പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ദ്വീപ് ജനതയെ വേണ്ടാത്തവരെ ദ്വീപുകാര്‍ അവഗണിക്കുക തന്നെ ചെയ്യും -പടിപ്പുര മുഹമ്മദ് ഫൈസല്‍




രുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ NCP സ്ഥാനാര്‍ഥിയായി രംഗ പ്രവേശത്തിന് നിയുക്തനായ ആന്ത്രോത്ത് സ്വദേശി പടിപ്പുര മുഹമ്മദ് ഫൈസലുമായി 'ഉള്ളത് പറഞ്ഞാല്‍' എന്ന രാഷ്ട്രീയ പരിപാടിക്ക് വേണ്ടി ദ്വീപ് ഡയറി പ്രതിനിധി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് വായനക്കാര്‍ക്കായി ഒരുക്കുന്നത്.
ദ്വീപ് ഡയറി: താങ്കള്‍ ദ്വീപ് രാഷ്ട്രീയത്തില്‍ ഒരപരിചിതനാണല്ലോ? താങ്കള്‍ എങ്ങിനെ ജങ്ങള്‍ക്ക് മുന്നില്‍ താങ്കളെ പരിചയപ്പെടുത്തുന്നു?
ശ്രീ.മുഹമ്മദ് ഫൈസല്‍: LSA യുടെ ജറല്‍ സെക്രട്ടറിയായി രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന വ്യക്തിയാണ് ഞാന്‍. എല്ലാ ദ്വീപുകളിലും എന്നെ അറിയില്ലെങ്കിലും കൂടുതല്‍ ദ്വീപുകളിലും എനിക്ക് പാര്‍ട്ടിയുമായി നല്ല ബന്ധങ്ങളുണ്ട്.
ദ്വീപ് ഡയറി: താങ്കളുടെ വിജയ സാധ്യത എങ്ങിനെ കാണുന്നു?
ശ്രീ.മുഹമ്മദ് ഫൈസല്‍: നിലവിലുള്ള എം.പിക്ക് ഒരു പ്രശ്നത്തിലും പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്ന കാര്യത്തില്‍ ജനങ്ങളുടെ ഇടയില്‍‍ അതൃപ്ത്തിയുണ്ട്. ഈ ഒരു കാര്യം തന്നെയാണ് എന്റെ വിജയ സാധ്യതയ്ക്ക് ഞാന്‍ കാണുന്ന പോസിറ്റീവ്.
ദ്വീപ് ഡയറി: കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ അഡ്വ.ഹംദുള്ളാ സഈദ് വിജയിച്ചത് രണ്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണല്ലോ. ഈ ഭൂരിപക്ഷം താങ്കള്‍ക്ക് എങ്ങിനെ മറികടക്കാന്‍ കഴിയും?
ശ്രീ.മുഹമ്മദ് ഫൈസല്‍: ഡോക്ടര്‍ മുത്ത്കോയ ജനദാ ദള്ളില്‍നിന്നും മത്സരിച്ചപ്പോള്‍ മുവായിരത്തോളം വോട്ടുകള്‍ക്കാണ് സഈദ് സാഹിബിനോട് തോറ്റത്. അതിന് ശേഷം പതിനാലാം ലോക സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഡോക്ടര്‍ പൂക്കുഞ്ഞിക്കോയാ സാഹിബിന് വെറും രണ്ടര മാസത്തെ രാഷ്ട്രീയ പരിചയമേ ഉണ്ടായിരുന്നുള്ളൂ. LGEU വിന്റെ മെമ്പര്‍‍ പോലുമല്ലായിരുന്ന അദ്ദേഹംഈ ഭീമമായ ഭൂരിപക്ഷത്തെ മറികടന്നാണ് വിജയക്കൊടിപാറിച്ചത്. അദ്ദേഹത്തിന് വ്യക്തി ബന്ധങ്ങളുണ്ടായിരുന്നു. അത്തരമൊരു സാഹചര്യമാണ് ഇപ്പോള്‍ വന്നെത്തിയിരിക്കുന്നത്. സഈദ് സാഹിബിന്റെ മകനായ ഹംദുള്ളാ സഈദിന് ജങ്ങളുടെ മനസ്സിലേക്ക് ഇറങ്ങാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ് ചെയ്യുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഫോണ്‍കോള്‍ പോലും അറ്റന്റ് ചെയ്യാറില്ല. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തില്‍പോലും ഒരു ദ്വീപ്കാരാവാന്‍ ആഗ്രഹിക്കാത്തയാളാണെന്ന് തന്റെ വിവാഹത്തിലൂടെ ദ്വീപ് ജങ്ങളുടെ മുന്നില്‍ തെളിയിച്ചു.
