പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ദ്വീപ്ജനതക്ക് വേണ്ടി ഏതറ്റംവരേയും പോരാടും -അഡ്വക്കേറ്റ് ഹംദുള്ളാ സഈദ്



ലക്ഷദ്വീപ് പാര്‍ലമെന്റ് മെമ്പറും വരുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ നിയുക്ത കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുമായ അഡ്വക്കേറ്റ് ഹംദുള്ളാ സഈദുമായി ഉള്ളത് പറഞ്ഞാല്‍ എന്ന രാഷ്ട്രീയ പരിപാടിക്ക് വേണ്ടി ദ്വീപ് ഡയറി പ്രതിനിധി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ വായക്കാര്‍ക്കായി നല്‍കുന്നത്.
ദ്വീപ് ഡയറി പ്രതിനിധി: കഴിഞ്ഞുപോയ നാലര വര്‍ഷക്കാലം ജനങ്ങള്‍ വിലയിരുത്തുകയാണെങ്കില്‍ താങ്കളുടെ രാഷ്ട്രീയ ഭാവി ഒന്ന് പ്രവചിക്കാമോ?
അഡ്വ.ഹംദുള്ളാ സഈദ്: കഴിഞ്ഞ നാലര വര്‍ഷങ്ങളില്‍ യു.പി..സര്‍ക്കാരും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും വളരെയേറെ പുരോഗമന പ്രവര്‍ത്തങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്. പിന്നെ ഒരു സ്ഥാനാര്‍ത്ഥി എന്ന നിലക്കും എം.പി.എന്ന നിലക്കും എന്റെ പ്രവര്‍ത്തങ്ങളെ വിലയിരുത്തേണ്ടത് ജനങ്ങളാണ്. ഞാന്‍ ചെയ്ത കാര്യങ്ങള്‍ അവര്‍ വിലയിരുത്തട്ടേ എന്നാണ് എനിക്ക് പറയാനുള്ളത്.
ദ്വീപ് ഡയറി പ്രതിനിധി: കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പില്‍ താങ്കള്‍ ഇറക്കിയ പ്രകട പത്രികയില്‍ പറഞ്ഞ ആദ്യത്തെ 40 കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിഞ്ഞില്ല എന്നൊരാരോപണം ഉണ്ടല്ലോ. എന്താണ് യാതാര്‍ത്ഥ്യം?
അഡ്വ.ഹംദുള്ളാ സഈദ്: പ്രതിപക്ഷപക്ഷത്തിന് അങ്ങയെല്ലേ പറയാന്‍ പറ്റുകയുള്ളൂ. നമ്മള്‍ എന്ത് ചെയ്താലും അതിലെ കുറ്റവും കുറവും കണ്ടെത്തുകയാണ് അവര്‍ ചെയ്യുക. നമ്മള്‍ ചെയ്ത കാര്യങ്ങള്‍ ഒന്നും അവര്‍ കാണില്ല. ചെയ്യാത്ത കാര്യങ്ങളെ അവര്‍ പറയുകയുള്ളൂ. അത് അവരുടെ നിലില്‍പ്പിന്റെ കാര്യമാണ്. നമ്മള്‍ വന്നതിന് ശേഷം ഗതാഗത മേഖലയില്‍ എത്ര മാറ്റങ്ങള്‍ വന്നു. ഒരുപാട് കപ്പലുകള്‍ വന്നിട്ടുണ്ട്, ബാര്‍ജുകള്‍ വന്നിട്ടുണ്ട് കൊച്ചിയില്‍ സ്കാനിങ്ങ് സെന്റര്‍ വന്നിട്ടുണ്ട്. മംഗലാപുരത്തും കോഴിക്കോട്ടിലും ഡെഡിക്കേറ്റഡ് വാര്‍ഫ് പണിയാനുള്ള സംവീധാനങ്ങള്‍ ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ ദ്വീപ്കാര്‍ മരിച്ച് കഴിഞ്ഞാല്‍ അവരെ അടക്കം ചെയ്യാനുള്ള ഖബര്‍സ്ഥാന്‍ ഉണ്ടാക്കാനുള്ള സ്ഥലം വാങ്ങിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിട്ടും അതൊന്നും അവര്‍ക്ക് കാണുന്നില്ലല്ലോ?
ദ്വീപ് ഡയറി പ്രതിനിധി: ലക്ഷദ്വീപിലെ ഒരു പ്രധാ പ്രശ്നം കപ്പല്‍ ടിക്കറ്റ് പ്രശ്നമാണ്. പോയവര്‍ക്ക് വരാന്‍ കഴിയുന്നില്ല. നാട്ടിലുള്ളവര്‍ക്ക് പോവാന്‍ കഴിയുന്നില്ല. എന്താണ് ഇങ്ങനെയെല്ലാം. ഇതിനൊരു പരിഹാരമില്ലേ?
അഡ്വ.ഹംദുള്ളാ സഈദ്: ഗതാഗത മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിന് ശേഷം ഒരു ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി ഉണ്ടാക്കി. അതില്‍ വിവിധ ദ്വീപുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുണ്ടായിരുന്നു. ആ കമ്മിറ്റിയില്‍ പല നിലക്കുള്ള കപ്പലിന്റെ പ്രോഗ്രാമുകള്‍ ഉണ്ടാക്കി വിശകലം ചെയ്യുകയും അത് പ്രകാരം ഉടനെ ഷെഡ്യൂള്‍ പ്രോഗ്രാം ഇറക്കുകയുമുണ്ടായി. അത് പ്രകാരം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്ര വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഇപ്പോള്‍ ഇലക്ഷന്‍ വരുന്ന കൊല്ലമായതിനാല്‍ കരുതിക്കൂട്ടിയാണ് അവര്‍ നമ്മള്‍ക്ക് ക്ഷീണം ഉണ്ടാക്കാന്‍ തന്നെയാണ് കപ്പല്‍ പ്രോഗ്രാമിലും മറ്റും ഇങ്ങിനെ പ്രശ്നമുണ്ടാക്കുന്നത്. കഴിഞ്ഞ നാല് കൊല്ലത്തിനിടക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ലോ. വര്‍ഷകാലത്ത് കപ്പലെല്ലാം ഓടിയില്ലേ. കഴിഞ്ഞ വര്‍ഷങ്ങളില്‍ വെസലെല്ലാം ഓടിയില്ലേ. ഇപ്പോള്‍ ഓടുന്നില്ല. അവര്‍ കരുതിക്കൂട്ടി ഗൂടാലോചന നടത്തുകയാണ്.
