കില്‍ത്താന്‍(10/10/13):- കപ്പലുകളില്‍ ചരക്ക് കയറ്റാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് ജെട്ടി ഉപരോധിച്ചു. രാവിലെ ഇവിടെ എത്തിയ M.V.Minicoy കപ്പല്‍ എത്തുന്ന സമയത്തായിരുന്നു ഉപരോധം. റഹ്മത്തുള്ളാ DP മെമ്പര്‍ അടക്കം യൂത്ത് കോണ്‍ഗ്രസ്സ് പ്രതിനിധികള്‍ ഉപരോധത്തില്‍ പങ്കെടുത്തു. ബലിപെരുന്നാള്‍ എത്താനിരിക്കെ നാട്ടില്‍ അവശ്യസാധനങ്ങള്‍ പൂര്‍ണ്ണമായും തീര്‍ന്ന അവസ്ഥയിലാണ്. മിനിക്കോയി കപ്പലില്‍ ചരക്ക് കയറ്റാന്‍ പറ്റാത്ത അവസ്ഥയുമാണ്. ഇതിന് പരിഹാരമായി ഒരു കാര്‍ഗോ ബാര്‍ജ് സര്‍വ്വീസ് നടത്തുമെന്നു അധികൃതര്‍ പറഞ്ഞെങ്കിലും പെരുന്നാളിന് മുമ്പ് എത്തുമെന്ന് പ്രതീക്ഷയില്ല.

yooth congraskar enthina samaram chaunnath ningaluday M P HAMTHULLAIK onnu phone chaithal poraya prashnathinulla pariharam athaham kanullay ? Ellankill anicheru MOHAMMAD FAIZALINUPPAM.
ReplyDelete