ദ്വീപ് ഡയറി: ഹംദുള്ളാ സഈദിന്റെ വിവാഹത്തെ താങ്കള്‍ പരാമര്‍ശിച്ചു. അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യത്തില്‍ രാഷ്ട്രീയം കൂട്ടിക്കുഴക്കുന്നത് ശരിയാണോ?
ശ്രീ.മുഹമ്മദ് ഫൈസല്‍: അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യത്തെയല്ല. ജങ്ങളുടെ ഇടയില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ട അദ്ദേഹം സ്വീകരിക്കുന്ന മനോഭാവത്തെയാണ് ഞാന്‍ വിമര്‍ശിച്ചത്.
ദ്വീപ് ഡയറി: പൊതുവായ ഏത് പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടിയെന്നാണ് താങ്കളാരോപിക്കുന്നത്?
ശ്രീ.മുഹമ്മദ് ഫൈസല്‍: ഒരുപാട് പ്രശ്നങ്ങളുണ്ട്. റിവര്‍ സാന്റ് പ്രശ്നത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് റൂളിംങ്ങ് ഏരിയയായ ലക്ഷദ്വീപിലേക്ക് ഒരു സ്റേറ്റ് ഗവണ്‍മെന്റിനും കൈകടത്താന്‍ പാടില്ല എന്ന നിയമം നിലനില്‍‍ക്കുമ്പോള്‍ തന്നെ ആ പ്രശ്നത്തില്‍ ഒന്ന് തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ല. ബില്‍ഡിംങ്ങ് മെറ്റീരിയല്‍ കാര്യത്തിലും കാര്യക്ഷമമായി ഇടപ്പെട്ടില്ല. ഇതെല്ലാം ജങ്ങളുടെ അടിസ്ഥാനപരമായ പ്രശ്നങ്ങളാണ്. ഇങ്ങനെ എണ്ണിപ്പറയാന്‍ വളരെയേറേ പ്രശ്നങ്ങളുണ്ട്.
എജുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ എത്രയോ പോസ്റ്റുകളാണ്‍ ബാനായിപ്പോവുന്നത്. ഉള്ള പോസ്റ്റുകള്‍ തന്നെ നികത്തിയിട്ടില്ല. ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് ജോലിയില്ലാതെ അവസരത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഈകാര്യത്തല്‍‍ ക്രിയാത്മകമായി അദ്ദേഹത്തിന് ഒന്നുംതന്നെ ചെയ്യാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞ ഒരു സംഭവം ഹോംഗാഡിനെ റെഗുലറേസ് ചെയ്യാന്‍ കളക്ടറും അഡ്മിനിസ്ട്രേറ്ററും റെക്കമെന്റ് ചെയ്ത് പോയ ഫയല്‍ ഹോംമിനിസ്റിട്രി റിജക്റ്റ് ചെയ്തു എന്നതാണ്. ഇക്കാര്യത്തിലൊന്നും ഒരു പാര്‍ലിമെന്റ് മെമ്പര്‍ എന്ന നിലക്ക് അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നതാണ് യാതാര്‍ത്ഥ്യം
ദ്വീപ് ഡയറി: ലക്ഷദ്വീപിലെ ഏറ്റവും ആനുകാലികമായ കാര്യമാണ് ടിക്കറ്റ് സംവിധാനം. ഈ പ്രശ്നത്തിന് എന്ത് പരിഹാരമാണ് നിര്‍ദ്ദേശിക്കുന്നത്?
ശ്രീ.മുഹമ്മദ് ഫൈസല്‍: മതിയായ ആസൂത്രണമില്ലായ്മയാണ് ഈ പ്രശ്നത്തിന് ഏറ്റവും കാതലായ കാരണം. ശാസ്ത്രീയമായ ഒരു സിസ്റ്റം അഡോപ്റ്റ് ചെയ്യുകയാണെങ്കില്‍ ഈ പ്രശ്നം ലളിതമായി പരിഹരിക്കാവുന്നതേയുള്ളു.