ദ്വീപ് ഡയറി പ്രതിനിധി: താങ്കള്‍ക്കും പാര്‍ട്ടിക്കും എതിരായിട്ട് ലക്ഷദ്വീപ് പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റില്‍ ഗൂടാലോചന നടക്കുന്നു എന്നാണോ ആരോപിക്കുന്നത്?
അഡ്വ.ഹംദുള്ളാ സഈദ്: അതെ തീര്‍ച്ചയായിട്ടും നടക്കുന്നുണ്ട്.
ദ്വീപ് ഡയറി പ്രതിനിധി: ആരാണ് അങ്ങനെ ചെയ്യുന്നതെന്ന് താങ്കള്‍ക്ക് പറയാന്‍ കഴിയുമോ?
അഡ്വ.ഹംദുള്ളാ സഈദ്: അങ്ങനെ പറയാന്‍ പറ്റില്ല.
ദ്വീപ് ഡയറി പ്രതിനിധി: താങ്കള്‍ വീണ്ടും എം.പി.യായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ലക്ഷദ്വീപിലെ ജങ്ങള്‍ എന്താണ് കൂടുതലായിട്ട് പ്രതീക്ഷിക്കേണ്ടത്?
അഡ്വ.ഹംദുള്ളാ സഈദ്: ലക്ഷദ്വീപിലെ ജനങ്ങള്‍ പറഞ്ഞ്തരണം അവര്‍ക്കെന്താണ് വേണ്ടതെന്ന്. അതനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് നമ്മുടെ ദൌത്ത്യം. ഹാര്‍ഡ് ഏരിയാ അലവന്‍സ് മിനിക്കോയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരുന്നു ലഭിച്ചിരുന്നത്. ആ പ്രശ്നത്തില്‍ യു.പി.എ ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധിയേയും പ്രധാമന്ത്രി മന്‍മോഹന്‍ സിങ്ങിനേയും അന്നത്തെ ഫിനാന്‍സ് മിനിസ്റ്റര്‍ പ്രണബ് മുക്കര്‍ജിയേയും ഇടപെടുത്തിയാണ് നേടിയെടുത്തത്. കവരത്തി,അഗത്തി ഒഴിച്ചുള്ള എല്ലാ ദ്വീപുകളിലും ഈ ആനുകൂല്യം കൊടുക്കാനായി. ഇത് പ്രകടന പത്രികയിലുള്ള ഒരു കാര്യമാണ്. അതു പോലെ സ്കാനിങ്ങ് സെന്റര്‍ പ്രകടന പത്രികയില്‍ ഉള്ള കാര്യമാണ്. അതുപോലെ കപ്പലുകള്‍ ലക്ഷദ്വീപ് സീ അന്നത്തെ അഭ്യന്തര മന്ത്രി ചിതംബരം വന്ന് ഉല്‍ഘാടനം ചെയ്തു. അറേബ്യന്‍സീ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമ ചന്ദ്രന്‍ ചെയ്തു. മിനിക്കോയിലെ ഡീസാന്‍ലേഷേന്‍ പ്ലാന്റ് കേന്ദ്ര മന്ത്രിയെ കൊണ്ട് വന്ന് ഇനാഗുറേഷന്‍ ചെയ്യിച്ചു. മിനിക്കോയിലെയും കവരത്തിയിലേയും കോസ്റ്റ് ഗാഡ് സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്യിച്ചത് ഡിഫന്‍സ് മിനിസ്റ്റര്‍ എ.കെ.ആന്റണി സാഹിബിനെ കൊണ്ട് വന്നിട്ടാണ്. ഇങ്ങിനെ പറയാന്‍ എത്രയോ കാര്യങ്ങള്‍ ബാക്കിയുണ്ട്.
ദ്വീപ് ഡയറി പ്രതിനിധി: ലക്ഷദ്വീപിലെ വിദ്യാഭ്യാസ മേഘലയില്‍ നമുക്ക് ഒരു പ്രാദേശികമായ വിദ്യാഭ്യാസ സംവീധാനം പോലുമില്ല. ഈ കാര്യങ്ങളെക്കുറിച്ച് എപ്പോയെങ്കിലും വിലയിരുത്തീട്ടുണ്ടോ?
അഡ്വ.ഹംദുള്ളാ സഈദ്: ലക്ഷദ്വീപ് കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള പ്രദേശമാണ്. അതിന് 30 വര്‍ഷത്തിനു മുമ്പ് ദ്വീപിന്റെ സ്ഥിതി എന്തായിരുന്നു. ചരിത്രം പഠിക്കുന്നവര്‍ക്ക് അത് മസ്സിലാവും. അതില്‍ നിന്ന് എത്രയോ വ്യത്യാസം ഇവിടെ ഉണ്ടായില്ലേ. അത് കേന്ദ്ര സര്‍ക്കാറിന്റെ കൃത്യമായ ഇടപെടല്‍ മൂലമായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഈ മേഖലയില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. പി.എം.സഈദ് സാഹിബ് എന്റെ പിതാവ് ലക്ഷദ്വീപിലെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായിരുന്നു. അദ്ദേഹം 40 വര്‍ഷം ലക്ഷദ്വീപിനെ ഇന്ത്യന്‍പാര്‍ലിമെന്റില്‍ പ്രതിനിധീകരിച്ചു. അദ്ദേഹം കേന്ദ്ര മന്ത്രിയായിരുന്നപ്പോളാണ് ദ്വീപിലേക്ക് കാലിക്കെറ്റ് യൂണിവേഴ്സിറ്റിയുടെ മൂന്ന് സെന്ററുകള്‍ കൊണ്ട് വന്നത്. ഈ സെന്ററുകള്‍ കൊണ്ട് ഒരുപാട് കാര്യങ്ങള്‍ നടത്താനായി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരുപാട് കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനായി. കഴിഞ്ഞ ആഴ്ച ഹാജിമാരെ കേറ്റാന്‍ കോഴിക്കോട്ടില്‍ ചെന്നപ്പോള്‍ വി.സിയെ കണ്ട് സംസാരിക്കുകയുണ്ടായി. ഇനിയും ഒരുപാട് കോഴ്സുകള്‍ അനുവധിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
ദ്വീപ് ഡയറി പ്രതിനിധി: നമുക്ക് നമ്മളെക്കുറിച്ച് പഠിക്കാനുള്ള സംവീധാനമില്ല. ലക്ഷദ്വീപ് വിദ്യാഭ്യാസ പോളിസിയില്‍ അത്തരം ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
അഡ്വ.ഹംദുള്ളാ സഈദ്: തീര്‍ച്ചയായിട്ടും അങ്ങനെ ഒരാലോചനയുണ്ട്. ദ്വീപിലെ പ്രമുഖരായ ആളുകളുമായി ചര്‍ച്ച ചെയ്തതിനു ശേഷം ഒരു തീരുമാത്തിലെത്താനാണ് ശ്രമിക്കുന്നത്.
