കവരത്തി(24/09/2013): തലസ്ഥാനം സന്ദര്‍ശിച്ച അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ വിവിധ ഭരണ സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്തി. ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിലെ അമേരിക്കന്‍ പ്രതിനിധി Ms. ജെന്നിഫര്‍ മെക്ലിന്‍റയര്‍ കൂടാതെ രാഷ്ട്രീയ വിഭാഗം ഓഫീസര്‍മാരായ Ms. കല്‍പന മൂര്‍ത്തി, Ms. ഫിന്നി ജേക്കബ് എന്നിവരാണ് പവിഴത്തുരുത്തൂകളുടെ തലസ്ഥാനം സന്ദര്‍ശിച്ചത്. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ കവരത്തിയിലെ അധ്യാപക-വിദ്യാര്‍ത്ഥികള്‍ക്കായി (Teacher-Trainees) India Educational Partnership in Education എന്ന വിഷയത്തില്‍ അവര്‍ ക്ലാസെടുത്തു. B.Ed. കോളേജ് പ്രിന്‍സിപ്പാള്‍ ശ്രീമതി Dr. ലാലി സ്വാഗതവും DIET പ്രിന്‍സിപ്പാള്‍ ശ്രീ. മുഹമ്മദ് ആശംസയും അര്‍പ്പിച്ചു.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.