പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

നീതി നിഷേധനത്തിനെതിരെ LGEU നിവേദനം സമര്‍പ്പിച്ചു.

കവരത്തി (23/09/2013): വിവിധ പരാതികള്‍ക്ക് പരിഹാരം കാണണമെന്ന്‍ ആവശ്യപ്പെട്ട് ലക്ഷദ്വീപിലെ പ്രതിപക്ഷ അനുകൂല സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനയായ ലക്ഷദ്വീപ് ഗവര്‍മെന്‍റ് എംപ്ലോയീസ് യൂണിയന്‍ (LGEU) ദേശീയ പട്ടിക ജാതി വികസന കമ്മീഷന്‍ അംഗമായ ബഹുമാനപ്പെട്ട ഡോ. രാമേശ്വ്വര്‍ ഒറോനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കും നിവേദനം നല്‍കി.

23/09/2013"നു അഡ്മിനിസ്ട്രേറ്റര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പ്രസകതമായ ചിലവ ഇങ്ങനെയാണ്. വങ്കരയില്‍ ജോലി ചെയ്യുന്ന ദ്വീപുകാരായ ഉദ്യോഗസ്ഥരുടെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുക, ട്രാന്‍സ്ഫര്‍ പോളിസിയില്‍ സമുചിതമായ ഭേദഗതി വരുത്തി  ഭാര്യാ-ഭര്‍ത്താക്കന്മാരായ ഉദ്യോഗസ്ഥരുടെ ട്രാന്‍സര്‍, ASO/SDO പോലെയുള്ള ഭരണഘടന തസ്തികയില്‍ ജോലി അനുഷ്ടിക്കുന്നവര്‍ക്ക് സ്വദേശത്തേക്ക് ട്രാന്‍സര്‍ അനുവദിക്കുക, പഞ്ചായത്തിന് താഴെയുള്ള വകുപ്പുകള്‍ളില്‍ ജോലി ചെയുന്നവര്‍ക്ക് സമയാതിഷ്ടിതമായി ശമ്പളം നല്‍കുക, B.Sc Acquaculture"നു തീരെ പ്രാധാന്യം നല്‍കാതെയുള്ള നിയമന നടപടികളില്‍ മാറ്റം വരുത്തല്‍, ഒഴിഞ്ഞ് കിടക്കുന്ന 94 പോസ്റ്റ് ഗ്രാഡ്യുവേറ്റ് ടീച്ചര്‍ തസ്തികകള്‍   നികത്തുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഈ നിവേദനത്തിന്‍റെ കോപ്പി ദ്വീപ് ഡയറിക്ക് ലഭിച്ചിട്ടുണ്ട്. പൂര്‍ണ രൂപത്തില്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക.

ലക്ഷദ്വീപ് സന്ദര്‍ശിച്ച ദേശീയ പട്ടിക ജാതി കമ്മീഷന്‍ അംഗം ഡോ. രാമേശ്വ്വര്‍ ഒറോനു ദ്വീപ് ഉദ്യോഗസ്ഥരോട് ഭരണകൂടം കാണിക്കുന്ന അനീതികള്‍ ബോധ്യപ്പെടുത്തി. 26/09/2013 നു കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച ചില കാര്യങ്ങള്‍ ഇങ്ങനെ:- തദ്ദേശീയരായ ഉദ്യോഗസ്ഥരെ A കാറ്റഗറി തസ്തികകളിലെ പ്രൊമോഷന് പരിഗണിക്കല്‍,  ഒഴിഞ്ഞു കിടക്കുന്ന അധ്യാപക-തുറമുഖ വകുപ്പുകളിലെ തസ്തികകള്‍ നികത്തുക, വര്‍ഷങ്ങളായി Acount Officer തസ്തികകളില്‍ നടത്തുന്ന Deputation നിയമനം നിര്‍ത്തി തദ്ദേശീയരെ നിയമിക്കാന്‍ പാകത്തില്‍ RR"ല്‍ സമുചിത മാറ്റം വരുത്താന്‍ നിര്‍ദ്ദേശിക്കുക, ഐക്യരാഷ്ട്രസഭ വരെ എടുത്തുദ്ധരിച്ച ലക്ഷദ്വീപിലെ സമാധാനം കാണാത്ത വിധത്തില്‍ അനാവശ്യമായി വര്‍ഷത്തുടനീളം പ്രഖ്യാപിക്കുന്ന പോലീസ് ആക്ട് നിര്‍ത്തുക, കൂടാതെ ആശ്രിത നിയമനം, കവരത്തി അഗത്തി ദ്വീപുകള്‍ക്ക് Hard Area തുടങ്ങീ നിരവധി കാര്യങ്ങള്‍ കമ്മീഷനെ ബോധ്യപ്പെടുത്തി.

1 comment:

  1. LOOKAM ABSANIKARAKUMBOOL YAIJOJUM MAIJOJUM ERAGUMENNU KAYTTITTUND, ATHPOOLAY ELECTION ADUKARAKUMBOOL ERANGUNNA YAIJOJUM MAIJOJUMANO L G E U umm L E P umm?

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.