അമിനി (01.11.13) : സര്‍വ ശിക്ഷാ അഭിയാനിന്‍റെ ആഭിമുഖ്യത്തില്‍ അമിനി സ്ക്കൂള്‍ കോംപ്ലക്സിലെ 1 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച സ്ക്കൂള്‍ മാഗസിന്‍ "കുറുമട്ട" പ്രകാശനം ചെയ്തു.രാവിലെ 10:30 ന് അമിനി സീനിയര്‍ ബേസിക് സ്കൂളില്‍ വെച്ച് സംഘടിപ്പിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ശ്രീ. ഖലീലുള്ളയില്‍ നിന്നും പഞ്ജായത്ത് വൈസ് ചെയര്‍പെഴ്സണ്‍ ശ്രീ. കെ.സി അബ്ദുല്‍സലാം മാഗസിന്‍ എറ്റുവാങ്ങി.വിവിധ സ്ക്കൂളുകളിലെ എസ്.എം.സി ചെയര്‍പെഴ്സണ്‍മാര്‍ ചടങ്ങിന് ആശംസകളറിയിച്ചു. വിവിധ ഭാഷകളിലുള്ള കഥകള്‍, കവിതകള്‍, ഉപന്യാസങ്ങള്‍, പെന്‍സില്‍ ഡ്രോയിങ്ങുകള്‍, കാര്‍ട്ടൂണുകള്‍ എന്നിവ ഉള്‍പ്പെടുന്ന മാഗസിന്‍ കുട്ടികളുടെ കഴിവുകള്‍ എടുത്തുകാണിക്കുന്ന ഒന്നാണ്.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.