ദ്വീപ് ഡയറി പ്രതിനിധി: ലക്ഷദ്വീപ് ഭരണ കൂടം ഒരു പരിപൂര്‍ണ്ണ ജനാധിപത്യ പ്രക്രിയയിലൂടെ കടന്ന് പോവുന്ന പ്രദേശമാണെന്ന വിശ്വാസം താങ്കള്‍ക്ക് ഉണ്ടോ?
അഡ്വ.ഹംദുള്ളാ സഈദ്: പരിപൂര്‍ണ്ണ ജനാധിപത്യമാണല്ലോ, ലക്ഷദ്വീപില്‍ പഞ്ചായത്ത് സംവീധാനം കൊണ്ട് വരുവാന്‍ തീരുമാനിച്ചത് ഇന്ത്യയിലെ ഏറ്റവും ചെറുപ്പക്കാരായ പ്രധാമന്ത്രി ശ്രീ. രാജീവ്ഗാന്ധിയായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു അത്. അതാത് പ്രദേശത്തെ കാര്യങ്ങള്‍ ജനങ്ങളുമായി ചര്‍ച്ചചെയ്ത് ജനാധിപത്യ രീതിയില്‍ തീരുമാമെടുക്കാനുള്ള സംവീധാനം ഉയര്‍ന്ന അധികാര പങ്ക് വെക്കലാണ് ഇവിടെ നടന്നിരിക്കുന്നത്. ആ അവകാശം കോണ്‍ഗ്രസ്സ് ഗവണ്‍മെന്റാണ് ഇന്ത്യയില്‍ ഇതര സംസ്ഥാങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ലക്ഷദ്വീപിലും നടപ്പില്‍ വരുത്തിയത്.
ദ്വീപ് ഡയറി പ്രതിനിധി: ഞാന്‍ ചോദിച്ചത് ദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പറയുന്നു ഉദ്യോഗസ്തര്‍ ഭരിക്കുന്നു. ഇവിടെ പല ജനാധിപത്യ സംവീധാനങ്ങളും ചവിട്ടിമെതിക്കപ്പെടുന്നു. ഉദാഹരണത്തിന് താങ്കള്‍ തന്നെ പറഞ്ഞു, കപ്പല്‍ മേഘലയില്‍ ഉദ്യോഗസ്തര്‍ ചെയ്യുന്ന ഗൂഡാലോചനയെക്കുറിച്ച്. എന്താണ് ഇതിനൊരു പരിഹാരം?
അഡ്വ.ഹംദുള്ളാ സഈദ്: അഡ്മിനിസ്ട്രേഷന്‍ അല്ലെങ്കില്‍ ഏതെങ്കിലും മേല്‍ ഉദ്യോഗസ്ഥരോ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചിട്ടുണ്ടെങ്കില്‍ ചരിത്രം എടുത്ത് പരിശോദിച്ചാല്‍ നിങ്ങള്‍ക്ക് മസ്സിലാവും കോണ്‍ഗ്രസ്സ് ഗവണ്‍മെന്റ് ചുട്ട മറുപടിയാണ് നല്‍കീട്ടുള്ളത് എന്ന്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ അഡ്മിനിസ്ട്രേട്ടര്‍ ശ്രീ. അമര്‍നാഥ് അവര്‍കളും രവി ഡാഡിച്ച് എന്ന ഒരു ഉദ്യോഗസ്ഥനും ചേര്‍ന്ന് ദ്വീപിലെ ഭൂമി വില നിശ്ചയത്തിന്റെ കാര്യത്തില്‍ കുരുത്തക്കേട് കളിച്ചപ്പോഴാണ് ഹോംമിനിസ്റിട്രിയുമായി ഇടപ്പെട്ടിട്ട് അവരെ ട്രാന്‍സ്ഫര്‍ ചെയ്തത്. അക്കാര്യം അവര്‍പോലും അറിയില്ലായിരുന്നു. അവര്‍ ഏറെ വിശമപ്പെട്ടിട്ടാണ് പോയത്. ലക്ഷദ്വീപുകാരുടെ ഭൂമി വെറും 32 .കിലോമീറ്ററാണ്. അതിന് വില വെട്ടിച്ചുരുക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്. ദ്വീപുകാരന്‍ അവന്റെ ഭൂമി വില്‍ക്കുന്നത് അത്യാവശ്യ ആവശ്യങ്ങള്‍ക്കാണ്. പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോവാനും കുട്ടികളുടെ കല്യാണ ആവശ്യങ്ങള്‍ക്കും ചികിത്സക്കും വീട് വെക്കാനും വേണ്ടിയാണ് അവന്‍ ഒരു കണ്ടം ഭൂമി വില്‍ക്കുന്നത്. അങ്ങനെയുള്ള ദ്വീപുകാരന്റെ ഭൂമിയുടെ നേര്‍ക്ക് ഉദ്യോഗസ്തര്‍ കൈനീട്ടിയപ്പോള്‍ അവര്‍ക്ക് നേരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ചുട്ട മറുപടിയാണ് നല്‍കിയത്. അത് കൊണ്ടാണ് ഞാന്‍ പറയുന്നത് ഇവിടെ ജനാധിപത്യ പ്രക്രിയ സുശക്തമായി നില്‍ക്കുന്നു എന്നുള്ളത്. അല്ലറച്ചില്ലറ പ്രശ്നങ്ങള്‍ എല്ലാ സ്ഥലത്തും ഉണ്ടാവും. എന്നാല്‍ മറ്റുള്ള സംസ്ഥാങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എടുത്ത് പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാവും നമ്മള്‍ എത്രയോ മെച്ചമാണെന്ന്.ദ്വീപ് ജനതക്ക് വേണ്ടി ഏതറ്റം വരേയും പോരാടാന്‍ നാം ഒരുക്കമാണ്.
ദ്വീപ് ഡയറി പ്രതിനിധി: താങ്കളടക്കം മൂന്ന് സ്ഥാനാര്‍ത്ഥികളാണ് ആന്ത്രോത്തില്‍ നിന്നും വരുന്ന ലോക സഭാ തിരഞ്ഞെടുപ്പിലേക്ക് കടന്ന് വരുന്നത്. സ്വാഭാവികമായും കോണ്‍ഗ്രസ്സിന്റെ വോട്ട് ബാങ്കായ ആന്ത്രോത്തില്‍ നിന്നും വോട്ട് ചോര്‍ച്ചയുണ്ടാവില്ലേ?