ദ്വീപ് ഡയറി: ലക്ഷദ്വീപ് ടൂറിസം മേഖലയില്‍ എന്താണ് സംഭവിക്കുന്നത്?
ശ്രീ.മുഹമ്മദ് ഫൈസല്‍: ദ്വീപുകളില്‍ ഏറ്റവും കൂടുതല്‍ ഡവലപ്പ് മെന്റിന് സാധ്യതയുള്ള ഒരു മേഖലയാണ് ടൂറിസം. ആ മേഖല ദ്വീപില്‍ നിശ്ചലമാണ്. ദ്വീപിലെ സാധാരണക്കാര്‍ക്ക് നിത്യേനയുള്ള വരുമാനം പോലും കൂട്ടാന്‍ ഈ മേഖലയിലുള്ള ആസൂത്രിത പദ്ധതികള്‍ മതിയാകും. അക്കാര്യത്തില്‍ ഒരു പോളിസിയുമില്ലാതെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നത്.
ദ്വീപ് ഡയറി: ലക്ഷദ്വീപ് രാഷ്ട്രീയം മക്കള്‍ രാഷ്ട്രീയത്തിലേക്ക് വഴുതി വീണ് കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. താങ്കളും അതിന്റെ ഇരയാണോ?
ശ്രീ.മുഹമ്മദ് ഫൈസല്‍: എന്റെ ബാപ്പ ഒരു രാഷ്ട്രീയക്കാരനെന്നതാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?
ദ്വീപ് ഡയറി: അതുമാത്രമല്ല ഞാന്‍ ഉദ്ദേശിച്ചത്. കോണ്‍ഗ്രസ്സില്‍ നിന്നുള്ള ഹംദുള്ളാ സഈദ് മക്കള്‍ രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളാണ്. ഡോക്ടര്‍ സാദിഖും അങ്ങനെ വരാനാണ്‍ ആഗ്രഹിക്കുന്നത്. താങ്കളുടെ ബാപ്പയും ഒരു രാഷ്ട്രീയക്കാരാണല്ലോ?
ശ്രീ.മുഹമ്മദ് ഫൈസല്‍: NCP ഒരിക്കലും മക്കള്‍ രാഷ്ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ല. ഡോക്ടര്‍ ബമ്പനുള്ള സമയത്ത് തന്നെ ഡോക്ടര്‍ മുത്തുകോയാ മല്‍സരിച്ചു. ഡോക്ടര്‍ ബമ്പന്റെ വിയോഗത്തിന് ശേഷം നിങ്ങള്‍ പറഞ്ഞത് പോലെയെങ്കില്‍ ഡോക്ടര്‍ സാദിഖ് വരണമായിരുന്നു. എന്നാല്‍ പി.പി.കോയാ സാഹിബാണ് വന്നത്. ഇപ്പോള്‍ ദ്വീപിലെ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്നാണ് എന്റെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അത് എന്റെ ബാപ്പ രാഷ്ട്രീയക്കാരനായത് കൊണ്ടല്ല.
ദ്വീപ് ഡയറി:ഹംദുള്ളാ സഈദ് സഈദ് സാഹിബിന്റെ മകനെന്ന നിലയില്‍ ഡല്‍ഹിയില്‍ പിടിപാടുള്ള വ്യക്തിയാണല്ലോ? താങ്കളെപ്പോലെയുള്ള ഒരു പുതു മുഖത്തെ തെരെഞ്ഞെടുക്കപ്പെട്ടാല്‍ അത് ദ്വീപിന് നഷ്ടമല്ലേ?
ശ്രീ.മുഹമ്മദ് ഫൈസല്‍: NCP എന്നത് ഒരുപാട് ദേശീയ നേതാക്കളുള്ള പാര്‍ട്ടിയാണ്. ശരത് പവാറിനേപ്പോലെയുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്‍തുണയുണ്ടെങ്കില്‍ ദ്വീപിലെ പ്രശ്നങ്ങള്‍ക്ക് ഏറെ പരിഹാരമുണ്ടാക്കാന്‍ സാധിക്കും.
