പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം നാലാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു



2013 സാഹിത്യ പുരസ്ക്കാരം - ശ്രീ.ഇസ്മത്ത് ഹുസൈന്റെ കോലോടത്തിന്
2013 ഗാന രചനാ പുരസ്ക്കാരം- ശ്രീ.അഷ്റഫ് പാലപ്പെട്ടി രചിച്ച കാലങ്ങളില്ലാത്ത കാലത്തൊരു സൂഫി .... എന്ന ഗാനത്തിന്


കില്‍ത്താന്‍(3.11.13):- ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ നാലാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സാംസ്ക്കാരിക സെമിനാര്‍, കീളാബാക്കൂട്ടം, പൊതുസമ്മേളനം, വിവിധ കലാരൂപങ്ങള്‍ എന്നിവ നടന്നു.
ഒന്നാം തിയതി രാവിലെ 9 മണിക്ക് സംഘം പ്രസിഡന്റ് ശ്രീ.ചമയം ഹാജാഹുസൈന്‍ പതാകയുയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. വൈകുന്നേരം 4 മണിക്ക് ഹോസ്പിറ്റല്‍ കടപ്പുറത്ത് വെച്ച് നടന്ന 'കീളാബാക്കൂട്ടം' പരിപാടിയില്‍ പ്രവര്‍ക്കതരുടെ സാഹിത്യ സൃഷ്ടികള്‍ അവതരണവും വിശദീകരണവും നടന്നു. വാര്‍ഷികത്തിന് അതിഥികളായി എത്തിയ ഡയരക്ടര്‍ ലക്ഷദ്വീപ് കലാഅക്കാദമി, ആര്‍ട്സ് & കള്‍ച്ചര്‍ ശ്രീ.ടി.കാസിം, ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.കെ.മുഹമ്മദ് , കവി ശ്രീ.അഷ്റഫ് പാലപ്പെട്ടി തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ദ്വീപിലെ രാക്കഥാ ശൈലിയെ ഓര്‍മ്മപ്പെടുത്താനാണ് 'കീളാബാക്കൂട്ടം' എന്ന പരിപാടി സംഘടിപ്പിച്ചത്. കറട്ടി നെയ്യ് വിളക്കിന്റെ വിളിച്ചത്തില്‍ ഓടപ്പാണ്ടിയലകളില്‍ രാക്കഥകളും സഫീനപ്പാട്ടുകളും പാടിയും ആസ്വദിച്ചും നടന്ന പഴയ തലമുറയെ ഒരര്‍ത്ഥത്തില്‍ ഇതിലൂടെ പുനരാവിശ്ക്കരിക്കുകയായിരുന്നു.
വൈകുന്നേരം 7 മണിക്ക് 'കില്‍ത്താനിലെ പാട്ടുകാരന്‍' എന്ന റിയാലിറ്റി ഷോ സഘടിപ്പിച്ചു. മാപ്പിളപ്പാട്ടും നാടന്‍ പാട്ടും പാടിയ മത്സരാര്‍ത്ഥികളെ വിലയിരുത്തിയത് ശ്രീ.അഷ്റഫ് പാലപ്പെട്ടി, ശ്രീ.കെ.സി.കരീം, ശ്രീ.ടി.കാസിം, ശ്രീ.കെ.മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവരായിരുന്നു. 'കില്‍ത്താനിലെ പാട്ടുകാരനായി' കല്‍ക്കുളം ശര്‍ഷാദിനെ തിരഞ്ഞെടുത്തു. മാസ്റ്റര്‍ സിനാന്‍ ‌.പി.വി റണ്ണറപ്പായി.
രണ്ടാം തിയതി രാവിലെ 10 മണിക്ക് ബര്‍ക്കത്ത് ഭവനില്‍ വെച്ച് സാംസ്ക്കാരിക സെമിനാര്‍ സംഘടിപ്പിച്ചു.
