![]() |
| കലോല്‍സവം - ലോഗോ |
അമിനി: മൂന്നാമത് യു.ടി. ലെവല്‍ സ്ക്കൂള്‍ കലോല്‍സവത്തിന്‍റെ ലോഗോ, ബുക്ക്ലെറ്റ് എന്നിവയുടെ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനകര്‍മ്മവും നിര്‍വഹിച്ചു. 12.11.13 വൈകുന്നേരം 7 മണിക്ക് പ്രിന്‍സിപ്പാളിന്‍റെ അദ്ധ്യക്ഷതയില്‍ സീനിയര്‍ സെക്കന്‍ററി സ്ക്കൂള്‍ പരിസരത്ത് വെച്ച് സംഘടിപ്പിച്ച ചടങ്ങില്‍ അമിനി എസ്.ഡി.ഒ ശ്രീ.എം.കെ കുഞ്ഞിക്കോയ ലോഗോ പ്രകാശനവും, ഡിസ്ട്രിക്ക് പഞ്ചായത്ത് വൈസ് ചീഫ് കൗണ്‍സിലര്‍ ശ്രീ. എന്‍.ബര്‍ക്കത്തുള്ള വെബ്സൈറ്റ് ഉദ്ഘാടനവും, അമിനി വി.ഡി.പി ചെയര്‍പെഴ്സണ്‍. ശ്രീമതി. കെ.കെ ഹൈറുന്നിസ ബുക്ക്.ലെറ്റ് പ്രകാശനവും നിര്‍വഹിച്ചു. തുടര്‍ന്ന് സ്കൂള്- വിദ്ധ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. മുന്നാമത് ദ്വീപ് തല സ്ക്കൂള്‍ കലോല്‍സവം ഡിസംബര്‍ 7 ന് ആരംഭിച്ച് 11 ന് അവസാനിക്കും. അമിനിയിലെ രാഷ്ടീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളും പൊതുജനങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വെബ്സൈറ്റ് ലിങ്ക്
www.aminischoolkalolsavam.weebly.com



No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.