കൊളംബോ(07/08/2013): ലക്ഷദ്വീപിന്‍റെ പുതിയ യാത്രക്കപ്പലായ MV Corals സെപ്റ്റംബറോടെ(2013) നീറ്റിലിറക്കാനാകുമെന്ന് കൊളംബോ ഡോക് യാര്‍ഡ് അധിക്യതര്‍ അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അറിയിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും കൊളംബോ കപ്പല്‍ശാലയും തമ്മിലുള്ള കരാര്‍ പ്രകാരം 400 യാത്രക്കാര്‍ക്കും, 250 ട്ടണ്‍ ചരക്കും വഹിക്കാന്‍ ശേഷിയുള്ള രണ്ടു കപ്പലുകളാണ് കൊളംബോ കപ്പല്‍ ശാല നിര്‍മ്മിച്ച് നല്‍കേണ്ടത്.ഇതില്‍ ഒന്നാമത്തെ കപ്പലായ MV Corals സെപ്റ്റംബറോടെ ദ്വീപ് ഭരണകൂടത്തിന് കൈമാറാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
കപ്പലിനെക്കുറിച്ചുള്ള വിവരങ്ങള്‍:
1. ആകെ 400 യാത്രക്കാര്‍ക്ക് യാത്രചെയ്യാന്‍ പാകത്തില്‍ മൂന്ന്‍ ക്ലാസുകളായി തിരിച്ചിട്ടുണ്ട്. First Class - 10 persons, Second Class- 40 persons, Bunk Class- 350 persons. കൂടാതെ 69 കപ്പല്‍ ജോലിക്കാര്‍ക്കുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.
2. ലോക പ്രശസ്ത കപ്പല്‍ ഡിസൈന്‍ കമ്പനിയായ Global Maritime Brevik AS ആണ് കപ്പലിന്‍റെ രൂപരേഖ തയ്യാറാക്കിയത്. കൂടാതെ വിശദമായ ഡിസൈനിങ്ങിന് ഇന്ത്യന്‍ കമ്പനിയായ Neilsoft Ltd ഉം പങ്ക് ചേര്‍ന്നിട്ടുണ്ട്.
3. ജാപ്പനീസ്, യൂറോപ്യന്‍ ആശയ വിനിമയ ഉപാധികള്‍.
4. YANMAR എന്ന ജപ്പാന്‍ കമ്പനിയുടെ 1920KW ശക്തിയുള്ള രണ്ടു മെയിന്‍ എഞ്ചിനുകള്‍,
സ്വീഡന്‍ നിര്‍മ്മിത BERG Controllable Pitch Propellers
5. വേഗത: 15 knot.
മറ്റു വിശേഷണതകള്‍:
Length overall- 97.00 m
Breadth mld- 17.00 m
Depth - 9.20 m
Design Draft- 4.20 m
Fuel Oil- 400 T
Fresh Water- 450 T
Dry Cargo - 200 T
Endurance - 10 days @15 knots
Deadweight - 1200 dwt
Classification - Lloyds Register/ Indian Register
മറ്റു വിശേഷണതകള്‍:
Length overall- 97.00 m
Breadth mld- 17.00 m
Depth - 9.20 m
Design Draft- 4.20 m
Fuel Oil- 400 T
Fresh Water- 450 T
Dry Cargo - 200 T
Endurance - 10 days @15 knots
Deadweight - 1200 dwt
Classification - Lloyds Register/ Indian Register

pennugalk niskarikkan prathekam muri kappalil undairikkanam. hatch barath seemaileth pole backlairikkanam. kavaratti kappalile pole swimming poolinu vendi anavashyam stalam venda. M.P, Ex MP , chief counciller/selected DP members kappal nirmana shala visit cheyyanam. namukk avashyamulla soukaryam ulpeduthiyitundennu sangam urappuvaruthanam.- Ikkaka, kiltan
ReplyDelete