പരിപാടിക്ക് ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘം മുന്‍ സെക്രട്ടറി ശ്രീ.കെ.ബാഹിര്‍ സ്വാഗതം പറഞ്ഞു. പരപാടിയില്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് ശ്രീ.സൈത് മുഹമ്മത് കോയ അധ്യക്ഷത വഹിച്ചു. ഉത്ഘാടനം പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ ശ്രീ.എന്‍.കോയാ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ലക്ഷദ്വീപ് കലാ അക്കാദമി സെക്രട്ടറി ശ്രീ.ടി.കാസിം മുഖ്യ പ്രഭാഷണം നടത്തി. ലക്ഷദ്വീപ് ഭാഷയ്ക്ക് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പ്രാസംഗികന്മാര്‍ എല്ലാവരും തന്നെ എടുത്തു പറഞ്ഞു. ശേഷം 'ലക്ഷദ്വീപ് ഭാഷയുടെ അപചയവും പുനരുദ്ധാരണവും' എന്ന വിഷയത്തെ അധികരിച്ച് ശ്രീ.പി.യാക്കൂബ് മാസ്റ്റര്‍ സംസാരിച്ചു. ദ്വീപ് ഭാഷയുടെ അടിസ്ഥാനം അറബിയാണെന്നാണ് യാക്കൂബ് മാസ്റ്റര്‍ സ്ഥാപിച്ചത്. ദ്വീപ് ഭാഷാ മലയാളം തന്നെയാണെന്നുള്ള നിഗമനം തീര്‍ത്തും തെറ്റാണെന്ന് തെളിയിക്കുന്ന ചൊല്ലുകളും വാക്കുകളും നര്‍മ്മ രൂപത്തില്‍ അവതരിപ്പിച്ചു. 'മാപ്പിളപ്പാട്ടിന്റെ രസതന്ത്രം' എന്ന വിഷയത്തില്‍ കേരളത്തിലെ പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവ് അഷ്റഫ് പാലപ്പെട്ടി വിഷയം അവതരിപ്പിച്ചു. മാപ്പിളപ്പാട്ടിന്റെ ഘടനയും രൂപയും മുഹിയുദ്ധീന്‍ മാല പോലെയുള്ള കാവ്യങ്ങള്‍ പാടിക്കൊണ്ട വിശദീകരിച്ചു. ഒരു പാട്ടില്‍ പാലിക്കേണ്ട കമ്പി, വാല്‍ക്കമ്പി, കഴുത്ത് , വാലിന്‍മേല്‍ കമ്പി തുടങ്ങിയവയെക്കുറിച്ചും വിവരിച്ചു. “ലക്ഷദ്വീപ് സാഹിത്യ കാലഘട്ടങ്ങളിലൂടെ " എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ ശ്രീ.എന്‍.ഇസ്മത്ത് ഹുസൈന്‍ സംസാരിച്ചു. ദ്വീപ് സാഹിത്യത്തിന്റെ പ്രാധാന്യം കാണിക്കുന്ന കൃതിതളിലൂടെ ലേഖകന്‍ വിശദീകരണം നടത്തി. ദ്വീപിലെ ആദ്യ ഗ്രന്ഥമായ കോയക്കിടാവ് കോയ രചിച്ച ലക്ഷദ്വീപ് ചരിത്രം മുതലുള്ള സാഹിത്യ വളര്‍ച്ച വിവരിച്ചു. കില്‍ത്താന്‍ ദ്വീപില്‍ നിന്ന് കഴിഞ്ഞ 4 വര്‍ഷത്തിനിടയ്ക്ക് 20 ഓളം പുസ്കങ്ങള്‍ പുറത്തിറങ്ങിയതായും അദ്ദഹം പറഞ്ഞു.
