പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ഷിപ്പ് ടിക്കറ്റിങ്ങ് വെബ്സൈറ്റും ചില പ്രശ്നങ്ങളും

ദ്വീപുകാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സൈറ്റുകളിലൊന്നായ ഷിപ്പ് ടിക്കറ്റിങ്ങ് വെബ്സൈറ്റിലെ ചില പ്രശ്നങ്ങള്‍ വായനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ഇത് ആരേയും പരിഹസിക്കലല്ല. മറിച്ച് ഇത് അധികൃതര്‍ പരിശോധിക്കാനും പറ്റുന്നതെങ്കില്‍ പരിഹരിക്കുമെന്ന വിശ്വാസത്തോടെ.


1. M.V.Dweep Sethu , M.V.Tippu Sulthan എന്നീ കപ്പലുകള്‍ ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നില്ല. എന്നിട്ടും ഈ കപ്പലുകള്‍ക്കായുള്ള പ്രോഗ്രാം കോളം ഒഴിഞ്ഞു കിടക്കുന്നു. അനാവശ്യമായ ഈ കോളം ഒഴിവാക്കാം.
2. ദ്വീപുകളില്‍ 6 ഓളം യാത്രാ കപ്പലുകള്‍ സര്‍വ്വീസ് നടത്തുന്നു. എന്നാല്‍ ഈ സൈറ്റില്‍ കൊടുത്തിരിക്കുന്ന കപ്പലിന്റ ചിത്രം ദ്വീപില്‍ നിന്നല്ലാത്തതിനാല്‍ അരോചകമായി തോന്നുന്നു.
3. Webstar എന്ന പ്രൈവറ്റ് വെബ് ഡിസൈനറാണ് ഈ വെബ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് മനസ്സിലാകുന്നു. എന്നാല്‍ ഇവരുടെ കമ്പനി പേര് മുകളില്‍ ബോള്‍ഡായി പ്രാധാന്യത്തോടെ കൊടുത്തതായി കാണുന്നു. ഇതും ഒഴിവാക്കാമായിരുന്നു.

4. Drop Down മെനുവില്‍ ഇതേ പ്രശ്നങ്ങള്‍ കാണുന്നു. ആവശ്യമില്ലാത്ത കപ്പല്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാമായിരുന്നു. HSC (High Speed Craft) എന്നത് Cehriyapani, Valiyapani, Parali ക്കും ബാധകമല്ലേ?

1 comment:

  1. WEBSTAR mean Web ship ticketing Advanced Releasing system. athine churukki paranjathayirikam.

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.