മനോരമ യുവയുടെ ഓണ്‍ലൈന്‍ ഷോട്ട് ഫിലിം മത്സരത്തില്‍ ബെസ്റ്റ് ഫിലിമിനും നല്ല സംവിധായകനുമുള്ള അവാര്‍ഡ് ലഭിച്ച "ദി ബാഗ്" ദ്വീപുകാര്‍ക്കും അഭിമാനത്തിന് വക നല്‍കുന്നു. ഇതിലെ പ്രമുഖ കഥാപാത്രമായി അഭിനയിച്ച മുഹമ്മദ് സാദിക്ക് കവരത്തി ദ്വീപ് സ്വദേശിയാണ്. മാറമ്പള്ളി എം ഇ എസ് കോളേജില്‍ മൂന്നാം വര്‍ഷ ബി.എ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയാണ് സാദിക്ക്. മൊബൈല്‍ ക്യാമറയുടെ സഹായത്താല്‍ തികച്ചും ചെലവില്ലാതെ നിര്‍മിച്ച ഷോട്ട് ഫിലിമാണ് ദി ബാഗ്. അനസ് പി നാസര്‍,ജോസഫ് ആന്‍റണി,അജിത്ത് മോഹനന്‍, മുഹമ്മദ് സാദിക്ക് എന്നീ നാല് യുവാക്കള്‍ മാത്രമാണ് ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍.50000 രൂപയായിരുന്നു സമ്മാനം.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.