ദ്വീപ് ഡയറി:ഡോ.സാദിഖിന്റെ അഭിമുഖത്തില്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഒരു തീരുമാനമായിട്ടില്ലെന്ന് പറയുന്നുണ്ട്. താങ്കള്‍ സ്ഥാനാര്‍ത്ഥിയാണെന്ന് പറയുന്നു. എന്നാണൊരു വൈരുദ്ധ്യം?
ശ്രീ.മുഹമ്മദ് ഫൈസല്‍: ലക്ഷദ്വീപിലെ പാര്‍ട്ടി എന്നെ തീരുമാനിച്ചു. എന്നാല്‍ ആ തീരുമാനം കേന്ദ്ര കമ്മിറ്റിക്കയച്ചിട്ടുണ്ടെന്നാണ് സാദിഖ് പറഞ്ഞത്.
ദ്വീപ് ഡയറി: അങ്ങനെയല്ലല്ലോ സാദിഖിന്റെ പ്രസ്താവന? ദ്വീപിലെ സ്റ്റേറ്റ് കമ്മിറ്റി താരുമാനിച്ച കോര്‍കമ്മിറ്റിയുടെ തീരുമാനം വന്നിട്ടില്ലെന്നും. പ്രഫുല്‍ പട്ടേലുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു സ്റ്റേറ്റ് എക്സിക്യുട്ടീവ് വിളിച്ച് ചേര്‍ക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും അതിലെ തീരുമാനം തനിക്കനുകൂലമാകുമെന്നുമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്?
ശ്രീ.മുഹമ്മദ് ഫൈസല്‍: കഴിഞ്ഞ മാര്‍ച്ച് 3,4 തിയതികളില്‍ എല്ലാദ്വീപില്‍ നിന്നും വന്ന പാര്‍ട്ടി പ്രസിഡന്റുമാരും സെക്രട്ടറിമാരും കവരത്തയില്‍ സമ്മേളിച്ചപ്പോള്‍ കല്‍പേനി ദ്വീപില്‍ നിന്നും വന്നവര്‍ സാദിഖിന്റെ പേര് നിര്‍ദേശിച്ചു. അപ്പോള്‍ ഭൂരിപക്ഷമാളുകളും ആന്ത്രോത്തില്‍ നിന്നുമായിരിക്കണം സ്ഥാനാര്‍ത്ഥി എന്ന് പറഞ്ഞു. അതിനെ തുടര്‍ന്ന് ആന്ത്രോത്തില്‍ നിന്നും ആരായിരിക്കണം സ്ഥാനാര്‍ത്ഥി എന്ന് ഒരു കോരര്‍കമ്മിറ്റി ചര്‍ച്ച ചെയ്തു. അവര്‍ എല്ലാദ്വീപിലേയും നേതാക്കന്മാരുമായി വ്യക്തികത ചര്‍ച്ചക്കൊടുവിലാണ് എന്നെ സ്ഥാനാര്‍ഥിയാക്കാന്‍  തീരുമാനിച്ചത്. അത് കേന്ദ്രക്കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. സാദിഖ് പ്രഭുല്‍പട്ടേലിനെ വിളിച്ച് സംസാരിച്ചു.ഡെമോക്രോറ്റിക്ക് രീതിയിലല്ല യോഗം നടന്നതെന്നും മറ്റും പറഞ്ഞു. സാദിഖിന് മാനസിക പ്രയാസമുണ്ടായിരുന്നു. പാര്‍ട്ടിയില്‍ കഴിവുള്ള ഒരുപാട് ആളുകള്‍ ഉണ്ട്. പാര്‍ട്ടിയുടെ തീരുമാനമാണ് അന്തിമമായിട്ടുള്ളത്. സോണിയാഗാന്ധി തീരുമാനിക്കുന്നത്പോലെ ഏകപക്ഷീയമായ തീരുമാനം NCP യിലില്ല. അത് ഗ്രാസ്സ് റൂട്ട് ലവലില്‍ ചര്‍ച്ച ചെയ്താണ് ഓരോ തീരുമാങ്ങളും സ്വീകരിക്കുന്നത്.