വൈകുന്നേരം 7 മണിക്ക് സാസ്ക്കാരിക സമ്മേളനം ജീലാനി ബീച്ചില്‍ സംഘടിപ്പിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനയോടെ പരിപാടി ആരംഭിചു. സംഘം സെക്രട്ടറി ശ്രീ.കെ.കുന്നിസീതിക്കോയ പരിപാടിക്ക് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് പ്രസിഡന്റ് ശ്രീ.ചമയം ഹാജാഹുസൈന്‍ അധ്യക്ഷപ്രസംഗം നിര്‍വ്വഹിച്ചു. പരിപാടിയുടെ ഉത്ഘാടനം കലാഅക്കാദമി സെക്രട്ടറി ശ്രീയടി.കാസിം നിര്‍വ്വഹിച്ച് സംസാരിച്ചു. കഴിഞ്ഞവര്‍ഷം നടപ്പിലാക്കാനന്‍ സാധിക്കാത്ത അക്കാദമി അവാര്‍ഡുകള്‍ ഈ വര്‍ഷം നല്‍കുമെന്നും, ഓരോ ദ്വീപില്‍ നിന്ന് ഏറ്റവും മുതിര്‍ന്ന ഒരു കുരിക്കള്‍ക്കള്‍ക്കളെ തിരഞ്ഞെടുക്കുകയും അവരെ ആദരിക്കുകയും ചെയ്യുമെന്ന് ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ശേഷം ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.കെ.മുഹമ്മദ്, റിട്ട.അസിസ്റ്റന്റ് ഡയരക്ടര്‍ ഫിഷറീസ് ശ്രീ.കെ.പി.സൈദ്മുഹമ്മദ് കോയ, ശ്രീ.എന്‍.ഇസ്മത്ത് ഹുസൈന്‍ തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി. ശേഷം ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം ഈ വര്‍ഷം മുതല്‍ നല്‍കാന്‍ തീരുമാനിച്ച സാഹിത്യ പുരസ്ക്കാരം 2013 കോലോടം എന്ന നോവല്‍ രചയിതാവ് ശ്രീ.എന്‍ ഇസ്മത്ത് ഹുസൈനിന് 5001 രൂപയും പ്രശസ്തി പത്രവും ഫലകവും ശ്രീ.ടി.കാസിം നല്‍കി. ഗാന രചനാ പുരസ്ക്കാരം 2013 ന് അഷ്റഫ് പാലപ്പെട്ടി രചിച്ച 'കാലങ്ങളില്ലാത്ത കാലത്തൊരു സൂഫി …....'. എന്ന ഗാനം തിരഞ്ഞെടുത്തു. സബ് ഇന്‍സ്പെക്ടര്‍ ശ്രീ.ആമിറുബിനു മുഹമ്മദ് പ്രശസ്തി പത്രവും പുരസ്ക്കാരവും അഷ്റഫ് പാലപ്പെട്ടിക്ക് സമ്മാനിച്ചു. പരിപാടിക്ക് ശ്രീ.ഉബൈദ് ചെത്ത്ലാത്ത് നന്ദിയും പറഞ്ഞു. ശേഷം ലക്ഷദ്വീപിലെ വിവിധ കലാരൂപങ്ങള്‍ സ്റ്റേജില്‍ അരങ്ങേറി.
പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങള്‍ കേള്‍ക്കാന്‍ ചുവടെ പ്ലേചെയ്യുക
1. കെ.ബാഹിര്‍ (സ്വാഗത പ്രസംഗം)
2. എന്‍.കോയാ ഹാജി (ഉത്ഘാടന പ്രസംഗം)
3. ടി.കാസിം (മുഖ്യ പ്രഭാഷണം)
4. യാക്കൂബ് മാസ്റ്റര്‍ ( 'ലക്ഷദ്വീപ് ഭാഷയുടെ അപചയവും പുനരുദ്ധാരണവും')
5. അഷ്റഫ് പാലപ്പെട്ടി ('മാപ്പിളപ്പാട്ടിന്റെ രസതന്ത്രം')
6. എന്‍.ഇസ്മത്ത് ഹുസൈന്‍ ( ലക്ഷദ്വീപ് സാഹിത്യ കാലഘട്ടങ്ങളിലൂടെ ")

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.