പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ
വന്‍ അഗ്നിബാധ- ഓയില്‍ സ്റ്റോര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു
(ഫോട്ടോ- അബ്ദുള്ളാ തോട്ടോളി, കില്‍ത്താന്‍)
(ഫോട്ടോ- എഫ്.ജി മുഹമ്മദ് .IAP)
മിനിക്കോയി (2.11.13):- ഡീസല്‍ സൂക്ഷിച്ചിരുന്ന സ്റ്റോറിന് തീപിടിച്ച് പൂര്‍ണ്ണമായും കത്തിനശിച്ചു. ഫുന്‍ഹിലോല്‍ വില്ലേജിലെ നേവീ ഹംസ (ആന്ത്രോത്ത് സ്വദേശി) യുടെ റുവാഗി എന്ന വീടിന് അടുത്തുള്ള ഓയില്‍ സ്റ്റോറിനാണ് തീപിടിത്തമുണ്ടായത്. രാവിലെ 5:30 യോടെയാണ് സംഭവം. ഈ വീട്ടുടമയുടെ 2 ബോട്ടുകളുടേയും ഡീസലും മറ്റ് സാധനങ്ങളും സുക്ഷിക്കുന്ന സ്റ്റോറായിരുന്നു ഇത്. സ്റ്റോറിലുണ്ടായിരുന്ന 9 ഓളം ഡീസല്‍ ബാരല്‍ പൂര്‍ണ്ണമായും കത്തി. വന്‍ അഗ്നി ബാധയായിരുന്നെന്ന് സംഭവം കണ്ട കില്‍ത്താന്‍ സ്വദേശി അബ്ദുള്ളയും IAP എഫ്.ജി.മുഹമ്മദും ദ്വീപ് ഡയറിയോട് പറഞ്ഞു. തൊട്ടടുത്ത് വീടുകളുണ്ടാകാത്തതും കാറ്റില്ലാത്തതും ജന ജീവന് തുണയായി. വില്ലേജിലായതിനാല്‍ അഗ്നിസേനാ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും, ഇവരുടേയും നാട്ടുകാരുടേയും ഇടപെടലില്‍ ഒരു വന്‍ ദുരന്തം ഒഴിവായി.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.