ചെത്ത്ലാത്ത്(10.1.14):- എസ്.എസ്.എഫ് ചെത്ത്ലത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു. കേരളക്കരയിലെ പ്രമുഖ പണ്ഡിതുനും എസ്.എസ്.എഫ് സംസ്ഥാ എക്സിക്യുട്ടീവ് മെമ്പറുമായ ഉമ്മര്‍ സഖാഫി യുടെ ഉത്ഘാട പ്രസംഘത്തോടുകൂടി എസ്.എസ്.എഫ് ഓഫീസില്‍നിന്നും പുറപ്പെട്ട വാഹ ജാഥയില്‍ നിരവധി പണ്ഡിതന്‍മാരും എസ്.എസ്.എഫ്, എസ്.വൈ.എസ്, എസ്.ബി.എസ് പ്രവര്‍ത്തകരും പങ്കെടുത്തു. ദ്വീപിന്റെ പ്രധാന വഴിയിലൂടെ ചുറ്റിസഞ്ചരിച്ച് ആശിഅലി, അഹമദ് ശുഹദാ എന്നീ മഹാത്മാക്കളുടെ മഖാം സിയാറത്ത് ചെയ്തശേഷം ദ്വീപിന്റെ ഹൃദയഭാഗത്ത് സമാപിച്ച റാലിയെ അഭിസംബോധന ചെയ്ത് പ്രമുഖ പണ്ഡിതരായ എസ്.വൈ.എസ് കുറ്റിപ്പുറം സോണ്‍ ഭാരവാഹി മുസ്ഥഫാ സഖാഫി കാടാമ്പുഴ, ഉമ്മര്‍ സഖാഫി ചെതലയം എന്നിവര്‍ സംസാരിച്ചു. സെയ്തലവി മുസല്യാര്‍, ജാഫര്‍ നിസാമി കാമില്‍ സഖാഫി, നിസാര്‍ സുല്‍ത്താനി അലിമുഹമ്മദ് ഫൈസി, മുത്തുകോയ ബാഖവി, മുഹമ്മദ് ഹസന്‍ സഖാഫി മുഹമ്മദ് ജീബ് സഖാഫി, തുടങ്ങിയ പണ്ഡിതന്മാരും വേദിയില്‍ ഉണ്ടായിരുന്നു.
very good things done by SSF--
ReplyDelete