പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ദ്വീപിലേക്കുള്ള പഞ്ചസാര വിതരണം Suply Co യ്ക്ക്: ഒരു കോടി അഡ്വാന്‍സ്; LCMF നെ ഒഴിവാക്കി വന്‍ അഴിമതി

കവരത്തി: ലക്ഷദ്വീപിലെ സപ്ലേ സൊസൈറ്റികള്‍ മുഖേന വിതരണം ചെയ്യുന്ന പഞ്ചസാര ദ്വീപിലേക്ക് വാങ്ങിക്കുന്നതിന് കേരളാ സിവില്‍ സപ്ലൈസ്‌ കോര്‍പറേഷന് ഒരു കോടി രൂപ അഡ്വാന്‍സായി നല്‍കിക്കൊണ്ട് 350 മെട്രിക് ടന്‍ പഞ്ചസാരക്ക് ദ്വീപ്‌ ഭരണകൂടം ഓര്‍ഡര്‍ നല്‍കിയതായി അറിയുന്നു. ബേപ്പൂരില്‍ ദിവസങ്ങളോളം കാത്ത് കിടന്നിട്ടും ചരക്ക് ബാര്‍ജില്‍ കയറ്റാന്‍ വേണ്ട പഞ്ചസാര നല്‍കാന്‍ Suply Co യ്ക്ക് കഴിഞ്ഞിട്ടില്ല.

ലക്ദ്വീപ് ഗവര്‍മെണ്ടിന്‍റെ പ്രധാന പൊതു മേഖലാ സ്ഥാപനമായ LCMF നെ ഒഴിവാക്കിക്കൊണ്ടാണ് Suply Co യ്ക്ക് ദ്വീപ്‌ ഭരണകൂടം അഡ്വാന്‍സ് പണം നല്‍കി പഞ്ചസാരക്ക് ഓര്‍ഡര്‍ നല്‍കിയത്. LCMF 29.38 രൂപക്ക് നല്‍കുന്ന പഞ്ചസാര Suply Co യില്‍ നിന്ന്  30.86 രൂപ ക്കാണ് ദ്വീപ്‌ ഭരണകൂടം വാങ്ങിക്കുന്നത്. 1.38 രൂപ അധികമാണ് പഞ്ചസാരക്ക് നല്‍കുന്നത്. LCMF ന് ദ്വീപ്‌ ഭരണകൂടം കോടികള്‍ തിരിച്ച് നല്‍കാനുള്ളപ്പോഴാണ് ഇത്തരം ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടാകാമെന്നതിനാല്‍ അന്വേഷണം നടത്തി കുറ്റക്കാരായവര്‍ക്കെതിരെ നടപടിഎടുക്കാന്‍ ദ്വീപ്‌ ഭരണകൂടം തയ്യാറാവണമെന്ന് നാട്ടുകാര്‍ പറയുന്നു.

അവലംബം: ലക്ഷദ്വീപ് ഓണ്‍ലൈന്‍ നെറ്റ്

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.