പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ഇന്ത്യയില്‍നിന്ന് 630 കോടിയുടെ മഞ്ഞച്ചൂര കടത്തുന്നു



കോഴിക്കോട്: വിദേശകപ്പലുകള്‍ ഒരു സീസണില്‍ മാത്രം 630 കോടി രൂപയുടെ മഞ്ഞച്ചൂര (yellowfin tuna) ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോകുന്നതായി ലോക പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ്. ട്യൂണ ലോങ് ലൈന്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളാണ് ഇത് പ്രധാനമായും ചെയ്യുന്നത്. അറബിക്കടലില്‍ ലഭിക്കുന്നത് ഏറ്റവും വലുപ്പമുള്ള മഞ്ഞച്ചൂരയാണ്. ഇതിനുപുറമെ നീണ്ട വാലന്‍ ചൂര, ഉരുണ്ട ചൂര, വലിയ കണ്ണുള്ള ചൂര (സ്കിപ് ജാക്, ബിഗ് ഐ) തുടങ്ങി മുന്തിയ 12 ഇനം ചൂരകളുടെ ആവാസകേന്ദ്രമാണ് അറബിക്കടല്‍. ഇവയും കടത്തുന്നുണ്ട്.
ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശകപ്പലുകള്‍ 91 എണ്ണം മാത്രമാണ്. എന്നാല്‍, ഇതിനേക്കാള്‍ അനുമതിയില്ലാത്ത കപ്പലുകള്‍ ഇവിടെ വന്ന് ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇതിനുപുറമെ വിദേശരാജ്യങ്ങളില്‍നിന്ന് ഒരു അനുമതിയുമില്ലാതെ ഇവിടെയെത്തുന്ന കപ്പലുകളുമുണ്ട്. ഹുക് ആന്‍ഡ് ലൈന്‍, മിഡ് വാട്ടര്‍, പൊലാജിക്, പഴ്സീന്‍ വലകള്‍ ഉപയോഗിച്ചാണ് ചൂര കരക്കത്തെിക്കുന്നത്. ഈ കപ്പലുകളില്‍ ഉപയോഗിക്കുന്നത് 65 മുതല്‍ 90 കിലോമീറ്റര്‍ വരെ നീളമുള്ള വലകളാണ്. കേരളത്തിന്‍െറ കടലില്‍ ഇവര്‍ വലവിരിച്ചാല്‍ മറ്റാര്‍ക്കും ഇടംലഭിക്കില്ളെന്ന് ചുരുക്കം.
ഇന്ത്യന്‍ പൗരത്വമുള്ള ഒരാളെയോ സ്ഥാപനത്തെയോ വിലക്കെടുത്ത് സംയുക്തസംരംഭമെന്ന അപേക്ഷ നല്‍കിയാണ് ഫിഷിങ് ഡയറക്ടര്‍ ഓഫിസില്‍നിന്ന് അനുമതി സമ്പാദിക്കുന്നത്. ഇവര്‍ക്ക് അമേരിക്കന്‍, ജപ്പാന്‍ കമ്പനികളുമായി നേരിട്ട് ബന്ധമുണ്ട്. എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇവര്‍ക്ക് എല്ലാവിധ ഇളവുകളും നല്‍കി. പിന്നീട് യു.പി.എ സര്‍ക്കാറും വിദേശകപ്പലുകള്‍ക്ക് ഇന്ത്യന്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള അനുമതി നല്‍കി.
വിദേശകപ്പലുകളില്‍ ബഹുഭൂരിപക്ഷവും വ്യാജ അനുമതിപത്രത്തിന്‍െറ പിന്‍ബലത്തിലാണ് ട്രോളിങ് നടത്തുന്നത്. മത്സ്യസമ്പത്ത് കൊള്ളക്ക് വിധേയമാകുന്ന പ്രധാനരാജ്യമാണ് ഇന്ത്യ. വിദേശകപ്പലുകള്‍ക്ക് നിബന്ധനകളോടെയാണ് മത്സ്യബന്ധനത്തിനുള്ള അനുമതി നല്‍കുന്നതെങ്കിലും ഇത് പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നില്ല.
സോളാര്‍ ഫിഷ് ഫൈന്‍ഡുകളും റിമോട്ട് സെന്‍സറുകളും ഉപഗ്രഹ നിയന്ത്രണ സാങ്കേതിക സംവിധാനങ്ങളുമുള്ള വിദേശകപ്പലുകളാണ് അറബിക്കടലില്‍ എത്തുന്നത്. ഇവക്ക് ഇന്ത്യന്‍ കപ്പലുകളെക്കാള്‍ പത്തിരട്ടി പ്രവര്‍ത്തനശേഷിയുണ്ട്. ട്രോളിങ് നിരോധ കാലത്ത് അയര്‍ലന്‍ഡില്‍നിന്നുള്ള അറ്റ്ലാന്‍റിക് ഡോണ്‍ ഉള്‍പ്പെടെയുള്ള 12ഓളം കപ്പലുകളാണ് മത്സ്യബന്ധനം നടത്തിയത്. പിടിക്കുന്ന മത്സ്യം വിലക്ക് ആനുപാതികമായി നികുതി നല്‍കാതെ പുറംകടലില്‍വെച്ചുതന്നെ കടത്തിക്കൊണ്ടുപോവുകയാണ്.
തായ്വാന്‍, കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകള്‍ ആഫ്രിക്കയിലെ സിയാറ ലിയോണ്‍, പസഫിക് സമുദ്രത്തിലെ തുവാലു എന്നീ ദരിദ്രരാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്താണ് ഈ കൊള്ള നടത്തുന്നത്.
ലക്ഷദ്വീപില്‍ ചൂരയുടെ ലഭ്യത വര്‍ഷം തോറും കുറഞ്ഞ് വരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇത് തന്നെയാണ്. 
കടപ്പാട്- മാധ്യമം

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.