ലക്ഷദ്വീപിലെ വിവിധ ദ്വീപുകളില്‍ നിന്നുമുള്ള ഹാജിമാര്‍ യാത്ര തിരിച്ചു.
ചെത്ലാത് ദ്വീപ്(01/10/2013) SSF, SYS സംഘടിപ്പിച്ച യാത്രയയപ്പില്‍ ദ്വീപുകളിലെ ആബാല വ്യദ്ധജനങ്ങളും പങ്കെടുത്തു. SYS സെക്രട്ടറിയും ദ്വീപിലെ ഹെല്‍ത്ത് ഇന്സപെക്ടറുമായ ജനാബ് കെ. അഹമദ് സാഹിബ്, അസിസറ്റന്റ് സെറ്റില്‍മെന്റ് ഓഫീസര്‍ ജനാബ് ഹമീദ് പി.സി, ദ്വീപിലെ ഹിന്ദി അദ്ധ്യാപകന് പി.പി. അബ്ദുള്ള കോയ, ജംഇയ്യത്തുല്‍ മുഅല്ലീമീന് ചെത്ലാത് റേഞ്ച് മുന്‍ സെക്രട്ടറി ജനാബ് സൈഫുള്ള സാഹിബ് എന്നീ പ്രമുഖരും സംഘത്തിലുണ്ടായിരുന്നു. യാത്രയയപ്പ് ചടങ്ങില്‍ പ്രമുഖ പണ്ഡിതര്‍, സാദാത്തുക്കള്‍, രാഷ്ട്രീയ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു. ജനാബ് കുഞ്ഞഹമദ് മദനിയുടെ അദ്ധ്യക്ഷതയില്‍ ജാഫര്‍ നിസാമി കാമില്‍ സഖാഫി പ്രാര്‍ത്ഥന നിര്‍വഹിച്ചു. നിസാര്‍ സുല്‍ത്താനി കുറ്റ്യാടി, ഹസന് സഖാഫി, സഈദ് സഖാഫി, ആലിക്കോയ ഫൈസി, യാക്കൂബ് സഖാഫി, സലീം പി.പി. പങ്കെടുത്തു. SSF സെക്രട്ടറി മാലിക്കുദീനാര്‍ എച്ച്.എം. സ്വാഗതവും ടി.കെ. ഫരീദ് നന്ദിയും പറഞ്ഞു.
അമിനി: മുന്‍വര്‍ഷങ്ങളില്‍ നടത്തി വരാറുള്ള പോലെ ഖിദ്മത്തുല്‍ ലജ്മത്തുല് ശുബ്ബാനിയുടേ നേത്യത്വത്തില്‍ ഹജ്ജ് ഹാജിമാര്‍ക്ക് യാത്രയയപ്പ് നടത്തി. നായിബ് ഖാസി ഹംസ കോയ ദാരിമി, ഖത്തീബ് അബ്ദുള്ള കോയ ദാരിമി തുടങ്ങിയവര്‍ നേത്യത്വം നല്കി. സബ് ഡിവിഷണല്‍ ഓഫീസര്‍ എം.കെ. കുഞ്ഞിക്കോയ, വൈസ് ചെയര്‍പെയ്സണ്‍ പി.കെ അബ്ദുള്‍ സലാം മെഡിക്കല്‍ ഓഫീസര്‍മാരായ ഡിഓ. സി.ജി. അബ്ദുള്‍ ജലീല്‍ ഡിഓ. പി.വി. ഹുസൈനലി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.തൂടര്‍ന്ന് ഹാജിമാരെ മുസാഫാത്ത് ചെയ്തും ആശ്ലേഷിച്ചും ഹാജിമാരെ കപ്പലില്‍ യാത്രയാക്കി.

CHETLATILNINNULLA VARTTHAIL KAZI ENNUKODUTTHATHU IVIDATHE KAZI ALLA IVIDZTHE KHAZI C.H.ABDURASHEED MADANIYANU DWEEP DIARY NCP KKARUDEYUM SSFINDEYUM MUKA PPATHRAM AAKARUDU AVARKKOPPAM NIGALUM ADAPPATHIKKUM KETTO....ADHIL NIHAD.CHT
ReplyDelete