കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ ഭരണനിര്‍വ്വഹണത്തിനും പൊതുക്ഷേമത്തിനുമായി രൂപപ്പെടുത്തിയ State Wide Area Network (SWAN)'ല്‍ ഇനി ദ്വീപ് ഡയറി ഉള്‍പ്പെടെയുള്ള വെബ്സൈറ്റുകള്‍ക്ക് വിലക്ക്. ഡിസംബര്‍ 1 മുതലാണ് ഒരു മുന്നറിയിപ്പുമില്ലാതെ നിരോധനം ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ ഓഫീസുകള്‍, കോമണ്‍ സര്‍വീസ് സെന്‍ററുകള്‍(ആശ്രയ) തുറമുഖ ഓഫീസുകള്‍, മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിയിടങ്ങളിലെ നെറ്റ് വര്‍ക്കാണ് SWAN'ല്‍ ഉള്ളത്. ഇനിമുതല്‍ .nic.in കൊണ്ടോ .gov.in കൊണ്ടോ അവസാനിക്കുന്ന വെബ്സൈറ്റുകളാണ് ലഭിക്കുക. അതായത് സര്‍ക്കാര്‍ വെബ്സൈറ്റുകളാണ് ഇനി ലഭിക്കുക എന്നര്‍ത്ഥം. facebook പോലെയുള്ള സോഷ്യല്‍ സര്‍വീസ് വെബ്സൈറ്റുകള്‍ക്ക് നേരത്തെ തന്നെ വിലക്കുണ്ടായിരുന്നു. ഇതോടെ ദ്വീപ് ഡയറിയെ പിന്താങ്ങുന്ന ഒരു വലിയ ഉദ്യോഗസ്ഥ വൃന്ദത്തെ നഷ്ടമാകും. LDCLനു എതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാലാണ് നിരോധനം ഉണ്ടായത് എന്ന്‍ സംശയിച്ചെങ്കിലും അങ്ങനെയല്ല എന്ന്‍ അന്വേഷണത്തില്‍ നിന്നും മനസിലായി. ദ്വീപ് ഡയറി ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ Broadband സേവനം ഉള്ള ദ്വീപുകളിലാണ് ഈ നിരോധനം ഉള്ളതെന്നും broadband സേവനം ലഭ്യമല്ലാത്ത ആന്ത്രോത്ത്, കല്‍പേനി, ബിത്ര, ചെത്ലാത് പോലെയുള്ള ദ്വീപുകളില്‍ നിരോധനം ഇല്ല എന്നും മറുപടി കിട്ടി.
മൊബൈലും ഇന്‍റര്‍നെറ്റും തുറന്നാല്‍ അശ്ലീലം മാത്രം കാണുന്ന യുവസമൂഹത്തെ വായനയുടെ ലോകത്തേക്ക് കൈവലിച്ച് കൊണ്ടുപോയ ദ്വീപ്ഡയറിക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും വിലക്ക് നീക്കണമെന്നും ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നു.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.