ദ്വീപ് ഡയറി: ഡോക്ടര്‍ സാദിഖ് ഈ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാവില്ല എന്നാണ് താങ്കള്‍ പറയുന്നത്?
ശ്രീ.മുഹമ്മദ് ഫൈസല്‍: അത് പാട്ടിയാണ് തീരുമാനിക്കേണ്ടത്.
ദ്വീപ് ഡയറി: ഡോക്ടര്‍ കോയാ സാഹിബ് താങ്കളില്‍ എങ്ങിനെ സ്വാധീനിച്ചു?
ശ്രീ.മുഹമ്മദ് ഫൈസല്‍: അദ്ധേഹമാണ് ഞങ്ങളുടെയെല്ലാം. ഞങ്ങളുടെ നാട്ടില്‍ 13 പേരുള്ളപ്പോഴാണ് ബാപ്പാ ഡോക്ടര്‍ ബമ്പനെ നാട്ടിലേക്ക് സ്വീകരിച്ച് കൊണ്ടുവരുന്നത്. അന്നുമുതല്‍ അദ്ധേഹത്തിന്റെ പ്രവര്‍ത്തന ശൈലിയും തീരുമാങ്ങളും കണ്ട് ആവേശം കൊണ്ടാണ് ഞാന്‍ വളര്‍ന്നത്. ഏത് പാര്‍ട്ടിയുടെ ഭാഗമായാലും ഇത് ഡോക്ടര്‍ ബമ്പന്റെ പാര്‍ട്ടിയെന്നേ പറയൂ. അത്രക്കും സ്വാധീം അദ്ദേഹത്തിന് ഞങ്ങളില്‍ ചെലുത്താനായി. അദ്ധേഹത്തെക്കുറിച്ച് പറയാന്‍ ശരിക്കും എനിക്ക് വാക്കുകളില്ല.
ദ്വീപ് ഡയറി: സഈദ് സാഹിബ് നിങ്ങളുടെ സ്വന്തം നാട്ടുകാരനായിരുന്നല്ലോ. എങ്ങിനെ അദ്ധേഹത്തെ താങ്കള്‍ വിലയിരുത്തുന്നു?
ശ്രീ.മുഹമ്മദ് ഫൈസല്‍: സഈദ് സാഹിബ് വ്യക്തിപരമായിട്ട് നല്ല ഒരാളായരുന്നു. എന്നാല്‍ അദ്ധേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോടായുരുന്നു എനിക്ക് വിയോജിപ്പ്.
ദ്വീപ് ഡയറി: നിങ്ങള്‍ NCP സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരുമെന്നകാര്യത്തില്‍ സംശയമില്ല. നിങ്ങള്‍ എം.പി.യായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ലക്ഷദ്വീപ് ജങ്ങള്‍ക്ക് വേണ്ടി എന്തായിരിക്കും ആദ്യമായി ചെയ്ത് കൊടുക്കുക?
ശ്രീ.മുഹമ്മദ് ഫൈസല്‍: നമ്മുടെ കാര്‍ഷിക ഉല്‍പ്പന്നമായ കൊപ്ര,നമ്മുടെ തൊഴില്‍ മേഖലയ്ക്ക് ഏറ്റവും അനുയോജ്യമായ ഫിഷറീസ് സെക്ടര്‍ എന്നീ മേഖലകളില്‍ ശാസ്ത്രീയമായ പദ്ധതികള്‍ നടപ്പില്‍ വരുത്തും.
ദ്വീപ് ഡയറി: ലക്ഷദ്വീപ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഒറ്റ വാക്കില്‍ പറഞ്ഞാല്‍ എന്താണ്?
ശ്രീ.മുഹമ്മദ് ഫൈസല്‍: തൊഴിലില്ലായ്മയാണ്.
ദ്വീപ് ഡയറി: എത്ര തൊഴില്‍ അന്വേഷകരാണ് ദ്വീപിലുള്ളത്?
ശ്രീ.മുഹമ്മദ് ഫൈസല്‍: LDC ഇന്റര്‍വ്യൂവില്‍ 1500 ഓളം ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുത്തത്. ഇത് +2 വിന് മുകളില്‍ ഉള്ളവരാണ്. ഡിഗ്രിയുള്ളവര്‍ തന്നെ എഴുന്നൂറിന് മുകളില്‍ വരും.
