കൊച്ചി (24.2.12)- ദ്വീപ്
കാരേ ഇനിയും നിങ്ങള്‍ വഞ്ചിതരാവരുത്. ഇതാ ഒരു പറ്റിക്കല്‍ സംഭവം. ദ്വീപുകാര്‍ ഏറെ ചികിത്സക്കായി എത്തുന്ന
കൊച്ചി ലൂര്‍ദ് ഹോസ്പിറ്റലിലാണ് സംഭവം. ബിത്ര ദ്വീപു കാരനായ അഹമദ് കോയ (ഇയാളുടെ മരുമകളെ ഇവിടെ അഡ്മിറ്റ്
ചെയ്തിരിക്കുന്നു) എന്നയാള്‍
ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങുന്നതിനിടെ കാഴ്ചയില്‍ തനി ദ്വീപ് കാരന്റെ
വേഷവും ഭാഷയുമായുള്ള ഒരു വ്യക്തി ഇയാളോട് 2000 രൂപ ചോദിച്ചു. തന്റെ പെങ്ങളുടെ കാല്
ലോഡ്ജില്‍ വെച്ച് മുറിഞ്ഞ് അഡ്മിറ്റാക്കിയെന്നും വളരെ അത്യാവശ്യമായി പൈസ
വേണമെന്നും തന്റെ ജേഷ്ഠന് പൈസയുമായി ഇപ്പോള്‍ എത്തുമെന്നും പറഞ്ഞ് ധരിപ്പിച്ച്
അയാള്‍ തന്റെ ദയനാവസ്ഥ വിശദീകരിച്ചു. പാവം ബിത്ര ദ്വീപുകാരന്റെ മനസ്സലിഞ്ഞു. കൈയ്യില്‍ പൈസ ഇല്ലാത്തിനാല്‍ റൂമില്‍
ചെന്ന് അയാള്‍ ആവശ്യപ്പെട്ട 2000
രൂപ നല്കി. പൈസ
വൈകുന്നേരം 8 മണിക്ക്
മുമ്പായി തിരിച്ച് നല്‍കുമെന്നും ഒരുറപ്പിനായി അയാളുടെ അഡ്രസ്സും മൊബൈല്‍ നമ്പറും
എഴുതിക്കൊടുക്കുകയും ചെയ്തു.
എന്നാല്‍ പറഞ്ഞ സമയം ഏറെ കഴിഞ്ഞിട്ടും കക്ഷിയെ കാണാത്തപ്പോഴാണ്
സംശയം തോന്നിത്തുടങ്ങിയത്. അയാള്‍
തന്ന ഫോണിലേക്ക് വിളിച്ചെങ്കിലും ഫലം " Not reachable”. തന്ന അഡ്രസ്സ് അബ്ദുറഹ്മാന്.CPP, ഇമ്പിച്ചിയോട, കല്പേനി
എന്നായിരുന്നു. കല്പേനി
ദ്വീപുകാര്‍ക്ക് ഇങ്ങനെ ഒരു വ്യത്കിയെ അറിയില്ലെന്നാണ് പറഞ്ഞത്.
ഇയാള്‍ പറ്റിച്ചതെന്ന് ഉറപ്പായതോടെ ഇവര്‍ ഹേസ്പിറ്റ് അധികൃതരെ
വിവരം അറിയിച്ചു. ഹോസ്പിറ്റലില്‍
ഘടിപ്പിച്ചിരുന്ന ക്യാമറയില്‍ നിന്ന് ഇവര്‍ സംസാരിക്കുന്ന വീഡിയോ ലഭിച്ചു. കാഴ്ചയില്‍
ദ്വീപുകാരന് തന്നെയെന്ന് തോന്നിക്കുന്ന ഇദ്ദേഹത്തെ തിരിച്ചറിയാന്‍ ദ്വീപ് ഡയറി ഈ
വീഡിയോ വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു. ഇനി ഇതുപോലൊരനുഭവം ആര്‍ക്കും
ഉണ്ടാകാതിരിക്കട്ടെ. ആളെ
തിരിച്ചറിയുകയാണെങ്കില്‍ ദ്വീപ്ഡയറിയെ അറിയിക്കാന്‍ മറക്കരുത്.
(വീഡിയോയില്‍
തലപ്പാവ് ധരിച്ചത് പറ്റിക്കലിനിരയായ ബിത്ര സ്വദേശിയും നീല കള്ളി മുണ്ടുടുത്ത്
വന്നയാളാണ് പറ്റിച്ചത്൦

congratulations dweep Diary for the awareness given to innocent islanders
ReplyDeleteSir, Just ask the victim to recall the language he used to talk with him....He cant speak the Island lang. well If he is not an Islander...If he is an Islander then it will be eazy to find out for sure ...Anyways this is the gift one get for his KIND HEART...Let this be a lesson... Even though NEVER BE FAIL TO HELP SOMEONE WHO IS IN NEED ...And this brother from BITHRA DON'T WORRY...ALMIGHTY ALLAH WILL SEE YOUR TEARS...
ReplyDeleteBY,
BAREEYA JALHA Y A , AGT
Congt to DD for the awareness, pl do something to prevent such cases. Almighty may help the victim at an early.
ReplyDeletedweepukarude nishkallankathayeyu nanmayeyum chooshannam cheyyan puthiya thattipu reethi , oh my god ,
ReplyDeleteDweep Diary Cheyyunnath nalla kariyam, ithupolulla news publish cheyyunnath pavapetta dweepukarey choshanam cheyyunnathil ninnum sahayikkum. Pakshey ningaludey Heading theerey shariyayilla, orurappum illathey dweepukaran dweepukareney pattichu enn. Ath dweepukarenenn ningalkk urappundo, enkil aaley kurichulla details onnu publish cheyyamo, janagalk ariyan vendiyan.
ReplyDelete