പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

NSUI പ്രസ്ഥാവനക്കെതിരെ LSA പ്രതികരിക്കുന്നു


LSA വരുന്ന തെരെഞ്ഞെടുപ്പില്‍ NCP സ്ഥാനാര്‍ത്ഥിയെ പിന്‍തുണയ്ക്കുമെന്ന പ്രസ്ഥാവനയോട്  NSUI സ്റ്റേറ്റ്പ്രസിഡന്റ് ശ്രീ.ശംസീര്‍ അന്‍സാരി പ്രതികരിച്ചിരുന്നു. ഇതിനെതിരെ LSA ജനറല്‍ സെക്രട്ടറി ദ്വീപ് ഡയറിക്ക് നല്‍കിയ പത്ര പ്രസ്ഥാവന വായക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.
"ത്യാഗത്തിന്റെ സ്മരണ പുതുക്കിക്കൊണ്ട് എത്തിയ ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു. ദ്വീപ് ഡയറിക്ക് ബഹു. NSUI പ്രസിഡന്റ് ശ്രീ.ശംസീര്‍ അന്‍സാരി LSA ക്കെതിരെയുള്ള പ്രസ്ഥാവന വായിക്കാനിടയായി. NSUI യും LSA യും പിരിഞ്ഞതിന് ശേഷം ഇതുവരെയായി കോണ്‍ഗ്രസ്സിനെ പിന്‍തുണയ്ക്കാന്‍ LSA തയ്യാറായില്ലെന്നാണ്. എന്നാല്‍ പലകാലങ്ങളിലായി ലക്ഷദ്വീപിലെ സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങള്‍ അന്നത്തെ കോണ്‍ഗ്രസ്സ് എം.പി. യുടെ മുമ്പില്‍ LSA സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന്റെതായ മറുപടികളൊന്നും അന്നത്തെ എം.പി തന്നില്ല. ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത് തന്നെ ഉദാഹരണമായി നമുക്ക് എടുത്ത് കാണിക്കാവുന്ന പ്രശ്നങ്ങളിലൊന്നാണ്. ദ്വീപിലെങ്ങും അവശ്യ സാധനങ്ങളുടെ ക്ഷാമമാണ്. ഈ അവസ്ഥയിലാണ് ഇപ്പോഴത്തെ എം.പി ബലിപെരുന്നാള്‍ ആഘോഷിക്കാനായി അമിനിയിലെത്തിയതാണ് ഉളുപ്പില്ലാത്ത രാഷ്ട്രീയമെന്ന് പറയുന്നത്.
ഇവിടെയുള്ള 2 വലിയ പാര്‍ട്ടികളാണല്ലോ NCP യും INC യും. ലക്ഷദ്വീപ് വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് 18 വര്‍ഷങ്ങള്‍ക്ക് ശേഷം 2006 ലാണ് വര്‍ദ്ധിപ്പിക്കുന്നത്. അതൊരു ഭരണ മാറ്റത്തിലൂടെയാണ് സാധിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ വര്‍ദ്ധിപ്പിക്കേണ്ട സ്കോലര്‍ഷിപ്പ് വര്‍ദ്ധിപ്പിച്ച് ഇന്നേക്ക് 7 വര്‍ഷമായി. ഇത് ഇതുവരെ വര്‍ദ്ധിപ്പിക്കാന്‍ നമ്മുടെ കോണ്‍ഗ്രസ്സ് എം.പിക്ക് സാധിച്ചില്ല. 2009 ലെ ഇലക്ഷനിലെ കോണ്‍ഗ്രസ്സ് പ്രകടന പത്രികയിലെ ഒന്നാമത്തെ കാര്യമായിരുന്നു റിക്രൂട്ട്മെന്റ് റൂള്‍ (R.R) പുതുക്കുക എന്നത്. എന്നാല്‍ ഇതുവരെയായി എം.പിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. കൂടുതല്‍ പറഞ്ഞാല്‍ ഒരുപാട് പറയാന് ഉണ്ടാകും. അത് കൊണ്ട് തന്നെയാണ് കോണ്‍ഗ്രസ്സിന് LSA പിന്‍തുണയ്ക്കാന്‍ സാധിക്കാത്തത്.
ഞങ്ങള്‍ മുന്നോട്ട വച്ച 21 പോയിന്റ് ലക്ഷദ്വീപിലെ സാധാരണങ്ങളുടെ വികാരം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ്. LSA യുടെ മുന്‍ ജനറല്‍ സെക്രട്ടറിയായ ശ്രീ.പടിപ്പുര മുഹമ്മദ് ഫൈസലാണ് NCP സ്ഥാനാര്‍ത്ഥിയായി 16-ാം ലോകസഭയിലേക്ക് മത്സരിക്കുന്നത്. തീര്‍ച്ചയായും LSA യുടെ വികാരങ്ങളും ആവശ്യങ്ങളും നിറവേറ്റാന്‍ കെല്‍പുള്ള വ്യക്തിയാണ് ഈ സ്ഥാനാര്‍ത്ഥിയെന്ന് നിസംശയം ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കും. LSA യുടെ ആവശ്യങ്ങളെന്നുവെച്ചാല്‍ അത് ദ്വീപിലെ പാവപ്പെട്ട ജനങ്ങളുടേയും വിദ്യാര്‍ത്ഥികളുടേയും ആവശ്യങ്ങള്‍ തന്നെയാണ്. എന്തൊക്കെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാല്‍ തന്നെയും 2014 ലെ തെരെഞ്ഞെടുപ്പില്‍ NCP സ്ഥാനാര്‍ത്ഥിയായ ജനാബ് ഫൈസലിനെ ഞങ്ങള്‍ മുന്നോട്ട് വെച്ച 21 പോയിന്റ് വെച്ച് കൊണ്ട് പിന്‍തുണയ്ക്കുകയും വിജയിപ്പിക്കുകയും ചെയ്യും.”

3 comments:

  1. NCP IS ALSO RESPONSIBLE FOR THE PRICE HIKE

    ReplyDelete
  2. Kendrathile Food minister Congress karananu. Sharad Pawar, Agriculture ministerum. Farmers undakkunna ulpannam Support pricil vangikkunnath Shard pawar anu. Farmersil ninnum Sambarikkunna ricinu vila nichaichu PDS vilkunnath Congerss ministerude chumathala. dweepil riceinte vila vardippichad hamdullayum congress ministerumanu. ithil NCP ku oru pankumilla. Cogress kar konduvanna DANICS/IAS Food & civil supplies thalavan. Athkondu price ricinte utharavaditham Lakshadweepile congressinum congress barikkunna D.P kum, Lakshadweep M.P.kumanu.-- ration card owner of lakshadweep

    ReplyDelete
  3. shafi puthiyaveeduOctober 19, 2013 10:20 PM

    Onnichu bharikkukayum avasaram kittumbol dweepukare pattikkan congressine kuttam parayukayum cheyyunnath kuutu bharanathil pankalikalaya NCP ku chernathalla.vilakkayatavum,azhimathiyum,muulyathakarchayum,Mahathaya rajyathe amerikkakum italikkum adiyara vechathum UPA sarkaranu.ennuvechal NCP yude pinthunayode. Mahanaya Dr.koyasahibinte perum adhehathinte rashtreeya nilapadukalk virudhavum cheyyunna partiyanu lakshadweepile NCP.

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.