ദ്വീപ് ഡയറി: ഇവരെ എങ്ങിനെ അക്കൊമടേറ്റ് ചെയ്യാനാണ് താങ്കള്‍ ഉദ്ധേശിക്കുന്നത്?
ശ്രീ.മുഹമ്മദ് ഫൈസല്‍: എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി എന്നത് പ്രാക്ടിക്കലല്ല. പുതിയ സംരംബങ്ങള്‍ കൊണ്ട് വന്ന് തൊഴില്‍ മേഖലയില്‍ മാറ്റമുണ്ടാക്കുകയാണ് എന്റെ ലക്ഷ്യം.
ദ്വീപ് ഡയറി: ലക്ഷദ്വീപില്‍ ഒരു ജനാധിപത്യ ഭരണ സംവീധാമില്ല. അഡ്മിനിസ്ട്രേറ്റര്‍ തീരുമാനിക്കുന്നു. ഉദ്യോഗസ്തന്മാര്‍ നടപ്പിലാക്കുന്നു. ഇതാണ് ലക്ഷദ്വീപ്. ഇത്രയും കാലമായി രണ്ട് പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ ഉണ്ടായിട്ടും എന്താണ് നിങ്ങള്‍ നിഷ് ക്രീയരായിപോയത്?
ശ്രീ.മുഹമ്മദ് ഫൈസല്‍: ഇവിടെ ഭരണത്തെ മാറ്റാനും അതില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനും ഭരണ പക്ഷത്തിനാണാവുക. മെമ്പര്‍ ഓഫ് പാര്‍ലമെന്റ് പറയുന്നതാണ് നടപ്പിലാവുന്നത്. അദ്ദേഹത്തിന് ഇവിടത്തെ ആവശ്യങ്ങള്‍ എന്താണ് എന്ന് അറിയില്ല. അതാണ് ഈയവസ്ഥക്ക് കാരണം.
ദ്വീപ് ഡയറി: ഞാന്‍ ചോദിക്കുന്നത് ലക്ഷദ്വീപ് ജങ്ങള്‍ക്ക് ഭരണം കൈമാറുന്ന ഒരവസ്ഥയിലേക്ക് ഇത് വരെ ദ്വീപ് ഭരണകൂടം വന്നിട്ടില്ല. ജില്ലാ പഞ്ചായത്തുകള്‍ രണ്ട് പാര്‍ട്ടിയും മാറി മാറി ഭരിച്ചിട്ടുണ്ട്. LGEUന്റെ അംഗീകാരത്തിന് ശക്തമായ സമരം നയിച്ച ഒരു പാര്‍ട്ടി ഏറ്റവും അത്യാവശ്യമായ ജാധിപത്യ സംവീധാനത്തിനു വേണ്ടി എന്ത് കൊണ്ട് ഒരു സമരമുഖത്തേക്ക് ഇറങ്ങിയില്ല?
ശ്രീ.മുഹമ്മദ് ഫൈസല്‍: സമരമുഖത്തിലേക്ക് ഇറങ്ങുമ്പോള്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ അതിന്  നേരെ പുലര്‍ത്തുന്ന മാനോഭാവം, പോലീസ് പഠിക്കുന്ന കുട്ടികളെ കേസില്‍ കുടുക്കിയും മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമ്പോള്‍ അവരുടെ ബാപ്പയും ഉമ്മയും നമ്മുടെ അടുത്ത് വന്ന് സങ്കടം പറയുമ്പോള്‍, ഒരങ്കലാപ്പ് ഉണ്ടാക്കുന്ന അവസ്ഥ ഉണ്ടായപ്പോളാണ് NCP ഈ ഒരഞ്ചു വര്‍ഷം ഒന്ന് മാറിനിന്നത്. ജനകീയമായ എല്ലാ പ്രശ്ങ്ങളിലും ശക്തമായിട്ടാണ് ഈ പാര്‍ട്ടി ഇടപ്പെട്ടത്. ആ സമയത്തെല്ലാം ഭരണകൂടത്തോടൊപ്പം ചേര്‍ന്ന് നിന്ന് മറു പക്ഷം അതിനെയെല്ലാം തകിടം മറിക്കുകയാണ് ചെയ്തത്. ലക്ഷദ്വീപില്‍ ഒരു ടെറിട്ടോറിയല്‍ അസംബ്ളി വേണമെന്ന് ഒരു ബില്ല് അവതരിപ്പിച്ച വ്യക്തിയാണ് ഡോക്ടര്‍ പി.പി.കോയ.
