പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

കവരത്തി ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ചികിത്സിക്കുന്നില്ല- മാര്‍ച്ച് നടത്തിയ DYFI പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു


കവരത്തി: ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഗൈനോക്കോളജിസ്റ്റായി പണിയെടുക്കുന്ന ഡോക്ടര്‍ പ്രസവ കേസുകള്‍ നോക്കുന്നില്ല എന്ന പരാതിയില്‍ DYFI ഹോസ്പിറ്റലിലേക്ക് മാര്‍ച്ച് നടത്തി. മെഡിക്കല്‍ സൂപ്രന്‍ഡിന്റെ മുറിയില്‍ കയറി പ്രതിഷേധിച്ച ഇവരെ പേലീസി അറസ്റ്റ് ചെയ്തു. DYFI സ്റ്റേറ്റ് പ്രസിഡന്റ് ശ്രീ.പി.പി.റഹീം, ശ്രീ.ഡി.മുസ്തഫാ, ശ്രീ.മുഹമ്മദ് ഹസ്സന്‍, ശ്രീ.യഹിയാ സാഹിബ് തുടങ്ങിയ DYFI പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ റിമാന്‍ഡിലാണ്.ഇവരെ ക്രൂരമായി വെറും അടിവസ്ത്രം മാത്രമണിയിച്ചാണ് ജെയിലില്‍ അടച്ചിരിക്കുന്നതെന്നും അകാരണമായി ജാമ്യം നിഷേധിക്കുകയാണെന്നും CPM ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി ശ്രീ.ലുഖ്മാനുല്‍ ഹഖീം ദ്വീപ് ഡയറിയോട് പറഞ്ഞു.
താനോരു പ്രോഫസറായതിനാല്‍ പ്രസവ കേസുകള്‍ അറ്റന്‍ഡ് ചെയ്യുകയില്ലെന്ന് ഗൈനോക്കോളജിസ്റ്റായി ജോലിചെയ്യുന്ന ഡോക്ടര്‍ പറഞ്ഞതായി DYFI പറയുന്നു. ഇത് കാരണം IGH ല്‍ എത്തുന്ന രോഗികളെ അഗത്തിയിലേക്കോ വന്‍കരയിലേക്കോ അയക്കുകയാണ് ദിവസങ്ങളായി ചെയ്ത് കൊണ്ടിരിക്കുന്നത്. കൂടാതെ ആശുപത്രിയിലെ ക്യാന്റീന്‍ പ്രവര്‍ത്തിക്കാതായിട്ട് ഒരുവര്‍ഷത്തോളമായി. ഇതുമൂലം വിവിധ ദ്വീപുകളില്‍നിന്ന് എത്തുന്ന രോഗികളും കൂടെയുള്ളവരും ഏറെ ബുദ്ധിമുട്ടാവുകയാണ്. ഇത് തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള ടെന്‍ഡര്‍ നടപടിപോലും ആയിട്ടില്ല. നിരവധി തവണ ഈ കാര്യം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയതായി ശ്രീ.ലുഖ്മാനുല്‍ ഹഖീം പറഞ്ഞു. കൂടാതെ ICU വിന്റെ ജനലിനരികില്‍ ഓഫീസ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കൊണ്ട് രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടാകുന്നതായും പറഞ്ഞു. ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണാന്‍ അധികാരികളോട് DYFI ആവശ്യപ്പെട്ടിട്ടുണ്ട്. 

1 comment:

  1. We have a super specialty hospital, Corers of rupees spend there, 24 hrs copter services available, why should we worry …?????. Ask your leaders and servants where the fault is.

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.