പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

മഹല്‍ ഭാഷ അധ്യാപക നിയമനം അട്ടിമറിക്കുന്നതായി ആരോപണം

മിനിക്കോയ്: മിനിക്കോയ് ദ്വീപിനോടും മഹല്‍ ഭാഷയോടുമുള്ള അവഗണന തുടരുന്നു. ഏറ്റവും ഒടുവില്‍ പ്രൈമറി സ്കൂള്‍ അധ്യാപക നിയമനം നടത്തിയപ്പോള്‍ നിലവിലുള്ള മഹല്‍ അധ്യാപക ഒഴിവ് നികത്താതെ ആ ഒഴിവിലേക്ക് മറ്റുള്ളവരെ നിയമിച്ചതാണു മിനിക്കോയ് നിവാസികളെ ചൊടിപ്പിച്ചത്. ഇതിനെക്കുറിച്ച് ഡൈരക്റ്ററേറ്റിലേറ്റില്‍ അന്വേഷിച്ചപ്പോള്‍ മഹല്‍ അധ്യാപക തസ്തിക എന്ന്‍ ഒരു തസ്തിക തന്നെ ഇല്ലെന്നും PST തസ്തിക തന്നെ അഞ്ചോ ആറോ എണ്ണം പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരെ നിയമിച്ച് മഹല്‍ പഠിപ്പിക്കുന്നതേയുള്ളൂ എന്നും ഒഴുക്കന്‍ മറുപടിയാണ് ലഭിച്ചത്. ഇതോടെ നിലവിലുള്ള മഹല്‍ അദ്ധ്യാപകര്‍ വിരമിച്ചാല്‍ നിലവിലുള്ള തസ്തികകള്‍ PSTയിലേക്ക് തരം തിരിക്കുമെന്ന് ഉറപ്പായി. ലക്ഷദ്വീപിലെ അക്ഷരങ്ങള്‍ ഉള്ള, സാഹിത്യ സമ്പന്നമായ മിനിക്കോയ് നിവാസികളുടെ മാതൃഭാഷ ഇതോടെ പഠിക്കാനുള്ള അവകാശം പോലും ഇല്ലാതാകും. 1 മുതല്‍ 5 വരെ എല്ലാ വിഷയങ്ങളും സ്വന്തം മാതൃഭാഷയിലും സ്വന്തം പ്രാദേശിക സംസ്കാരത്തിനും അനുയോജ്യമായ നിലയില്‍ ഉണ്ടാകണമെന്ന വിദ്യാഭ്യാസ വിചക്ഷരുടെ ശുപാര്‍ശകളും അവഗണിക്കപ്പെടുന്നു. ലക്ഷദ്വീപിലെ പ്രാദേശിക നിലയില്‍ പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കാന്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണെങ്കിലും പിന്നീട് നടപടി ക്രമങ്ങളൊന്നും കണ്ടില്ല. ലക്ഷദ്വീപിന് സ്വന്തമായി DIET പോലെയുള്ള സ്ഥാപനങ്ങള്‍ ഉണ്ടായിട്ടും അതിലെ സാധ്യതകള്‍ ഭരണകൂടം കണ്ടില്ലെന്നു നടിക്കുകയാണ്. മഹല്‍ ഭാഷ അധ്യാപക പരിശീലനത്തിന് മാലി ദ്വീപിലേക്ക് ഉദ്യോഗാര്‍ത്ഥികളെ അയക്കാന്‍ തീരുമാനിക്കുകയും പിന്നീട് അത് ചെലവേറിയതെന്ന്‍ ചൂണ്ടിക്കാട്ടി ഒഴിവാക്കുകയും ഒരു റിസോഴ്സ് പെയ്സണിനെ ട്രൈനിങ്ങിനായി മിനിക്കോയിലേക്ക് കൊണ്ട് വരാനും തീരുമാനമായി. പിന്നീട് ഇതും സാധ്യമായില്ല. റെക്കോഡിക്കലായി ഇങ്ങനെ ഒരു വ്യക്തി വന്ന്‍ ട്രൈനിങ്ങ് കൊടുത്തിട്ട് പോയെന്നും എന്നാല്‍ ദ്വീപിലെ നിയമ പാലകര്‍ക്കും ഇന്‍റലിജന്‍സിനും ഇങ്ങനെ ഒരു വിദേശി വന്ന കാര്യം അറിയില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു. ഏതായാലും മഹല്‍ ഭാഷയേയും മിനിക്കോയി നിവാസികളേയും പാര്‍ശ്വവല്‍ക്കരിക്കാനാണ് നീക്കമെങ്കില്‍ കനത്ത പ്രക്ഷോപം ഭരണ കൂടം കാണേണ്ടി വരുമെന്ന് ഇവര്‍ പ്രസ്താവിച്ചു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.