പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

കളഞ്ഞ് കിട്ടിയ അഞ്ചര പവന്റെ സ്വര്‍ണ്ണം തിരിച്ച് നല്‍കി മാതൃകയായി

ആന്ത്രോത്ത്- എം.വി.കവരത്തി കപ്പലിലെ ജീവനക്കായ ശ്രീ.ഫത്തഹുദ്ധീന്‍ എന്ന ആന്ത്രോത്ത് സ്വദേശി കളഞ്ഞ് കിട്ടിയ അഞ്ചരപവന്റെ മാല ഉടമസ്ഥന് തിരിച്ച് നല്‍കിക്കൊണ്ട് മാതൃകയായി. കഴിഞ്ഞ വോയേജില്‍ ആന്ത്രോത്തില്‍ നിന്ന് കയറിയ പാത്തുമ്മാട ശ്രീമതി.ശംഷാദ് ബീഗം എന്ന യാത്രക്കാരിയുടെ മാലയാണ് ക്യാബിനില്‍ കളഞ്ഞ്പോയത്.കപ്പല്‍ കൊച്ചിയില്‍ എത്തിയസമയത്ത് ക്യാബിന്‍ ക്ലീന്‍ ചെയ്യാനെത്തിയ ഫത്തഹുദ്ധീന് മാല കണ്ടെത്തുകയായിരുന്നു. ഉടനെ അദ്ദേഹം ഇത് ക്യാപ്റ്റര്‍ ശ്രീ.ജോണിനെ ഏല്‍പിക്കുകയായിരുന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍ കപ്പല്‍ ജീവനക്കാരുടെ യോഗം വിളിക്കുകയും ശ്രീ.ഫത്തഹുദ്ധീനിനെ അനുമോദിക്കുകയും ചെയ്തു.

1 comment:

  1. Kappalile dweepukaraya jeevanakare MUSLIM THEEVRAVATHIKAL ennu VILIKKUNNAVAR Kannu turannu kanate Dweepukarante Samaskaram.**** JAI HIND***

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.