പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ലഹരിനിവാരണ യജ്ഞം ഉദ്ഘാടനം ചെയ്തു.


കടമത്ത് :- T.T.R ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ലഹരിനിവാരണ യജ്ഞം എന്ന പേരില്‍ നടത്തപെട്ട പൊതുജന ബോധവല്‍ക്കരണ പരിപാടി സ്ഥലത്തെ സബ് ഡിവിഷണല്‍ ഓഫീസർ ഉദ്ഘാടനം ചെയ്തു. ക്ലബിന്‍റെ ഭാരവഹിയായ മുഹമ്മദ്‌ സഹീർ പരിപാടിയിലേക്ക് ഏവരെയും സ്വാഗതംചെയ്യുകയും പരിപാടിയുടെ ലഘുവിവരണം നല്‍കുകയും ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍ S.D.O. ശ്രീ. കസ്മികോയ സാര്‍ ലഹരിനിവാരണവുമായി ബന്ധപ്പെട്ട് നിര്‍മിക്കപ്പെട്ട “ BLACK MIND ” എന്ന സിനിമയ്ക്ക് വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനു വേദിയിലുണ്ടായിരുന്ന ഡയരക്ട്ടർ ഓഫ് ആര്‍ട്സ് ആന്‍ഡ്‌ കൾച്ചർ ശ്രീ റ്റി. കാസിം സാറിനോട് അഭ്യര്‍ത്ഥിച്ചു. ലഹരിയുടെ ഭീകരത്വം വെളിപെടുത്തുന്ന ഇത്തരം പരിപാടികൾ ഇനിയും ഉണ്ടാകണമെന്ന നിര്‍ദ്ദേശത്തോടെ പരിപാടി ഉദ്ഘാടനം ചെയ്തു. കടമത്ത് ദ്വീപിലെ C.U.C. പ്രിന്‍സിപ്പൾ Dr. എ. ജോണ്‍ സാർ തന്‍റെ ആശംസ പ്രസംഗത്തിൽ അദ്ദേഹം T.T.R ക്ലബിന്‍റെ ഐക്യബോധത്തെയും സാമൂഹ്യ നന്മകാത്തു സൂക്ഷിക്കാൻ സ്വയം നിയോഗിക്കപ്പെട്ട കാവല്‍ക്കാരാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നാടിനെ സംശുദ്ധികരിക്കാൻ സാധിക്കും എന്നും അദ്ദേഹം രസകരമായ പല ഉദാഹരണങ്ങള്‍ സഹിതം വ്യക്തമാക്കി. വൈസ് ചെയര്‍മാൻ ശ്രീ. ടി. കെ അബദുല്‍ ജബ്ബാർ ലഹരി പദാര്‍ത്ഥങ്ങളുടെ ലഭ്യത ശക്തമായി നിയമ നടപടിമൂലം തടയണമെന്ന് അഭ്യര്‍ത്ഥിച്ചു ഡയരക്ട്ടർ ഓഫ് ആര്‍ട്സ് ആന്‍ഡ്‌ കൾച്ചർ ശ്രീ റ്റി. കാസിം സാർ T.T.R. - ന്‍റെ ഈ പരിപാടിയുടെ ഭാഗമായി നിര്‍മിക്കപ്പെട്ട “ Short Film “ ന് വേണ്ട എല്ലാവിധ സഹായസഹകരണങ്ങളും തന്‍റെ ഡിപ്പാര്‍ട്ട്മെന്റ് ചെയ്യുമെന്നും ഉറപ്പു നല്‍കി. ഗവണ്‍മെന്റിന്റെ യാതൊരു സഹായസഹകരണവുമില്ലാതെ നടത്തുന്ന ഇത്തരം ബോധവല്ക്കരണ പരിപാടി സംഘടിപ്പിച്ചതിനു T.T.R. ക്ലബ്‌ ഭാരവാഹികളെ അങ്ങേയറ്റം പ്രശംസിച്ചു.
  പരിപാടിയുടെ ഭാഗമായി ക്ലബ്‌ സംഘടിപ്പിച്ച നാഷണല്‍ അവാര്‍ഡ് നേടി നാടിന്‍റെ അഭിമാനമായി മാറിയ ശ്രീ എം. അഹമ്മദ് സാറിനെ ക്ലബിന്‍റെ പ്രസിഡന്‍റ് ശ്രീ പി. കാസിം പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. കുട്ടികളില്‍ കണ്ടുവരുന്ന ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും അത് നിയന്ത്രിക്കുന്നതിൽ  അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സമൂഹത്തിന്‍റെയും പങ്കിനെക്കുറിച്ചും അദ്ദേഹം വിശദമാക്കി. ശ്രീ എൻ കുന്നികോയ (BSNL) തന്‍റെ പ്രസംഗത്തില്‍ ബിഡി, സിഗിരറ്റ് മുതലായ ലഹരി പദാര്‍ത്ഥങ്ങളുടെ വില്‍പന നിര്‍ത്തുന്നതിൽ എല്ലാ തരത്തിലുള്ള കച്ചവടക്കാരെ ബോധവല്ക്കരിക്കണമെന്ന് നിര്‍ദേശിച്ചു. ശേഷം പുകവലിയുടെയും മറ്റ്  ലഹരി പദാര്‍ത്ഥങ്ങളുടെയും ദുഷ്യഫലങ്ങൾ കാര്യകാരണസഹിതം ജനങ്ങള്‍ക്ക് വ്യക്തമാക്കി കൊടുക്കുകയും ചെയ്തു. ഇത്തരം ബോധവല്‍ക്കരണം ഓരോ വ്യക്തിയിലും സ്വയം ഉണ്ടാവണമെന്നും ഉപദേശിച്ചു. അതിനുശേഷം ഈ പരിപാടിയുമായി ബന്ധപ്പെട്ട് നിര്‍മിക്കപെട്ട “ BLACK MIND ” എന്ന സിനിമയുടെ പ്രദര്‍ശനവും നടത്തുകയുണ്ടായി. പ്രദര്‍ശനത്തിന് ശേഷം “ ബ്ലാക് മൈന്‍് ‌” സിനിമയുടെ സംവിധായകൻ ശ്രീ നസീമുദ്ധീന്‍ ക്ലബിന്‍റെ സെക്രട്ടറി ശ്രീ ശമ്മോൻ ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. അവസാനം ക്ലബിന്‍റെ എക്സിക്യുട്ടീവ്‌ മെമ്പര്‍ ശ്രീ റ്റി. അഹമ്മദ് കൃതജ്ഞത രേഖപ്പെടുത്തി

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.