പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

കലോല്‍വസ ചിന്തകള്‍ (Editorial)

മൂന്നാമത് ലക്ഷദ്വീപ് യു.ടി. ലെവല്‍ സ്കൂള്‍ കലോല്‍സവം അമിനിയില്‍ അടുത്തമാസം 7 ന് തുടങ്ങുകയാണല്ലോ. കവറത്തിയിലും ആന്ത്രോത്തുമായിരുന്നു കഴിഞ്ഞ കലോല്‍ സവത്തിന് ആത്ഥിത്യമരുളിയ നാട്ടുകാര്‍. ലക്ഷദ്വീപ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്താനും പ്രകടമാക്കാനും സ്കൂള്‍ കലോല്‍സവത്തിന് ഇതിനകം സാധിച്ചിട്ടുണ്ടെന്ന് തര്‍ക്കമറ്റ കാര്യമാണ്. കൂടാതെ ലക്ഷദ്വീപിലെ നാടന്‍ കലകളായ കോല്‍ക്കളി, പരിചക്കളി, ദോലിപ്പാട്ട് തുടങ്ങിയ കലകളെ പുനരുദ്ധാരണവും ഇതിലൂടെ സാധിച്ചെന്ന് എടുത്ത് പറയേണ്ട ഒന്നാണ്. ഇതിന്റേയെല്ലാം പൂര്‍ണ്ണ ക്രഡിറ്റും വിദ്യാഭ്യാസ ഡയരക്ടര്‍ ശ്രീ..ഹംസ സാറിനും വിദ്യാഭ്യാസ ഡയരക്ടറേറ്റിനും തന്നെയാണ്.
കവരത്തിയില്‍ നടന്ന കലോല്‍സവത്തില്‍ വന്ന അപാകത ഏറെക്കുറെ പരിഹരിച്ച് ആന്ത്രോത്തില്‍ കലാ മേള നടത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും അമിനിയിലൂടെ പരിഹരിക്കേണ്ടതായി ദ്വീപ് ഡയറിയുടെ ശ്രദ്ധയില്‍ പെട്ടതായ ചില കാര്യങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുന്നു.
മൂന്നാമത് കലോല്‍സവം കുറ്റമറ്റ രീതിയിലും ഏറെ സെക്യൂരിട്ടിയോടും നടത്തപ്പെടുമെന്ന് പറഞ്ഞ് വിദ്യാഭ്യാസ ഡയരക്ടര്‍ ഇറക്കിയ ഉത്തരവില്‍ ഇസ്ലാമിനെ കളങ്കപ്പെടുത്തുന്ന ഒന്നും തന്നെ ഉള്‍പ്പെടുത്തില്ലെന്ന് പറഞ്ഞെങ്കിലും ഏറെ വിമര്‍ശിക്കപ്പെട്ട നാടോടി നൃത്തവും ഗ്രൂപ്പ് ഡാന്‍സും ഉള്‍പ്പെടുത്തിയത് ഒഴിവാക്കാമായിരുന്നു. പകരം ദ്വീപിന്റെ സംസ്ക്കാരം വിളിച്ചോതുന്ന രീതിയില്‍ നാടോടി നൃത്തം പ്രോത്സാഹിപ്പിക്കാം (കാറ്റ് വിളി, ആട്ടം പോലുള്ളവ). ദഫ് മുട്ട് എന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ദ്വീപില്‍ നിലനില്‍ക്കുന്ന പരമ്പരാഗത ദഫ് റാത്തീബിന് പകരം കേരളത്തിലെ അറബനമുട്ടാണ് വിലയിരുത്തപ്പെടുന്നത്.ഇത് Youtube ദഫ് മുട്ടായി യാന്ത്രീകമാകുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനെ ദ്വീപിലെ പരമ്പരാഗത റാത്തീബിലേക്ക് തിരിച്ച് കൊണ്ട് വരണം. നമ്മുടെ ദഫ് റാത്തിബ് വളരെ ഏറെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാമല്ലോ. അതുപോലെ തന്നെയാണ് വട്ടപ്പാട്ടും. ദ്വീപുകളില്‍ പരമ്പരാഗതമായി കല്യാണ ചടങ്ങില്‍ നിടത്തിവരാറുള്ള നിരവധി കൈകൊട്ടിപ്പാട്ടുകളും പുറപ്പാടുകളും ഇന്നും നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും കലോല്‍സവവേദികളില്‍ (മാന്വലിലും) കേരളാ വട്ടപ്പാട്ടുകള്‍ക്കാണ് പ്രാധാന്യം നല്‍കി കാണുന്നത്. മോണോ ആക്ട്, മിമിക്രി, സ്കിറ്റ് തുടങ്ങിയ ഇനങ്ങളില്‍ ദ്വീപ് ഭാഷയ്ക്ക് പ്രാധാന്യം നല്‍കുന്നത് നന്നായിരിക്കും.നമ്മുടെ ഭാഷയെ (ജസരി) പുച്ഛിക്കുന്നവര്‍ ദ്വീപുകളില്‍ ഉണ്ടെന്നുള്ളതില്‍ കേരളക്കാര്‍ പോലും കൗതുകത്തോടെയാണ് കാണുന്നത്. കലാ ജാഥയില്‍ നമ്മുടെ സംസ്ക്കാരം വിളിച്ചോതുന്ന വേഷ വിധാനങ്ങളാണ് ധരിക്കേണ്ടത്. ദ്വീപിലെ സംസ്ക്കാരത്തിന് നിലക്കാത്ത വേഷങ്ങള്‍ക്കും കലകള്‍ക്കും പ്രാധാന്യം നല്‍കുന്നതായാണ് കഴിഞ്ഞ കലോല്‍സവ കലാ ജാഥകള്‍ വെളിപ്പെടുത്തുന്നത്. ഇതും ജനങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ദ്വീപിന്റെ സംസ്ക്കാരത്തിന് ഉതകുന്ന തരത്തില്‍ കലോല്‍ വസ മാന്വലില്‍ കാതലായ മാറ്റം ആവശ്യമാണ്.

മൂന്നാമത് സ്കൂള്‍ കലോല്‍ സവം കുറ്റമറ്റ രീതിയില്‍ നടത്താന്‍ ലക്ഷദ്വീപിന്റെ സാംസ്ക്കാരിക തലസ്ഥാനമായ അമിനിക്ക് കഴിയട്ടെ എന്ന് ദ്വീപ് ഡയറി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കിട്ടിയ അവസരം മത്സര ബുദ്ധിയോടെ സമീപിക്കണമെന്നും ,പരമാവധി ഉപയോഗപ്പെടുത്തണമെന്നും ദ്വീപ് ഡയറി പ്രത്യാശിക്കുന്നു.

വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

1 comment:

  1. വിവരം ശരിയാണെങ്കില്‍ മാന്വല്‍ പ്രിപേര്‍ ചൈയ്തത്തിനു ശേഷമാണ് ഡയറക്ടര്‍ നിര്‍ദേശങ്ങള്‍ കൊടുക്കുന്നത്. കുട്ടികളെ ഓരോ പരിപാടിക്കും സലക്റ്റ്‌ ചെയ്യ്ത് പ്രാക്ടീസ് തുടങ്ങിയതിനു ശേഷം പിന്നെന്ത് ചെയ്യാനാവും? ദ്വീപ് ഡയറിയും ഈ റിപ്പോര്‍ട്ട്‌ കുറെ നേരത്തെ വേണമായിരുന്നു.
    ----- എക്സ് അമിനി -----

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.