അമിനി:- ലക്ഷദ്വീപ് സ്റ്റുഡന്‍സ് അസ്സോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സ്ഥലത്തെ പോര്‍ട്ട് ഓഫീസിലും സോളാര്‍ പ്ലാന്‍റിലും പ്രതിഷേധ സമരം സംഘടിപ്പിച്ചു. പോര്‍ട്ട് ഓഫീസിനു മുന്‍പില്‍ മാസങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ഇലക്ടോണിക്ക് ഡിസ്പ്ലേ ബോര്‍ഡിന്‍ റീത്ത് സമര്‍പ്പിച്ചു. 15 ദിവസത്തിനുള്ളില്‍ പ്രശ്നത്തിന്‍ പരിഹാരം കാണുമെന്ന് പോര്‍ട്ട് ഓഫീസര്‍ ഉറപ്പ് നല്കി. ഒരു ഉപകാരവുമില്ലാതെ തുരുമ്പെടുത്ത് കൊണ്ടിരിക്കുന്ന സോളാര്‍ പ്ലാന്‍റിലെ പ്രശ്നങ്ങള്‍ 2 മാസങ്ങള്‍ക്കകം പരിഹാരം കാണുമെന്ന് വാക്ക് തന്നിട്ടുണ്ടെന്നും എല്‍.എസ്.എ അമിനി യൂണിറ്റ് സെക്രട്ടറി ദ്വീപ് ഡയറിയോട് പറഞ്ഞു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.