കവരത്തി: ആന്ത്രോത്തില്‍ വിദ്യാര്‍ത്ഥിനികളേയും അധ്യാപികമാരേയും അപമാനിച്ച സാഹചര്യത്തില്‍ ഡിസംബറില്‍ അമിനിയില്‍ കൊടിയേറേണ്ട കലോല്‍സവം കൂടുതല്‍ ഉത്തരവാദിത്വത്തോടേയും സുരക്ഷയോടേയും നടത്തേണ്ടതിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കുട്ടികള്‍ക്ക് പോലീസ് സുരക്ഷയും കനത്ത നിരീക്ഷണവും ഏര്‍പ്പെടുത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. മറ്റു നിര്‍ദ്ദേശങ്ങള്‍ ചുവടെ:-
1. കുട്ടികള്‍ക്ക് പ്രത്യേകിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് 24 മണിക്കൂര്‍ പോലീസ് സുരക്ഷ.
2. വേദിയില്‍ നടത്തേണ്ട പരിപാടികള്‍ ലക്ഷദ്വീപിന്‍റെ തനത് സംസ്കാരത്തിനും മതപരമായ കാഴ്ച്ചപ്പാടുകള്‍ക്കും വിഘ്നം വരുന്നതാവരുത് എന്ന്‍ അതാത് ദ്വീപുകളിലെ പ്രിന്‍സിപ്പാള്‍മാര്‍ ഉറപ്പ് വരുത്തണം.
3. മല്‍സരാര്‍ത്ഥികള്‍ സഭ്യമായ വസ്ത്രധാരണം പാലിക്കണം. ലക്ഷദ്വീപിന്‍റെ പ്രാദേശിക സംസ്കാരത്തിനും മതപരമായ കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമായ അമാന്യ വസ്ത്രങ്ങള്‍ ഒഴിവാക്കണം.
4. മല്‍സരാര്‍ത്ഥികളുടെ അകമ്പടിയായി അയക്കേണ്ടത് സല്‍സ്വഭാവികളായ അദ്ധ്യാപകരേയും നോണ്‍ ടീച്ചിങ്ങ് സ്റ്റാഫിനേയും ആയിരിക്കണം.
5. അമിനി സ്കൂള്‍ ഭാരവാഹികള്‍ പോലീസിനെ സഹായിക്കാനായി NCC, Scout അംഗങ്ങളെ നിയമിക്കാവുന്നതാണ്.
6. കലോല്‍സവ സമയങ്ങളില്‍ പുറത്ത് നിന്നുള്ളവരെ യാതൊരു കാരണവശാലും കലോല്‍സവ സ്ഥലങ്ങളില്‍ അനുവദിക്കരുത്.
ഈ ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അറിവ് നല്‍കാനും അതുവഴി അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ഉത്തരവില്‍ പറയുന്നു.

മല്‍സരാര്‍ത്ഥികളുടെ അകമ്പടിയായി അയക്കേണ്ടത് സല്‍സ്വഭാവികളായ അദ്ധ്യാപകരേയും നോണ്‍ ടീച്ചിങ്ങ് സ്റ്റാഫിനേയും ആയിരിക്കണം.(ODER FROM EDUCATION DIRECTOR)
ReplyDelete4th pointil paranjavare enganeya select cheyyuka? tet pole tct(teachers conduct test) inulla enthenkilum erder irakkumo??
ReplyDeleteഅന്ത്രോത്തിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് കാരണക്കാരായ വ്യക്തികൾക്ക് ശിക്ഷ ഉറപ്പുവരുത്താതെ, ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണം ലക്ഷദ്വീപിന്‍റെ തനത് സംസ്കാരത്തിനും മതപരമായ കാഴ്ച്ചപ്പാടുകള്‍ക്കും വിഘ്നം വരുന്നതായ പരിപാടികളാണ് എന്നും, മല്‍സരാര്‍ത്ഥികള്‍ സഭ്യമായ വസ്ത്രധാരണം പാലിക്കാത്തതാണെന്നും. ലക്ഷദ്വീപിന്‍റെ പ്രാദേശിക സംസ്കാരത്തിനും മതപരമായ കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമായ "അമാന്യ" വസ്ത്രധാരണവുമാനെന്നുള്ള വിദ്യഭ്യാസ വകുപിന്റെ കണ്ടുപിടുത്തം പ്രശംസനീയമാണ്.
ReplyDeleteസൽസ്വഭാവികളായ അദ്ധ്യാപകരേയും നോണ്‍ ടീച്ചിങ്ങ് സ്റ്റാഫിനേയും എങ്ങനെയാണ് തിരഞ്ഞെടുക്കുക എന്ന ഉത്തരവ് ഇറക്കഞ്ഞത് നന്നായി.
മൂന്നാമത്തെ പോയിന്‍റില്‍ പറയുന്ന കാര്യങ്ങള്‍ ഡിപ്പാര്‍ട്ടുമെന്‍റ് കലോല്‍സവത്തിലെ മല്‍സര ഇനമായ നാടോടി നിര്‍ത്തത്തിനും, ഗ്രൂപ്പ് ടാന്‍സിനും എങ്ങിനെയുള്ള ഡ്രസ്സ് ധരിക്കണം എന്നു കൂടി പറയണം. ഡിപ്പാര്‍ട്ടുമെന്‍റിന് ഈ ഐറ്റങ്ങള്‍ ഒഴിവാക്കി കൂടായിരുന്നോ . ഇതിന്‍റെ ഉത്തരവാദിത്വം പ്രിന്‍സിപ്പാള്‍ മാരുടെ മേലെ ചുമത്തനല്ലേ 2 മത്തെ നിര്‍ദേശം ഇറക്കിയത്. ലക്ഷദ്വീപ് സംസ്കാരത്തിന് നിരക്കാത്ത തരത്തിലുള്ള വസ്ത്രധാരണങ്ങളുള്ള പരിപാടികള്‍ ഡിപ്പാര്‍ട്ടുമെന്‍റിന് ഒഴിവാക്കാമായിരുന്നല്ലോ
ReplyDelete