തേഞ്ഞിപ്പാലം(5.11.13):-കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ
ലക്ഷദ്വീപ് സ്റ്റുഡന്‍സ് ഫോറവും ഹിസ്റ്ററി ഡിപ്പാര്‍ട്ട് മെന്റും
സംയുക്തമായി സംഘടിപ്പിച്ച 'കുട്ടിക്കയ്യാല' എന്ന Seminar & Culture
Night പരിപാടി നാളെ യൂണിവേഴ്സിറ്റി സെമിനാര്‍
ഹാളില്‍ വെച്ച് സംഘടിപ്പിച്ചു. വിവിധ കോളേജുകളില്‍ നിന്നായി 150 ഓളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.
പരിപാടി കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ്ചാന്‍സിലര്‍ ശ്രീ.എം.അബ്ദുസ്സലാം ഉത്ഘാടനം ചെയ്തു. ഉത്ഘാടന പ്രസംഗത്തില്‍ ദ്വീപ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള അക്കോമഡേഷന്‍ ഫെസിലിറ്റിയുടെ ആവശ്യകത വി.സി. എടുത്ത് പറഞ്ഞു. ബേപ്പൂര്‍ തുറമുഖത്തിനടുത്ത് കിടക്കുന്ന ഈ ക്യാമ്പസില്‍ ദ്വീപ് വിദ്യാര്‍ത്ഥികളുടെ ഒരു ആസ്ഥാനം പോലെ 1000 പേര്‍ക്ക് (ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും) താമസിക്കാവുന്ന 'ലക്ഷദ്വീപ് ഹൗസ്' എത്രയും പെട്ടെന്ന് നിര്‍മ്മിക്കണമെന്ന് വി.സി ആഗ്രഹം പ്രകടിപ്പിച്ചു. ഇതിനായി 24 കോടിയുടെ ഒരു പ്രോജക്ട് ആരംഭിച്ചെങ്കിലും ഒച്ചിന്റെ വേഗതയിലാണ് നീങ്ങുന്നതെന്നും വി.സി കുറ്റപ്പെടുത്തി. "നിങ്ങളുടെ സഹകരണമുണ്ടെങ്കില്‍ ഞാന്‍ പോകുന്നതിന് മുമ്പ് ആ പ്രോജക്ട് പൂര്‍ത്തിയാക്കാന്‍ പറ്റും" വി.സി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന്
ലക്ഷദ്വീപിന്റെ ഭാഷ, സംസ്ക്കാരം, കല ,
വിദ്യാഭ്യാസം, സോഷ്യല്‍ മീഡിയ തുടങ്ങിയ വിഷയങ്ങളില്‍ പത്മശ്രീ ഡോ.റഹ്മത്ത്ബീഗം,
ഡോ.എം.മുല്ലക്കോയ, ഡോ.സി.ജി.പൂക്കോയ, ശ്രീ.യൂസികെ തങ്ങള്‍, ശ്രീ.സൈദ്
ശൈഖ്കോയ, ശ്രീ.കെ.ജി.മൂസ, അഡ്വ.കെ.പി.മുത്ത്, ശ്രീ.പുതിയത്താനോട അമീര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
വൈകുന്നേരം സ്റ്റേജില്‍ ദ്വീപിലെ വിവിധ പ്രദര്‍ശനവും നടന്നു. ദ്വിപിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ പരിപാടി നന്നായി ആസ്വദിച്ചതായി പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ പരിപാടി ഗംഭീരമായി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.



No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.