അഡ്വ.ഹംദുള്ളാ സഈദ്: എനിക്ക് ലക്ഷദ്വീപ് ജനങ്ങളെ വിശ്വാസമുണ്ട്. പത്ത് നാല്‍പ്പത് വര്‍ഷക്കാലം എന്റെ പിതാവ് സഈദ് സാഹിബ് അവര്‍കളെ തുടര്‍ച്ചയായി വിജയിപ്പിച്ചത്പോലെ തന്നെ എന്നെയും 2014 ലെ ലോക സഭാ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കും എന്ന വിശ്വാസം എനിക്കുണ്ട്. ഇന്‍ശാഅള്ളാ. കാരണം ആത്മാര്‍ത്ഥമായിട്ടാണ് നമ്മള്‍ ഓരോ കാര്യവും ചെയ്തത്. എം.പി.ലാഡില്‍ 19 കോടി രൂപയാണ് ഒരു എം.പിക്ക് നല്‍കുന്നത്. അതില്‍ 48 ലക്ഷം രൂപ മാത്രമേ ഇനി ബാക്കിയുള്ളു. എല്ലാം ചിലവാക്കി കഴിഞ്ഞു. ലോകസഭാ വെബ്ബ്സൈറ്റ് എടുത്ത് നോക്കിയാല്‍ ഒരുപാട് എം.പിമാര്‍ ഈ ഫണ്ട് ഉപയോഗിക്കാത്തവരായിട്ടുണ്ട്. പകുതി ഉപയോഗിച്ചവരുണ്ട്. എന്നാല്‍ ആ കാര്യത്തില്‍ എനിക്ക് ആത്മാര്‍ത്ഥമായി പറയാനാവും പരമാവധി ഉപയോഗപ്പെടുത്തീട്ടുണ്ട് എന്നുള്ളതില്‍ ഏറെ സംതൃപ്ത്തിയുമുണ്ട്. കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ്സ് അഖിലേന്ത്യാ കമ്മിറ്റി ഓരോ എം.പി മാരുടെയും പാര്‍ലമെന്റിലെ പ്രവര്‍ത്തനം വിലയിരുത്തുകയുണ്ടായി. അതില്‍ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ അറ്റന്‍സിന്റെ കാര്യത്തില്‍ മൂന്ന് എം.പി.മാര്‍ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ലക്ഷദ്വീപിലെ എം.പിയുണ്ടായിരുന്നു എന്ന കാര്യത്തില്‍ എനിക്കഭിമാനമുണ്ട്. ചോദ്യങ്ങള്‍ നോക്കുകയാണെങ്കില്‍ 572 ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അറ്റന്‍സ് ഉള്ള മറ്റ് രണ്ട് എം.പിമാരും 100 ഉം 200 ഉം ചോദ്യങ്ങളെ ചോദിച്ചിട്ടുള്ളു. അക്കാര്യത്തിലും എനിക്കഭിമാനമുണ്ട്. രണ്ട് പ്രൈവെറ്റ് ബില്ലുകള്‍ ഇന്ത്യന്‍ പാര്‍‍ലിമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ ഒന്ന് ലക്ഷദ്വീപ് തെങ്ങ് കയറ്റ തൊഴിലാളികളുടെ ക്ഷേമ ബില്ലാണ്. മറ്റൊന്ന് ലക്ഷദ്വീപ് മത്സ്യ തൊഴിലാളി ക്ഷേമ ബില്ല്. ഈ മേഖലയിലുള്ളവരുടെ പുനരുദ്ധാരണവും ആരോഗ്യ പരിരക്ഷണവുമെല്ലാം ഇതിന്റെ പരിതിയില്‍ വരുന്നുണ്ട്. മുന്‍ എം.പി. നാലര വര്‍ഷക്കാലം നൂറ്റിപതിനെട്ട് ചോദ്യമാണ് ചോദിച്ചത്. ഇങ്ങനെ വെച്ച് വിലയിരുത്തുമ്പോള്‍ ജനം കൈവിടില്ലാ എന്ന് തന്നെയാണ് എന്റെ വിശ്വാസം. എന്നാലും ജനാധിപത്യമാണ്, ജനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്. അവരാണ് അത് തീരുമാനിക്കേണ്ടത്. അവരിലേക്ക് ആ ദൌത്യം ഞാന്‍ വിട്ട് കൊടുക്കുന്നു. ഇന്‍ശാ അള്ളാ.
ദ്വീപ് ഡയറി പ്രതിനിധി: ലക്ഷദ്വീപിലെ ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയനില്‍ ജോലി ചെയ്യുന്നവര്‍ വളരെ പ്രതീക്ഷയിലാണ്. തങ്ങളെ ലക്ഷദ്വീപ് ആംമ്പ്ഡ് പോലീസാക്കി നാട്ടിലേക്ക് കൊണ്ടുവരും എന്നാണ് വിശ്വാസം. ഹംദുള്ളാ സഈദ് നല്‍കിയ ഉറപ്പാണ് അവരുടെ പ്രതീക്ഷ. ഈ തിരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലും നടക്കുമോ?
അഡ്വ.ഹംദുള്ളാ സഈദ്: ഇന്‍ശാഅള്ളാ, ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയന്റെ കാര്യത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഗുജ്റാത്തിലും മറ്റും ജോലിചെയ്യുന്നവരുടെ കുട്ടികളെ ഗുജ്റാത്തിലും മറ്റും മീഡിയത്തിലാണ് പഠിപ്പിക്കുന്നത്. അവിടന്ന് ദ്വീപിലെത്തിയാല്‍ മലയാളം മീഡിയത്തിലേക്ക് മാറണം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആ കുട്ടികള്‍ അങ്കലാപ്പിലായിപ്പോവും. ശമ്പള ഇനത്തിലും വളരെ വ്യത്യാസങ്ങളുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് അവരെ ലക്ഷദ്വീപ് ആംമ്പ്ഡ് പോലീസാക്കുന്ന കാര്യം ആലോചിച്ചത്. അതിന് വേണ്ടി മുന്‍ അഭ്യന്തര മന്ത്രി ചിതംബരത്തിന്റെ ചാമ്പറില്‍ ഹോംമിനിസ്ട്രി അഡ്വൈസറി കൌണ്‍സിലിനെ കൊണ്ട്പോയി പ്രശ്നം അവതരിപ്പിച്ചു. എം.പി.എന്ന നിലക്ക് പാര്‍ലിമെന്റില്‍ ആദ്യത്തെ അജണ്ഡ എന്ന നിലക്ക് കൊടുത്തു. ലക്ഷദ്വീപിന് പുറത്ത് ജോലി ചെയ്യുന്ന ഐ.ആര്‍.ബിക്കാര്‍ക്ക് വളരെ നഷ്ടമാണ്. അവര്‍ക്കവിടെ നല്ല വീടുകളില്ല, വീടിന് സെക്ക്യൂരിറ്റി ഡപ്പോസിറ്റ് നല്‍കുന്നില്ല. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം പ്രശ്നത്തിലാവുന്നു. വളരെ ദയനീയമാണ് അവിടത്തെ കുടുംബ ജീവിതം. ഈ ചെറിയ തുകക്ക് അവര്‍ക്ക് അവിടെ ജീവിക്കാനാവില്ല. ഈ പ്രശ്നങ്ങള്‍ പരിഗണിച്ച് കൊണ്ടാണ് ലക്ഷദ്വീപ് ആംമ്പ്ഡ് ഫോയിസാക്കാന്‍ നമ്മള്‍ ശ്രമിക്കുന്നത്. എനിക്ക് നല്ല ഉറപ്പുണ്ട്. ഈ ഇലക്ഷന് മുമ്പ് തന്നെ അത് നിലവില്‍ വരും.
