പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ആ മധുര മലയാളം ഓര്‍മ്മയായി ...


അമിനി(27.9.13):- മലയാളികളേപ്പോലും തന്റെ മധുര പ്രഭാഷണത്തില്‍ കീഴടക്കിയ അമിനി ദ്വീപുകാരുടെ പ്രിയപ്പെട്ട മലയാള അധ്യാപകനും ഗവ.സീനിയര്‍ സെക്കന്‍ഡറിസ്കൂള്‍ അസിറ്റന്റ് ഹെഡ്മാസ്റ്ററുമായ ശ്രീ.ബി.സി.ശൈഖ് കോയ മാസ്റ്റര്‍ (55) മരണപ്പെട്ടു. ദേഹാസ്വാസ്യത്തെ തുടര്‍ന്ന് ഇന്നലെ ഹെലികോപ്റ്റര്‍ വഴി കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 11 ന്നോടെയായിരുന്നു മരണം. 12 മണിയോടെ അമിനിയിലെ അദ്ദേഹത്തിന്റെ വസതിക്കു പരിസരം ജന നിബിഡമായി. ഭാര്യ ബീബി കണ്ണൂല്‍, മുഹമ്മദ് റിയാസ് (SBI, Kavaratti), മുഹമ്മദ് റസീം (6th Std, SBS Amini) എന്നിവര്‍ മക്കളാണ്. ഖബറടക്കം ഇന്ന് വൈകുന്നേരം മട്ടാഞ്ചേരി ജുമാ മസ്ജിദില്‍ നടക്കും.
മൂന്നാം ദ്വീപ് തല സ്കൂള്‍ കലോല്‍സവത്തിന് ആത്ഥിത്യമരുളുന്ന അമിനി ദ്വീപില്‍ അതിന്റെ പ്രാരംഭ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഈ തീരാ ദു:ഖം വന്നത്. അമിനി സീനിയര്‍സെക്കണ്ടറി സ്കൂള്‍ മലയാള അധ്യാപകനായ അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അസിസ്റ്റന്റ് ഹെഡ്മാസ്റ്റര്‍ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു. AHM എന്ന നിലക്ക് ഒരു തവണ മാത്രമാണ് സ്കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചയ്തത്.
ശൈഖ്കോയ മാസ്റ്ററുടെ മലയാളത്തിന്റെ മാധുര്യം അനുഭവിച്ചറിഞ്ഞ ദ്വീപുകാര്‍ക്ക് മുമ്പില്‍ ഓര്‍മ്മകള്‍ ബാക്കിവെച്ച് കടന്നപോയിയെങ്കിലും മരിക്കാത്ത ആ ശബ്ദമാധുര്യം എന്നും ദ്വീപുകാരുടെ മനസ്സിലുണ്ടാകും.

മയ്യിത്ത് നിസ്ക്കരിക്കാനും അദ്ദേഹത്തിന്റെ ആഖിറത്തിനു വേണ്ടിയും ദ്വീപ് ജനങ്ങള്‍ക്കൊപ്പം ദ്വീപ് ഡയറിയും ആത്മാര്‍ത്ഥമായി അള്ളാഹുവിനോട് ദുആചെയ്യുന്നു.  

3 comments:

  1. INNA LILLAHI VA INNA ILAIHIRRAJEEOOON

    adhehathinte Khabaridam ALLAHU vishalamakkikodukkatte.........

    ReplyDelete
  2. Heartily condolence to my beloved teacher .

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.