പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു


ചെത്ത്ലാത്ത്- Coral Paradise ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു. വടക്ക് ചില്‍ട്രന്‍സ് പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സര ഇനങ്ങള്‍ നടന്നു. സ്കൂളിലെ ഹൗസ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടന്നത്.
രണ്ടാം തിയതി വൈകുന്നേരം 4 മണിക്ക് ആരംഭിച്ച പരിപാടി ശ്രീ.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ SDOഉത്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ മേഖലയിലുള്ള ഉദ്യോഗസ്ഥര്‍ പരിപാടിക്ക് ആശംസയര്‍പ്പിച്ചു സംസാരിച്ചു.
ശേഷം രണ്ട് ഗ്രൂപ്പുകളിലായി മാപ്പിളപ്പാട്ട്, സിനിമാഗാനം, ദേശഭക്തിഗാനം, കൈകൊട്ടിപ്പാട്ട് തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. വിദ്യാര്‍ത്ഥികള്‍ പരിപാടികളില്‍ സജീവമായി പങ്കെടുത്തു. സീനിയര്‍സെക്കണ്ടറി സ്കൂളിലെ തിലാക്കം ഹൗസ് ഓവറോള്‍ ചാമ്പ്യന്മാരായി. വിജയികള്‍ക്കുള്ള ട്രോഫി Coral Paradise പ്രസിഡന്റ് ശ്രീ.സഹീര്‍ നിര്‍വ്വഹിച്ചു.
Coral Paradise ഗ്രൂപ്പിന്റെ താഴെ പ്രവര്‍ത്തിക്കുന്ന സംഘടയായ 'തണല്‍', ദ്വീപിലെ ഏറ്റവും പാവപ്പെട്ട കുടുംബമായ കൂടത്തപ്പാട ബീഫാത്തുമ്മാ എന്ന വീട്ടുടമയ്ക്ക് വീട് പണിയാന്‍ തീരുമാനിച്ചു. ഈ വീട്ടുകാര്‍ക്ക് ഇപ്പോള്‍ താമസിക്കുന്നത് ചോര്‍ന്നൊലിക്കുന്ന ഒരു ചെറ്റയിലാണ്.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.