ദ്വീപ് ഡയറി പ്രതിനിധി: എല്‍.ഡി.സി.എല്ലില്‍ നിന്നും കപ്പലുകള്‍ ഷിപ്പിംങ്ങ് കോര്‍പ്പറേഷിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും താങ്കളുടെ ആ ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് നേതൃത്ത്വം എതിരാണെന്നും ഒരു ശ്രുതിയുണ്ട്. എന്താണ് യാതാര്‍ത്ഥ്യം?
അഡ്വ.ഹംദുള്ളാ സഈദ്: കോണ്‍ഗ്രസ്സിലെ രാഷ്ട്രീയ നേതാക്കള്‍ എതിര്‍ക്കുന്നു എന്ന് പറഞ്ഞത് തെറ്റാണ്. അവര്‍ വ്യക്തിപരമായിട്ടുള്ള അഭിപ്രായമാണ് പറഞ്ഞത്. എസ്.സി..ക്ക് കൈമാറണ്ട എന്നല്ല പറഞ്ഞത്. അവരുടെ അനുഭവം വെച്ച് എല്‍.ഡി.എല്ലിലുണ്ടാവുന്നതാണ് നല്ലതെന്ന് പറഞ്ഞു. എല്‍.ടി.സി.സിയുടെ മീറ്റിംങ്ങ് ഈ മാസം 26,27 തിയതികളില്‍ കവരത്തിയില്‍ വെച്ച് ചേരുന്നുണ്ട്. അവിടെ എല്ലാ അഭിപ്രായ വെത്യാസങ്ങളും മറന്ന് ഒറ്റക്കെട്ടായി അതിനനുകൂലമായിട്ട് തീരുമാമുണ്ടാവും. അവരെയെല്ലാം ബോധ്യപ്പെടുത്താനാവും എന്ന് തന്നെയാണ് എന്റെ വിശ്വാസം. ദ്വീപിലെ കുട്ടികളുടെ ജോലി സംരക്ഷിക്കുന്നവിധത്തിലുള്ള കരാറിലായിരിക്കും കൈമാറ്റമുണ്ടാവുക. നൂറു ശതമാം ജോലിക്കാരേയും ദ്വീപുക്കാരെ നിയമിക്കണം. ഓഫീസര്‍ റാങ്കിലേക്ക് ദ്വീപ് കാരില്ലാത്ത സ്ഥലത്ത് മാത്രമേ അവരുടെ ആളുകളെ കയറ്റാന്‍ പാടുള്ളു. ദ്വീപുകാര്‍ ആ തസ്തികയിലേക്ക് പഠിച്ച് വന്നാല്‍ ആ തസ്തികയും അവര്‍ക്ക് വേണ്ടി ഒഴിഞ്ഞ് കൊടുക്കണം. എല്ലാ ലൂപ്പ് ഹോളുകളും അടച്ച് കൊണ്ടായിരിക്കും കരാറുണ്ടാക്കുക. മറ്റ് ഒരു പോര്‍ട്ടിലും പോയി ദ്വീപിലെ കുട്ടികള്‍ ജോലിയെടുക്കില്ല. എസ്.സി.എയില്‍ നാലും അഞ്ചും ഇരട്ടി ശമ്പളമാണ് കൂടുതല്‍ കിട്ടുന്നത്. എം.എം.ടി കരാര്‍ പ്രകാരമാണ് ശമ്പളം. ഇതെല്ലാം മനസ്സിലാക്കി നമ്മുടെ കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കാനുള്ള കാര്യമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ലക്ഷദ്വീപില്‍ ചെയ്യുന്നത്. ഭൂരിപക്ഷം നേതാക്കളും ഇതിന് അനുകൂലമാണ്. കുറഞ്ഞ നേതാക്കളാണ് അവരുടെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞത്. അത് മാറിപോവും എന്നാണ് എന്റെ ആത്മാര്‍ത്ഥമായ വിശ്വാസം.
ദ്വീപ് ഡയറി പ്രതിനിധി: ലക്ഷദ്വീപ് രാഷ്ട്രീയത്തിലെ മറ്റൊരു പ്രമുഖ നേതാവായിരുന്നു മര്‍ഹൂം ഡോക്ടര്‍ കെ.കെ.മുഹമ്മദ്കോയാ സാഹിബ്. സഈദ് സാഹിബും അദ്ദേഹവും തമ്മിലുള്ള വ്യക്തി ബന്ധം ഒരു മകനെന്നുള്ള നിലക്ക് എങ്ങനെ നോക്കി കാണുന്നു.
അഡ്വ.ഹംദുള്ളാ സഈദ്: വളരെ അടുത്ത ബന്ധമായിരുന്നു. ദില്ലിയില്‍ എ.എംസിയില്‍ വെച്ചാണ് ഡോക്ടര്‍ മുഹമ്മദ്കോയാസാഹിബ് മരണപ്പെട്ടത്. അന്ന് എല്ലാ തിരക്കുകളും മാറ്റിവെച്ച് ബാപ്പ അദ്ദേഹത്തിന്റെ അടുത്ത് പോവുകയും മയ്യിത്തുമായി ദ്വീപിലേക്ക് പോവുകയും ചെയ്തു. ആശയപരമായ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ ദ്വീപിലെ പൊതുവായകര്യങ്ങളില്‍ അവര്‍ ഒന്നായി നിന്നിട്ടുണ്ട്. അടുത്ത ഹൃദയ ബന്ധം അവര്‍ വെച്ച് പുലര്‍ത്തിയത് കൊണ്ടാണ് ജനതാ ദള്ളിലേയും മറ്റും എം.പി.മാര്‍പോലും തിരിഞ്ഞ് നോക്കാത്ത സമയത്ത് അദ്ധേഹം കല്‍പ്പേനിവരെ അനുഗമിച്ചത്.