ദ്വീപ് ഡയറി: ഏതൊരു വിപ്ലവ പ്രസ്ഥാനവും വ്യക്തികളും രൂപമെടുക്കുമ്പോള്‍ എതിര്‍പ്പ് സ്വാഭാവികമാണ്. അതില്‍ നിന്നും ഒളിച്ചോടിയവരാരും വിജയിച്ച ചരിത്രമുണ്ടായിട്ടില്ല?
ശ്രീ.മുഹമ്മദ് ഫൈസല്‍: ഞങ്ങളും ശക്തമായി ഇടപ്പെട്ടവരാണ്. ഡോക്ടര്‍ മുഹമ്മദ്കോയാ സാഹിബിന്റെ നേതൃത്ത്വത്തില്‍ അങ്ങനെയുള്ള സമര സമീപനമാണ് ഈ പാര്‍ട്ടിയെ രൂപപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിന് ശേഷം ഒന്ന് സൈലന്റായി നില്‍ക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ആരാണ് ഇവിടെ കാര്യങ്ങള്‍ ചെയ്യുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു അത്.
ദ്വീപ് ഡയറി: താങ്കളുടെ ബാപ്പയുമായി ബന്ധപ്പെട്ട ത്വരീഖത്തിലെ അഭ്യന്തര പ്രശ്നങ്ങള്‍ താങ്കളുടെ തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്ന ഒരഭ്യൂഹമുണ്ട്. എന്തെങ്കിലും യാതാര്‍ത്ഥ്യമുണ്ടോ?
ശ്രീ.മുഹമ്മദ് ഫൈസല്‍: ഒരിക്കലുമില്ല. ത്വരീഖത്ത് ഒരിക്കലും രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ളതല്ല. ബാപ്പായോ മൂത്താപ്പയോ വലിയാപ്പായോ ആരും ത്വരീഖത്തിനെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചിട്ടില്ല. ആഭ്യന്തര പ്രശ്നമെന്ന് ഉദ്ദേശിച്ചത് എന്റെ ഏട്ടന്മാരും അനിയന്മാരുമായ മൂത്താപ്പയുടെ മക്കളാണെങ്കില്‍ അവരെല്ലാരുമായി ഞാന്‍ സംസാരിച്ചു. അവര്‍ക്കാര്‍ക്കും ഒരു പ്രശ്നവുമില്ല. അവര്‍ എന്നെ വിട്ട് മറ്റാര്‍ക്കും വോട്ട് ചെയ്യുമെന്നും ഞാന്‍ വിശ്വസിക്കുന്നില്ല.
ദ്വീപ് ഡയറി: താങ്കള്‍ ആന്ത്രോത്തില്‍ ഡി.പി.സീറ്റില്‍ മല്‍സരിച്ച് തോറ്റ വ്യക്തിയാണ്. ആ പരാജയം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലേ?
ശ്രീ.മുഹമ്മദ് ഫൈസല്‍: ഞാന്‍ അന്ന് തോറ്റ വാഡില്‍ കോണ്‍ഗ്രസ്സിന് 282 വോട്ടുകള്‍ ഭൂരിപക്ഷമുണ്ട്. ആ തെരഞ്ഞെടുപ്പില്‍ എനിക്കെതിരെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയില്ലായിരുന്നു. കോണ്‍ഗ്രസ്സ് പിന്‍തുണച്ച സ്വതന്ത്രനായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും വെറും 72 വോട്ടുകള്‍ക്കാണ് ഞാന്‍ അന്ന് തോറ്റത്. കോണ്‍ഗ്രസ്സിന്റെ ഒരുപാട് വോട്ടുകള്‍ എനിക്ക് ക്യാന്‍വാസ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടി എന്നെ സ്ഥാനാര്‍ത്ഥിയാക്കുന്നത് വോട്ട് ക്യാന്‍വാസ് ചെയ്യാന്‍ കഴിയുന്ന വ്യക്തി എന്ന നിലക്കാണല്ലോ. അത് തീര്‍ച്ചയായിട്ടും വര്‍കൌട്ടാവും എന്ന് തന്നെയാണ് എന്റെ വിശ്വാസം.
