കരിപ്പൂര്‍(8/10/13): ഈ വര്‍ഷം വിവിധ ദ്വീപുകളില്‍ നിന്ന് വിശുദ്ധ ഹജ്ജിന് പോകുന്ന വിശ്വാസികളെ ദ്വീപില്‍ നിന്നുള്ള പ്രമുഖര്‍ യാത്രയയപ്പ് നല്‍കി. ഹജ്ജ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.രാജേഷ് പ്രസാദ്.IAS, അഡ്വ.ഹംദുള്ളാ സഈദ് എം.പി, ശ്രീ.ആച്ചാട അഹ്മദ് ഹാജി DPCC, ശ്രീ.എ.കുഞ്ഞിക്കോയ തങ്ങള്‍ DPM, ഡോ.മുഹമ്മദ് സാദിഖ് National Secretary NCP, ജനാബ് ഹംസക്കോയ ഫൈസി, Chairman LHC, ശ്രീ.കെ.ടി.ജലീല്‍.MLA, മന്ത്രി ശ്രീ.എം.കെ.മുനീര്‍, ഡോ.നിഷാദ് ഖാന്‍, ഡോ.അലി അസ്ഹര്‍ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. വിവിധ ദ്വീപുകളില്‍ നിന്നായി 314(160+154) പേരാണ് ഈ വര്‍ഷം പുണ്യം തേടി വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പോകുന്നത്. 2 വിമാനങ്ങളിലായാണ് ഹാജിമാര്‍ യാത്രയായത്.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.