ദ്വീപ് ഡയറി പ്രതിനിധി: വരുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് എന്‍.സി.പിയില്‍ നിന്ന് പടിപ്പുര മുഹമ്മദ് ഫൈസല്‍. സമാജ് വാദിപാര്‍ട്ടിയില്‍ നിന്ന് കോമളം കോയ, ബി.ജെ.പിയില്‍ നിന്ന് ഡോക്ടര്‍ മുത്തുകോയ, സി.പി..(എം) നിന്ന് ഡോക്ടര്‍ മുനീര്‍, സി.പി.ഐ യില്‍ നിന്ന് സി.ടി.നജ്മുദ്ധീന്‍ ഇവരെ ആരെയെങ്കിലും താങ്കള്‍ക്ക് നേരിട്ട് പരിചയമുണ്ടോ?
അഡ്വ.ഹംദുള്ളാ സഈദ്: ഡോക്ടര്‍ മുത്തുകോയ സാഹിബിനെ എനിക്ക് നല്ലവണ്ണം പരിചയമുണ്ട്. അത് പോലെ ഫൈസല്‍ തങ്ങളെ എനിക്ക് പരിചയമുള്ളത് ഡെല്‍ഹിയില്‍വെച്ച് ട്രൈഡ് ഫയറിന് മുഖ്യ അതിഥിയായി എന്നെ ക്ഷണിക്കാന്‍ വന്നപ്പോയാണ്. അദ്ദേഹം അന്ന് ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു. ഞാന്‍ ഉത്ഘാടനം ചെയ്യാന്‍ പോയപ്പോളും അദ്ദേഹം എന്നേ സ്വീകരിക്കാനും അവിടെയുണ്ടായിരുന്നു. രാഷ്ട്രീയപരമായിട്ട് നേരിടാന്‍ പോവുന്നത് ഇപ്പോയാണ്. അതിന് നമ്മളും ഇപ്പോള്‍ റെഡിയാണ്.
ദ്വീപ് ഡയറി പ്രതിനിധി: പുരോഗതി മുഴുവും കവരത്തി, ആന്ത്രോത്ത്, അഗത്തി, മിനിക്കോയി ദ്വീപുകള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നും ചെറിയ ദ്വീപുകളെ അവഗമിക്കുന്നുണ്ടെന്നും ഒരു പരിഭവം ഈ ദ്വീപുകാര്‍ക്കുണ്ട്. ഈ പരിഭവത്തെ താങ്കള്‍ രാഷ്ട്രീയ പരമായി എങ്ങനെ വിലയിരുത്തുന്നു.
അഡ്വ.ഹംദുള്ളാ സഈദ്: ഒരിക്കലുമില്ല. അങ്ങനെ ഒരു വിലയിരുത്തല്‍ നടത്താന്‍ പാടില്ല. കോണ്‍ഗ്രസ്സിലെ എല്‍.ടി.സി.സി പ്രസിഡന്റ് അമിനിദ്വീപ് കാരനാണ്. എല്ലാ നിലക്കും നമ്മള്‍ അതിന് വേണ്ടി പരിശ്രമിക്കുന്നുണ്ട്. എന്തെങ്കിലുമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിച്ച് തരണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഒരു ദ്വീപിനെയും അവഗണിക്കുന്ന രീതിയില്‍ നമ്മള്‍ പ്രവര്‍ത്തിച്ചിട്ടില്ല. അമിനിയിലേക്ക് അഞ്ച്കോടി രൂപയുടെ പ്രോജക്ടാണ് എം.പി.ലാഡിന്ന് അനുവധിച്ചത്. എനിക്ക് ഏറ്റവും കുറവ് വോട്ട് കിട്ടിയ കല്‍പ്പേനിയിലേക്ക് ആറര കോടിയോളം രൂപ അനുവദിച്ചു. നമ്മള്‍ ആരോടും പക്ഷപാതം കാണിച്ചിട്ടില്ല.
ദ്വീപ് ഡയറി പ്രതിനിധി: വോട്ട് നില മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ള തന്ത്രമായിരുന്നില്ലേ താങ്കള്‍ കല്‍പ്പേനിയിലേക്ക് കൂടുതല്‍ ഫണ്ട് അനുവദിച്ചതിനു പിന്നില്‍?
അഡ്വ.ഹംദുള്ളാ സഈദ്: ഒരിക്കലുമല്ല. അങ്ങയൊണെങ്കില്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഡോക്ടര്‍ പൂക്കുഞ്ഞിക്കോയക്ക് കല്‍പ്പേനിയില്‍ വോട്ട് ശതമാനം കുറയരുതായിരുന്നു. അദ്ധേഹം ഏറ്റവും കൂടുതല്‍ ഫണ്ട് ചിലവാക്കിയത് അവിടെയായിരുന്നല്ലോ.
ദ്വീപ് ഡയറി പ്രതിനിധി: കല്‍പ്പേനിയിലെ സ്ഥിതിഗതികള്‍ മാറിയിട്ടുണ്ടെന്നും ഹംദുള്ളാ സഈദിന് നല്ല സ്വീകരണമായിരുന്നു എന്നും കേട്ടു. എന്താണ് യാതാര്‍ത്ഥ്യം?
അഡ്വ.ഹംദുള്ളാ സഈദ്: കല്‍പ്പേനിയിലെ പഞ്ചായത്ത് മെമ്പര്‍മാരും കോണ്‍ഗ്രസ്സുകാരും നാട്ടുകാരും എന്‍.സി.പിക്കാരും ചേര്‍ന്നാണ് സ്വീകരിച്ചത്. അവര്‍ക്ക് വേണ്ടി പുരോഗതി കൊണ്ടുവരുന്ന ആളായത് കൊണ്ടാണ് അവരങ്ങിനെ എന്നെ സ്വീകരിച്ചത് എന്ന് ഞാന്‍ മസ്സിലാക്കുന്നു.
ദ്വീപ് ഡയറി പ്രതിനിധി: എം.പി.ലാഡ് അല്ലല്ലോ ഒരു നാടിന്റെ വികസന മാനദണ്ഡം. എം.പി.ലാഡിന് പുറമേ താങ്കള്‍ എന്തൊക്കെ ചെയ്തിട്ടുണ്ട്?
