പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

റോഡ് വീതി കൂട്ടല്‍ നിയമത്തിനെതിരെ CPI(M) ഉപവാസം നടത്തി

കവരത്തി- നിലവിലുള്ള എല്ലാ റോഡുകളുടേയും നടുക്കുനിന്ന് ഇരു വശങ്ങളീലേക്കും 5 മീറ്റര്‍ വീതം വീതി‌ കൂട്ടാനൊരുങ്ങുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ CPI(M) കവരത്തി ബ്രാഞ്ച് യൂണിറ്റ് DC ഓഫീസിന് മുന്‍വശം 8 മണിക്കൂര്‍ ഉപവാസ സമരം നടത്തി. ഉപവാസത്തില്‍ ഡോ.മുനീര്‍, ശ്രീ.ലുഖ്മാനുല്‍ ഹഖീം, ശ്രീ.കെ.മുഹമ്മദ്, ശ്രീ.അസ്ഖറലി, ശ്രീ.റഹീം തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ 4 ന് CPI(M) ഇതിനെതിരെ തന്നെ DC ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഈ പരിധിയില്‍ വരുന്ന 9 ഓളം വീട്ടുടമകള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന് DC അനുമതി നല്‍കിയിരുന്നു. പക്ഷെ പിന്നീട് 5 വീട്ടുടമകളെ വീടു നിര്‍മ്മാണത്തിന് തടഞ്ഞതാണ് CPI(M) ഈ ഉപവാസം സംഘടിപ്പിക്കാന്‍ കാരണമെന്ന് ശ്രീ.ലുഖ്മാനുല്‍ ഹഖീം ദ്വീപ് ഡയറിയോട് പറഞ്ഞു. മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ശ്രീ.കെ.എസ്.മെഹ്റയുടെ കാലത്താണ് ഈ നിയമം നിലവില്‍ വരുന്നത്.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.