintendents സ്ഥിരം നിയമനം
7. Project Manager (Fisheries)/
Consultant Fisheries ഡെപ്യൂട്ടേഷനില്‍ ആരേയും കിട്ടുന്നില്ല എങ്കില്‍ സ്ഥിരം നിയമനം
8. Manager(CTOD) ഡെപ്യൂട്ടേഷനില്‍ ആരേയും കിട്ടുന്നില്ല എങ്കില്‍ സ്ഥിരം നിയമനം
9. Asst. Manager(CTOD) ഡെപ്യൂട്ടേഷനില്‍ ആരേയും കിട്ടുന്നില്ല എങ്കില്‍ സ്ഥിരം നിയമനം
10. Food Technologist (Androth) കരാര്‍ നിയമനം
11. Purchase Assistant സ്ഥിരം നിയമനം
കൊച്ചിയിലെ പനംപള്ളിയിലുള്ള LDCL ഓഫീസില്‍ ജോലി ചെയ്യുന്ന 35 ജീവനക്കാരില്‍ (സ്ഥിരം, കരാര്‍ ജീവനക്കാര്‍ അടക്കം) 6 പേര്‍ മാത്രമാണ് ദ്വീപുകാര്‍. അടിച്ചു തളിക്കുന്ന ജോലി ചെയ്യാന്‍ വരെ ദ്വീപുകാരെ ഒഴിവാക്കി കേരളീയരെ നിയമിച്ചിരിക്കുന്നു (നല്ലവരായ കേരള മലയാളികള്‍ ക്ഷമിക്കണം). പിന്നെ മുതിര്‍ന്ന തസ്തികകളുടെ കാര്യം പറയണോ? തെളിവുകള്‍ താഴെ.
(ലോകസഭ സെക്രട്ടറിയേറ്റിലെ കമ്മിറ്റി ഓഫീസര്‍ ശ്രീമതി. സുനിത ശര്‍മക്ക് അയച്ച കത്തിന്‍റെ കോപ്പി താഴെ.)
4 വര്‍ഷത്തിലേറെയായി 11 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഇവയ്ക്കു യോഗ്യരായവരെ ലഭിക്കുന്നില്ലെങ്കില്‍ യോഗ്യതയില്‍ റിലാക്‍സേഷന്‍ നല്‍കി ദ്വീപുകാരെ നിയമിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാവുന്നില്ല.
ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ താഴെ(31/08/2013 വരെയുള്ള കണക്ക്):-
1. Manager(stores) സ്ഥിരം നിയമനം
2. Asst. Manager(ISM & Co-ordn.) സ്ഥിരം നിയമനം
3. Manager(G.A. & Co-ordn.) ഡെപ്യൂട്ടേഷന്‍
4. Legal Assistant കരാര്‍ നിയമനം
5. Stenographer cum Asst. സ്ഥിരം നിയമനം
6. Marine Superintendents സ്ഥിരം നിയമനം
7. Project Manager (Fisheries)/
Consultant Fisheries ഡെപ്യൂട്ടേഷനില്‍ ആരേയും കിട്ടുന്നില്ല എങ്കില്‍ സ്ഥിരം നിയമനം
8. Manager(CTOD) ഡെപ്യൂട്ടേഷനില്‍ ആരേയും കിട്ടുന്നില്ല എങ്കില്‍ സ്ഥിരം നിയമനം
9. Asst. Manager(CTOD) ഡെപ്യൂട്ടേഷനില്‍ ആരേയും കിട്ടുന്നില്ല എങ്കില്‍ സ്ഥിരം നിയമനം
10. Food Technologist (Androth) കരാര്‍ നിയമനം
11. Purchase Assistant സ്ഥിരം നിയമനം
ഇനി കോര്‍പ്പറേഷന്‍റെ ബോഡ് ഓഫ് ഡൈരക്ടേഴ്സിന്‍റെ ഘടന പരിശോധിക്കാം. വികലമായ ഘടനയാണ് ബോഡിനുള്ളത്. ബോഡിന്‍റെ ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ എതിര്‍പ്പുണ്ടായാല്‍ അത് ഒരു മീറ്റിങ്ങില്‍ ഉന്നയിക്കാന്‍ ഉചിതരായ ആരും തന്നെ ബോഡ് അംഗങ്ങളില്‍ ഇല്ല. ഭൂരിഭാഗം പേരും അഡ്മിനിസ്ട്രേറ്ററുടെ കീഴില്‍ ഉള്ള ഉദ്യോഗസ്ഥരാണ്. ലക്ഷദ്വീപ് MP മാത്രമാണ് പ്രോട്ടോകോളിന്‍റെ പരിധിയില്‍ നിന്ന്‍ മാറി നില്‍ക്കുന്ന ബോഡ് അംഗം.
f
അടുത്ത പോസ്റ്റ് കാണുക "LDCL ധൂര്‍ത്തിന്‍റെ പര്യായമോ?"
f
അടുത്ത പോസ്റ്റ് കാണുക "LDCL ധൂര്‍ത്തിന്‍റെ പര്യായമോ?"

ലോകസഭ സെക്രട്ടറിയേറ്റിലെ കമ്മിറ്റി ഓഫീസര്‍ ശ്രീമതി. സുനിത ശര്‍മക്ക് അയച്ച കത്തിന്‍റെ കോപ്പി kannunnilla------- please publish the letter
ReplyDeleteCTOD MANAGER UNDU, PAKSHE ADHEHATHINU CHARGE ONNUM KODUKKATHE ORU OSD POST UNDAKKI ORU QUALIFICATIONUM ILLATHA ORALE IRUTHIYITUNDU...DWEEP DIARY ANVESHIKKUM ENNU KARUTHI KAATHIRIKUUNNU.
ReplyDeletePlease enquire through Right to Information act
ReplyDelete1 . Amount of money issued by our govt/port to LDCL For one month for manning and maintenance of ship.
2. Name of Third party manning agents 3 Amount of money issued to manning agents for crew and officers salary.
(For each ships)
4. Agreement with LDCL and maning agency regarding crew and officers salary matters.
5. Amount getting as salary from Third party manning agency to each ship staff.
6 .Total amount of money issued by manning agency to each ships with all details.
7. Is the complete seamen working on ldcl ships get the salary according the agreements NMB, MUI -INSA agreements. If yes show the details with minute calculations.
8 . Commission to Manning agents for employing crew and officers.
9 . Name, rank and present salary of each crew and officers on each ships working at present.
IF you are gets the above details then calculate how to spend money from port to LDCl to Manning agents to ship staff as salary. Work it out then you can find the loss and corruptions. And understand why the seamen working with unsatisfied mind regarding salary.
ദയവു ചെയ്തു കമന്‍റ് നല്‍കുന്നവര്‍ പേര് വെളിപ്പെടുത്തണം. നാഥനില്ലാത്ത അഭിപ്രായങ്ങള്‍ പരിഗണിക്കുന്നതല്ല.
ReplyDelete