കണ്ണൂര്‍: ഒരുകാലത്ത് അറബി കടലില്‍ പ്രതാപം തീര്‍ത്ത ലക്ഷദ്വീപിലെ ഏറ്റവും വലിയ യാത്രാക്കപ്പല്‍ ടിപ്പുസുല്‍ത്താന്‍ ഓര്‍മയില്‍ ഒതുക്കാം. കണ്ണൂര്‍ സില്‍സില ട്രേഡേയ്സ് കപ്പല്‍ പൂര്‍ണമായും പൊളിച്ച് മാറ്റി. 1980കളില്‍ ലക്ഷദ്വീപിലെ ഏറ്റവും ജനകീയ കപ്പലായിരുന്നു ടിപ്പു. 1971 ല്‍ ഗ്രീസിലെ ബരാമ അഗ്രോ ഷിപ്പിങ്ങ്യാഡില്‍ നിര്‍മ്മിച്ച കപ്പല്‍ സാന്‍റോ ദ്വീപില്‍ സര്‍വീസ് നടത്തുന്നതിനിടയിലാണ് 1988ല്‍ ഭാരത സര്‍ക്കാര്‍ മൂന്നു കോടിയിലധികം രൂപക്ക് കപ്പല്‍ വാങ്ങിച്ചത്. 2008 ല്‍ അറ്റകുറ്റപ്പണി നടത്തിയെങ്കിലും കാലാവധി കഴിഞ്ഞതിനാല്‍ ഗതാഗത യോഗ്യമല്ല എന്ന് വിധിയെഴുതി. കപ്പല്‍ വില്‍ക്കരുതെന്നും പുനരുദ്ധാരണം നടത്താന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്കണമെന്ന് ആവശ്യപ്പെട്ട് കവരത്തി സ്വദേശി പുതിയത്തിനോട അമീര്‍ ഹൈക്കോടതിയെ സമീപിച്ചു. പുനരുദ്ധാരണത്തിന് 120 കോടിയോളം രൂപയാണ് കണക്കാക്കിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് ലാഭകരമല്ല എന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ടിപ്പുവിനെ തൂക്കി വില്ക്കുകയായിരുന്നു. അങ്ങനെ ഒരു പ്രദേശത്തിന്‍റെ കനവുകളും കിനാവുകളും പേറിയ ടിപ്പുവിനെ കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സില്‍ക്ക് പൊളിച്ച് മാറ്റാന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ 3 കോടി രൂപക്ക് വിറ്റു. ഒരുമാസത്തിനകം ടിപ്പു പൂര്‍ണമായും ഇല്ലാതാകും. ഒപ്പം ഒരായിരം കനവുകളും...

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.