അഡ്വ.ഹംദുള്ളാ സഈദ്: അതില്‍ ഏറ്റവും എടുത്ത് പറയേണ്ട ഒരു കാര്യമാണ് ഒഴിഞ്ഞ് കിടന്ന 950 ഓളം പോസ്റുകള്‍ നികത്താനായത്. ആയിരത്തോളമുണ്ടായിരുന്നു. അത് കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായിരുന്നതാണ്. അത്രയും കുടുംബങ്ങളെ രക്ഷപ്പെടുത്താനായി. മിനിക്കോയില്‍ രോഗികളുമായി നേരിട്ട് കരയിലേക്ക് പോവാനുള്ള സംവീദാനമുണ്ടാക്കി. അങ്ങനെ എത്രയോ കാര്യങ്ങള്‍ പറയാനുണ്ട്.
ദ്വീപ് ഡയറി പ്രതിനിധി: ആന്ത്രോത്ത് ദ്വീപിലെ കാസിമും മറ്റും ബന്ധപ്പെട്ട സി.ബി..കേസില്‍ താങ്കളുടെ നിലപാട് കര്‍ശനമായിരുന്നു എന്ന് കേട്ടു. എന്താണ് യാതാര്‍ത്ഥ്യം?
അഡ്വ.ഹംദുള്ളാ സഈദ്: നിയമം നിയമത്തിന്റെ വഴിക്ക് പോവട്ടേ. അത് നമുക്ക് ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ല. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കേണ്ടിവരും.
ദ്വീപ് ഡയറി പ്രതിനിധി: പാര്‍ട്ടി പ്രവര്‍ത്തകര്‍ ഫോണ്‍ വിളിച്ചാല്‍ കിട്ടാത്ത ഒരാളാണ് ഹംദുള്ളാ സഈദെന്ന് പൊതുവേ ഒരാക്ഷേപമുണ്ട്. എന്താണ് പ്രവര്‍ത്തകര്‍ക്ക് കിട്ടാത്ത ഒരാളാണോ താങ്കള്‍?
അഡ്വ.ഹംദുള്ളാ സഈദ്: ഞാന്‍ എല്ലാ കോളകളും അറ്റന്റ് ചെയ്യുന്നയാളാണ്. വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പറ്റിയില്ലെങ്കില്‍ മിസ്ഡ് കോള്‍ കണ്ടാല്‍ തിരിച്ച് വിളിക്കാറുണ്ട്. ഒരു എം.പി.എന്നുള്ള നിലക്ക് ഫോണ്‍ അറ്റന്റ് ചെയ്യല്‍ മാത്രമല്ല അയാളുടെ പണി. ഫോണ്‍ അറ്റന്റ് ചെയ്യണം, പ്രശ്നങ്ങള്‍ അവതരിപ്പിക്കണം, മീറ്റിംങ്ങിന് പോവണം, പാര്‍ലിമെന്റില്‍ പോവണം അങ്ങനെ അങ്ങനെ തിരക്ക് പിടിച്ച ജീവിതം. എം.പി.ഫോണ്‍ എടുക്കുന്നില്ല എന്ന് പറയുന്നത് എന്റെ പ്രതിപക്ഷത്തിലുള്ളവരാണ്. എന്റെ പ്രവര്‍ത്തകരാരും അങ്ങിനെ പറയില്ല. വെറും ഫോണ്‍ അറ്റന്റ് ചെയ്യലാണ് പണിയെങ്കില്‍ എം.പി.എന്നതിന് പകരം ഫോണ്‍ ഓപ്പറേറ്റര്‍ എന്ന് വിളിച്ചാല്‍പോരേ. ദ്വീപിലെ എല്ലാവര്‍ക്കും എപ്പോഴും എന്നെ വിളിക്കാം. ഞാന്‍ ഫോണ്‍ അറ്റന്റ് ചെയ്യും. എന്റെ തിരക്കുകള്‍ കൂടി പരിഗണിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
ദ്വീപ് ഡയറി പ്രതിനിധി: കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ കണക്കുസരിച്ച് താങ്കള്‍ ഒരു കോടീശ്വരനാണ്. കോടീശ്വരനായ ഒരാള്‍ സാധാരണക്കാരില്‍ സാധാരണക്കരനായ ദ്വീപുകാരെ സേവിക്കുമ്പോള്‍ ഒരു മാനസിക പൊരുത്തമില്ലായ്മയില്ലേ?
അഡ്വ.ഹംദുള്ളാ സഈദ്: കോടിശ്വരനാണെന്ന് നിങ്ങള്‍ പറഞ്ഞല്ലോ. അതെങ്ങിനെയുണ്ടായി എന്ന് നിങ്ങള്‍ ചോദിച്ചില്ലല്ലോ. നാല്‍പ്പത് വര്‍ഷം മുമ്പ് എന്റെ ബാപ്പ ഉമ്മാന്റെ സ്വര്‍ണ്ണം പണയം വെച്ച് കടം എടുത്തിട്ടാണ് ഈ വീട് എടുത്തത്. അന്ന് ഈ വീടിന് പന്ത്രണ്ടായിരം ഉറുപ്പികയായിരുന്നു. അന്ന് ആ സ്ഥലം ഒരു കാടായിരുന്നു, ഒരു ഗ്രാമമായിരുന്നു. അതിന്റെ ലാന്റ് വാല്യൂ 40 വര്‍ഷം കഴിഞ്ഞപ്പോള്‍ കൂടി കോടികളായി. ഇതിനാണ് ഇവര്‍ പറയുന്നത് കോടീശ്വരനായി, കോടീശ്വരനായി എന്ന്.
ദ്വീപ് ഡയറി പ്രതിനിധി: ലാന്റ് വാല്യൂവി കുറിച്ച് പറഞ്ഞല്ലോ. ലാന്റ് അക്ക്വസേഷന്‍ ബില്ലിന്റെ പരിഗണയില്‍ ദ്വീപില്‍ നിന്നും ഗണ്‍മെന്റ് ഈയടുത്തക്കാലത്ത് വാങ്ങിച്ച ഭൂമികള്‍ നഷ്ടപ്പെടാന്‍ വല്ലശ്രമവും നടന്നിട്ടുണ്ടോ?
