പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

പ്രതിഷേധ മാര്‍ച്ച് നടത്തി

കവരത്തി

കവരത്തി: അശ്ലീല ആഭാസങ്ങള്‍ക്കെതിരെയും, അദ്ധ്യാപികമാര്‍ക്കും വിദ്യര്‍ത്ഥിനികള്‍ക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിനുംവേണ്ടി SSFകവരത്തി സക്രടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. സംഭവം മുന്‍കൂട്ടി അറിയിച്ചതിനാല്‍  അഡ്മിനിസ്ട്രെറ്റര്‍ തടിതപ്പി. പിന്നീട് വയര്‍ വേദന യാണെന്ന് അറിയിച്ച്  ഓഫീസില്‍വരാന്‍ കൂട്ടാക്കിയില്ല.
 നൂറുകണക്കിന് എസ്.എസ് എഫ്  പ്രവര്‍ത്തകര്‍ ജുമാ നിസ്കാരാനന്തരം സുന്നി സെന്‍ററില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച്‌ സെക്രടറിയേറ്റ് പടിക്കല്‍ പോലീസ് തടഞ്ഞു.
 സമാധാന പരമായ പ്രതിഷേധം, നീതിക്ക് വേണ്ടിയുള്ളപോരാട്ടത്തിന്‍റെ തുടക്കമാണെന്ന് മാര്‍ച്ച്‌ ഉത്ഘാടനം ചെയ്ത് സംസാരിച്ച സ്റ്റേറ്റ് പ്രസിഡന്റ്‌ സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനി പ്രസ്താവിച്ചു. ആര്‍ക്കും എന്തും ആവാം എന്ന അവസ്താവിശേഷമാണ് ഇന്ന് ദ്വീപുകളില്‍ ഉള്ളതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ആന്ത്രോത്ത് ദ്വീപിലെ സ്കൂളിലെ ഒരു ജീവനക്കാരന്‍ ഒളിക്ക്യാമറ വെച്ച് വിദ്യാര്‍ഥിനികളുടെയും അദ്ധ്യാപികമാരുടെയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ ദ്വീപിലെ SSF യൂണിറ്റുകള്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. സ്ത്രീ സമൂഹത്തെ  പാടെ അപമാനിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ നീതിന്യായ വ്യവസ്ഥയിലൂടെ ഏത് അറ്റംവരെ പോകാനും സംഘടന തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീതി നടപ്പാക്കാന്‍  ആരെയും ഭയപ്പെടേണ്ടി വരുന്ന സാഹചര്യം ദ്വീപില്‍ ഇല്ലെന്ന് എല്ലാവരും സമ്മതിക്കുന്നതാനെന്നും ഓര്‍മിപ്പിച്ചു.
അഡ്മിനിസ്ട്രെറ്റര്‍ വരാന്‍ കൂട്ടാക്കത്തതിനെ തുടര്‍ന്ന് കലക്ടര്‍ ജെ. അശോക്‌ കുമാര്‍(IAS)  നെ സന്ദര്‍ശിച്ച നേതാക്കള്‍ പോലീസ് പ്രതിക്ക് ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാത്രം നല്‍കി രക്ഷപ്പെടാന്‍ പഴുതുകള്‍ നല്‍കുകയാണെന്ന് ആരോപിച്ചു. ഡിപ്പാര്ട്ട്മെന്‍റ് സംഭവം ഗൌരവത്തില്‍ എടുത്തിട്ടുണ്ടെന്നും ഇന്‍വെസ്റ്റിഗേഷന്‍ സമയത്ത് വേണ്ട വകുപ്പുകള്‍ ചേര്‍ക്കുമെന്നും നേതാക്കള്‍ക്ക് കലക്ടര്‍ ഉറപ്പുനല്‍കി.
(കടപ്പാട് www.lakshadweeponline.net)

അഗത്തി

അഗത്തി:- എസ്.എസ്.എഫ് സെക്ടര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ DC ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന്റെ ഉത്ഘാടനം എസ്.എസ്.എഫ് പഴയ കാല പ്രസിഡന്റ് N.P ശറഫുദ്ധിന്‍ സഖാഫി നിര്‍വ്വഹിച്ചു. SYS, SSF ഭാരവാഹികള്‍ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് DCക്ക്  മര്‍കസ് പ്രസിഡന്റ് M.അബ്ദുസമദ് കോയ ദാരിമിയും, SYS പ്രസിഡന്റ് D.L അബുബക്കര്‍ സഖാഫിയും പ്രതിഷേധ നിവേദനം സമര്‍പ്പിച്ചു. ഇതില്‍ പങ്കാളികളായവര്‍ക്കെതിരെ ശക്തമായ നടപടി കൊടുക്കണമെന്നും ഇനിമേല്‍ ഇത്തരം പ്രവണതകള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തില്‍ നിന്ന് കര്‍ശന മുന്നൊരുക്കങ്ങള്‍ കലോല്‍സവം പോലെയുള്ള മേളകളില്‍ സ്വീകരിക്കണമെന്നും സെക്ടര്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വര്‍കിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ TKP.അബുസലാം കോയ മുസ്ല്യാര്‍ സാഘതവും M.ഉബൈദുള്ള നന്ദിയും പറഞ്ഞു. ഇതിന് മുമ്പ് സ്കുള്‍ കലോല്‍സവത്തില്‍ മതത്തെ വൃണപ്പെടുത്തുന്ന വസ്ത്രധാരണ രീതികളേയും- കലാജാഥ, നാടോടിനൃത്തം, ഗ്രൂപ്പ് ഡാന്‍സ് പോലെയുള്ളതിനേയും നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ അഗത്തി GSSS പ്രിന്‍സിപ്പാളിനു നല്‍കിയിരുന്നു. അമിനിയില്‍ നടക്കുന്ന കലോല്‍സവത്തില്‍ ഇത്തരം മത്സരങ്ങള്‍ നടന്നാല്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അഗത്തി സെക്ടര്‍ കമ്മിറ്റി ദ്വീപ് ഡയറിയേ അറിയിച്ചു.
കടമത്ത്

3 comments:

  1. Camera vechavenu jamyavum kitti kure aalukal athaghoshichum kazhingu.
    Prethikaranan nerathe aayal athrayum NALLATH.

    ReplyDelete
  2. Dweepdiary moderators got any evidence against Ravoothar.?

    SSF moderators got any evidence against Ravoothar.?

    ReplyDelete
  3. Dweepdiary moderators got any evidence against Ravoothar.?

    S S F moderators got any evidence against Ravoothar.?

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.