ദ്വീപ് ഡയറി: രാഷ്ട്രീയ സാക്ഷരത കുറഞ്ഞ നമ്മുടെ ദ്വീപിലെ ജങ്ങളുടെ മുന്നില്‍ താങ്കള്‍ക്കെന്ത് വാഗ്ദാനമാണ് വെക്കാനുള്ളത്?
ശ്രീ.മുഹമ്മദ് ഫൈസല്‍: മനുഷ്യന്റെ മാനസിക സന്തുലനാവസ്ഥ അവന്റെ സാമ്പത്തിക ഭദ്രതയിലാണ് കുടികൊള്ളുന്നത്. അങ്ങിനെ ഓരോ വ്യക്തിയേയും സാമ്പത്തിക സ്വയംപര്യാപ്തമാക്കുന്ന നിലക്കുള്ള രീതിയില്‍ ലക്ഷദ്വീപില്‍ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പിലാക്കും. എന്റെ ഒരുപാട് രാഷ്ടീയ സ്വപ്നങ്ങളില്‍ ഏറ്റവും പ്രാധാന്യമരര്‍ഹിക്കുന്ന ഒന്നാണ് ഞാന്‍ ജനങ്ങളുടെ മുന്നിലേക്ക് വെക്കുന്നത്.
ദ്വീപ് ഡയറി: താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കും ദ്വീപ് ഡയറിയുടെ എല്ലാവിധ ആശംസകളും നേരുന്നു.
ശ്രീ.മുഹമ്മദ് ഫൈസല്‍: താങ്കള്‍ക്കും താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന ദ്വീപ്ഡയറിയെന്ന ദ്വീപിലെ ഏറ്റവും പ്രചാരമുള്ള ഇ-മാധ്യമത്തിനും എന്റെയും എന്റെ പാര്‍ട്ടിയുടേയും അഭിവാദ്യങ്ങള്‍.


നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമ്മാന്‍ഡിലൂടെയും ഫേസ്ബുക്കിലൂടേയും അറിയിക്കുക. 

 ഇത് ഭംഗിയായി വായിക്കാന്‍ pdf ല്‍ പ്രസിദ്ധീകരച്ച അഭിമുഖം Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -A4-  .  -A3-





5 comments:

  1. god blues you mrs Mohammed faisal i hop a new fewtcher in lakshadweep in youre hand .
    %%%%%%%%%%%%%%%%%%%%%% pm a koya kdt

    ReplyDelete
  2. Yes ! of course , It is the real invention of a perfect candidate in future Lakshadweep . We anticipate we are safe in your hand . Really you should become a rekindle person of new Islands .

    ReplyDelete
  3. Your vision and mission on farmers are very good idea. There is no hope for industry in our islands. Your intervention at the time of hamdulla failed to take action to intervene the delay of procurement of copra is amp example of your sympathy to farmers. Now the farmers got only meg re amount their copra. Hamdulla sleeping over the farmers problem. I, on behalf of poor Lakshadweep farmers request Mr. Faisal to appraise this issues with Hon,ble Administrator and ensure payment of full amount of their copra procured during May 2013( five months ago )-- Mohammed Nizar. P Androth

    ReplyDelete
  4. Every body know that Third DP ward in Andrott island is a NCP majority ward. Mr.Faisals father and present NCP state president Mr.K.Pookoya won from this ward by about 400 votes. Mr.Faisal was defeated by Mr.KK.Muthukoya in this ward by about 100 votes. In the last election the congress candidate a lady from the family of Mr.KK.Muthukoya was defeated by the NCP candidate by about 200 votes. This show that Mr.Faisal failed to get the approval of his own party men in his own ward in Andrott island, These are the facts…
    General Public read this type of interview Attempt of Mr.Faisal to mislead the public by telling lies will not help him to build a good image. People will read them as cheap political stunts. Young Politicians use this type of bad tricks will not get good future ……….
    Saifulla. Andrott

    ReplyDelete
  5. I agree with saif ......... good one
    Mohammed Rashid Klp

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.