കടമത്ത്(18/11/2013): ലക്ഷദ്വീപുകാര്‍ക്ക് ഒരു വിചാരമുണ്ട് വലിയ ഉയരങ്ങളിലുള്ള തസ്തികകളും പരീക്ഷകളും നമുക്ക് പറഞ്ഞതല്ല എന്ന ചിന്താഗതിയാല്‍ റിസര്‍വേഷന്‍ ഉള്ള തസ്തികകള്‍ക്ക് പോലും അപേക്ഷിക്കാറില്ല. ഇവിടെ ഒരു പെണ്‍കുട്ടി അല്‍പം ധൈര്യം കാണിച്ചിരിക്കുന്നു. Indian Council of Agricultural Research(ICAR), ആള്‍-ഇന്ത്യ തലത്തില്‍ സംഘടിപ്പിച്ച "Scientist" തസ്തികയ്ക്ക് പരീക്ഷ എഴുതുകയും മൂന്നാം റാങ്ക് കരസ്ഥമാക്കുകയും ചെയ്തു. ST കാറ്റഗറി ഉണ്ടായിട്ടും ജനറല്‍ കാറ്റഗറിയിലാണ് റാങ്ക് നേടിയത്. കടമത്ത് ദ്വീപിലെ പുതിയപുര ശമീന ബീഗത്തിനാണ് ഈ അഭിമാന നേട്ടം ലഭിച്ചത്. പള്ളം കിടാവ് ഹാജിയുടെയും പുതിയപുര അസ്മയുടെയും മകളാണ് ഈ മിടുക്കി. നേരത്തെ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോള്‍ (M.Sc. Horticulture) ഒന്നാം റാങ്ക് നേടി ദ്വീപിന്‍റെ അഭിമാനം കാത്ത വാര്‍ത്ത 2012'ല്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു (വാര്‍ത്ത കാണാന്‍ ക്ലിക്ക് ചെയ്യുക). ഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോക്ടറേറ്റ് വിദ്യാര്‍ത്ഥിനിയായി പഠിച്ച് വരികയാണ് ഈ ദ്വീപുകാരി. എല്ലാവര്‍ക്കും മാതൃകയായ ശമീന ബീഗം മറ്റൊരു റഹ്മത്ത് ബീഗമാവുകയാണ്.
ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ ദ്വീപ് ഡയറി എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

thank you for publishing this news.
ReplyDeleteBut there is a small correction in the news. actually the exam was conducted by the Agricultural Scientist Recruitment Board for the Scientist post in ICAR Institutes (Indian Council of Agricultural Research) all India level and not UPSC.please correct the news.
ath pole ee photo delete cheyyan patuo? oru cheriya abhyarthana
UPSC Pareekshayk pakaram ( "all india level ASRB enn kodukkam)"
Dear Sister Hearty Congratulations. I wish you a powerful and unbeatable future in your life *****
ReplyDeleteALLAHU ENNUM BARKATHILAKATTE***** Mohammed Khaleel,Kalpeni.
Congratulations..................
ReplyDeleteCongratulations.....................
ReplyDelete