അഡ്വ.ഹംദുള്ളാ സഈദ്: യു.പി..അദ്യക്ഷ സോണിയാജിയും യുവനേതാവ് രാഹുല്‍ജിയും താല്‍പ്പര്യമെടുത്ത് കൊണ്ട് വന്ന ബില്ലാണ് ലാന്റ് അക്ക്വസേഷന്‍ ബില്ല്. അത് പ്രകാരം നാലിരട്ടിയാണ് തുക കിട്ടാന്‍ പോവുന്നത്. മറ്റ് ആനുകൂല്യങ്ങളും. ഇക്കാര്യത്തിന് നമ്മള്‍ കടപ്പാടും നന്ദിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയോട് കാണിക്കണം.
ദ്വീപ് ഡയറി പ്രതിനിധി: ലക്ഷദ്വീപില്‍ നിന്നും അകന്ന് നിന്ന ഒരാളാണ് താങ്കള്‍. പെട്ടെന്ന് ദ്വീപ് രാഷ്ടീയത്തിലേക്ക് കടന്ന് വന്ന് ജനങ്ങളുമായി ഇടപഴകിയപ്പോള്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍ താങ്കളെ എന്ത് പഠിപ്പിച്ചു?
അഡ്വ.ഹംദുള്ളാ സഈദ്: ദ്വീപുകാര്‍ നിഷ്ക്കളങ്കരാണ്, വല്യ പ്രശ്ങ്ങളൊന്നും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെയില്ല. അഞ്ച് വര്‍ഷം ദ്വീപുകാര്‍ എനിക്ക് സ്നേഹം തന്നു. മറക്കാനാവില്ല. അവര്‍ പറയുന്നത് ശരിയാണ്. എന്റെ ജീവിത സാഹചര്യങ്ങള്‍ ദ്വീപില്‍ നിന്നും മാറി നില്‍ക്കേണ്ട സാഹചര്യമായിരുന്നു. പക്ഷെ മസ്സില്‍ എന്നും ദ്വീപ് ഉണ്ടായിരുന്നു. വെക്കേഷനുകളെപ്പോഴും ദ്വീപിലായിരുന്നു. ഓരോരുത്തരുടെ തലേലെഴുത്ത് പോലെയാണ് കാര്യങ്ങള്‍ നടക്കുന്നത്.
ദ്വീപ് ഡയറി പ്രതിനിധി: ദ്വീപുകാരെ പരിചയമില്ലാതെ രാഷ്ട്രീയത്തിലേക്ക് കടന്ന് വരുമ്പോള്‍ സ്വാഭാവികമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നില്ലേ?
അഡ്വ.ഹംദുള്ളാ സഈദ്: തീര്‍ച്ചയായിട്ടും ഉണ്ടായിരുന്നു. ബാപ്പ ആദ്യമായി രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നപ്പോഴും ഇങ്ങനെ തന്നെയായിരുന്നില്ലേ. അദ്ദേഹം മംഗലാപുരത്തിലാണ് പഠിച്ചത്. അദ്ദേഹത്തെ ജങ്ങള്‍ നാല്‍പ്പത് വര്‍ഷക്കാലം വിജയിപ്പിച്ചില്ലേ.
ദ്വീപ് ഡയറി പ്രതിനിധി: സഈദ് സാഹിബിന്റെ വ്യക്തിത്ത്വം, അദ്ദേഹത്തിന്റെ സമീപന രീതി, ഹംദുള്ളാ സഈദിന്റെ വ്യക്തിത്വം, കാഴ്ചപ്പാട് ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്താണിങ്ങനെ?
അഡ്വ.ഹംദുള്ളാ സഈദ്: തീര്‍ച്ചയായിട്ടും ഉണ്ടാവുമല്ലോ. 64 വയസ്സായ പി.എം.സഈദ് സാഹിബും 28 വയസ്സുള്ള ചെറുപ്പക്കാരായ ഒരാളും തമ്മിലുള്ള വ്യത്യാസം തികച്ചും സ്വാഭാവികമാണ്. അനുഭവങ്ങളും ജീവിതവും കൊണ്ട് അദ്ധേഹം നേടിയത് എന്നില്‍ വരണമെങ്കില്‍ ഞാനും ആ വഴികളിലൂടെ സഞ്ചരിക്കണ്ടേ. പി.എം.സഈദ് സാഹിബ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എന്തായിരുന്നു. അദ്ധേഹത്തിന്റെ വിശന്‍, പക്വത, കാലക്രമേണ നമ്മളും അങ്ങനെയൊയിപ്പോവും എന്നാണ് എന്റെ വിശ്വാസം.
ദ്വീപ് ഡയറി പ്രതിനിധി: ദ്വീപ് ഡയറിയുടെ എല്ലാവിധ ആശംസളും നേരുന്നു. നന്ദി.
അഡ്വ.ഹംദുള്ളാ സഈദ്: വളരെ നന്ദി, നിങ്ങളുടെ ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ സംഘത്തിനും വിജയങ്ങള്‍ ഉണ്ടാവട്ടേ എന്ന് പ്രാര്‍ത്ഥിച്ച്ക്കൊണ്ട് ദ്വീപ് ജങ്ങള്‍ക്കും എന്റെ ആശംസകള്‍ നേരുന്നു

ഇത് ഭംഗിയായി വായിക്കാന്‍ pdf ഡൗണ്‍ലോഡ് ചെയ്യുക 
(ഇതിന് ഇവിടെ ക്ലിക്ക് ചെയ്യൂ)

5 comments:

  1. VALAREY NALLA MARUPADI NALKIYATHINU ABINADHANAGAL.....,

    ReplyDelete
  2. Wish you all success, may God bless you....

    ReplyDelete
  3. Dweep diary uday oru chodiathinu namuday M P jan chaitha kariam avar vila eruthattay, Athay jangal vilaeruthi kaiju KAPPALOTTATHIL I P S yadutha oru danial karanay port dipartmentintay Director akia orutta kariam thany.

    ReplyDelete
  4. Transport comittyel ulla kooduthal member marum M P uday parttielay thanny thiranjadukka petta jan prathinithikalallay? Pinay enthinanu godaloojanayanannu paranju pavam empoliesintay mekkath kayarunnath?

    ReplyDelete
  5. Thankal veendum M P aae thiranjadukapedukayanankil lakshadweep janagalk enthanu kooduthalaettu prathishikandath enna dweepdiaryudy chodiyathinu namuday MP VIDAYSHATHIL NINUM VANNA AARO CHODIKUM POOLAY LAKSHADWEEPKAR PARAYTTAY AVARKK ENTH VEANAMENNU appol namuday MP AFRICA karanano? Lakshadweepilay janagalk enth venamenneriatha thankalano 16am lookasabaelak Congress sthanarthi aaettu Malsarikan pokunnath?

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.